ഒരു കുലീന പാരമ്പര്യം
ശാലിവാഹന രാജവംശത്തിന്റെ പിൻഗാമികൾ
ഭൂമിശാസ്ത്രപരമായി ഇന്ത്യയുടെ മധ്യഭാഗത്തുള്ള ഒരു പട്ടണമായ ചിന്ദ്വാരയിൽ 1923 മാർച്ച് 21 ന് വസന്തത്തിലെ സമരാത്രദിനത്തിൽ കൃത്യം പന്ത്രണ്ട് മണിക്കായിരുന്നു നിർമ്മല സാൽവേയുടെ ജനനം . തന്റെ പൂർവികരുടെ ഉദാത്തമായ ഗുണങ്ങൾ നിർമ്മലയുടെ സ്വഭാവത്തിൽ ചെറുപ്പം മുതലേ കാണാമായിരുന്നു.
അവരുടെ മുത്തശ്ശിയായ സഖുബായ് സാൽവെ, ശതാബ്ദങ്ങൾ പഴക്കമുള്ള രാജവംശ കുടുംബത്തിന്റെ ധീരതയും ധർമ്മനിഷ്ഠയും പ്രകടമാക്കിയിരുന്നു. 1883-ൽ, സഖുബായിക്ക് ഗർഭാവസ്ഥയുടെ അവസാന നാളുകളിൽ ഒരു പരിതാപകരമായ സാഹചര്യത്തിൽ ഭർത്താവിനെ നഷ്ടപ്പെടാൻ ഇടയായി. അദ്ദേഹവും കുടുംബവും ക്രിസ്ത്യായനികളെന്ന വസ്തുത സഹിക്കാൻ കഴിയാതിരുന്ന അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ഭീഷണിക്ക് വഴങ്ങി, വർഷക്കാലത്തെ കരകവിഞ്ഞൊഴുകുന്ന നദിയിലൂടെ ആ നനഞ്ഞു കുതിർന്ന രാത്രിയിൽ, അവർ തന്റെ നാല് മക്കളെയും കൂട്ടി അവിടെ നിന്ന് ഇറങ്ങി.
സഖുബായിക്കും അവരുടെ മക്കൾക്കും സമ്പത്തിന്റെയും സുഖസൗകര്യങ്ങളുടെയും ജീവിതത്തിൽ നിന്ന് അങ്ങേയറ്റത്തെ ചിലവ് ചുരുങ്ങിയ ജീവിതവുമായി പൊരുത്തപ്പെടേണ്ടി വന്നു. എന്നിരുന്നാലും, മക്കളുടെ വിദ്യാഭ്യാസം സഖുബായിക്ക് അത്യന്താപേക്ഷിതമായിരുന്നു, അവർ കുട്ടികളിൽ ത്യാഗത്തിന്റെയും, പ്രതിബദ്ധതയുടെയും മനോഭാവം വളർത്തി. വീട്ടിൽ മണ്ണെണ്ണ ഇല്ലാത്തപ്പോൾ തെരുവ് വിളക്കിന് കീഴിലാണ് ഇവർ പഠനം നടത്തിയിരുന്നത്.
ഇളയ മകനായ പ്രസാദ് റാവു, വിശേഷേണ മിടുക്കനായ ഒരു വിദ്യാർത്ഥിയായിരുന്നു, കൂടാതെ തന്റെ അധ്യയന ജീവിതത്തിലുടനീളം അദ്ദേഹത്തിന് സ്കോളർഷിപ്പുകൾ ലഭിച്ചിരുന്നു. അദ്ദേഹം നിയമം പഠിച്ചു, ചിന്ദ്വാരയിലെ ഒരു പ്രശസ്ത സ്ഥാപനത്തിൽ ചേർന്നു.താമസിയാതെ അദ്ദേഹം വിവാഹിതനായി, അഞ്ച് കുട്ടികളുടെ അച്ഛനായി. എന്നാൽ ദൗർഭാഗ്യമെന്ന് പറയെട്ടെ, മുപ്പത്തിയേഴാം വയസ്സിൽ അദ്ദേഹം വിഭാര്യനായി. മനസ്സില്ലാമനസ്സോടെയാണെങ്കിലും, കുട്ടികളുടെ ക്ഷേമത്തെക്കുറിച്ചു ഓർത്ത്, ബന്ധുക്കളുടെ പ്രേരണക്ക് വഴങ്ങി, അദ്ദേഹം പുനർ വിവാഹിതനായി.
ഗണിതശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം നേടിയ ഇന്ത്യയിലെ ആദ്യത്തെ വനിത, കൊർണേലിയ കരുണ ജാദവ് നാഗ്പൂരിൽ നിന്നുള്ള ഒരു യുവതി ആയിരുന്നു.അവർ സംസ്കൃത പണ്ഡിതയും പുരാതന ഇന്ത്യൻ സംസ്കാരത്തിൽ നല്ല പരിജ്ഞാനമുള്ളവരുമായിരുന്നു. അവർ വളരെ ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയിരുന്നതിനാൽ ,മകളേക്കാൾ ഉയർന്നതല്ലെങ്കിലും തുല്യമായ വിദ്യാഭ്യാസ യോഗ്യതയുള്ള ഒരു പങ്കാളിയെ കണ്ടെത്തുക എന്നത് അവരുടെ പിതാവിന് വളരെ ബുദ്ധിമുട്ടായിരുന്നു.
അടുത്തറിയാവുന്ന സുഹൃത്തുക്കൾ വഴി, പ്രസാദ് റാവു കൊർണേലിയയ്ക്കും അവരുടെ പിതാവിനും ഒരു വിവാഹാലോചന അയച്ചു. അഞ്ച് കുട്ടികളുള്ള ഒരു വിഭാര്യന്റെ ഈ അഭ്യർത്ഥന അംഗീകരിക്കുന്ന ഒരു തീരുമാനം എടുക്കുക അത്ര എളുപ്പമായിരുന്നില്ല. എന്നിരുന്നാലും, അയാളുടെ ബുദ്ധിയും ദൈവത്തിലുള്ള വിശ്വാസവും അവരിൽ മതിപ്പുളവാക്കി, മാത്രമല്ല, ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ച അയാളുടെ മക്കളോട് അവർക്ക് ആഴത്തിലുള്ള അനുകമ്പ തോന്നി. 1920 ജൂൺ 21-നായിരുന്നു അവരുടെ വിവാഹം.
യഥാർത്ഥത്തിൽ ഏഴ് വാഹനങ്ങൾ എന്നർത്ഥം വരുന്ന ”സത്വാഹൻ””എന്നാണ് അവർ സ്വയം വിളിച്ചിരുന്നത്. അവ ഏഴ് ചക്രങ്ങളിലെ ഏഴ് വാഹനങ്ങളെ പ്രതിനിധീകരിക്കുന്നു . അത് ഇത്രയും സഹജമായി വന്നത് ആശ്ചര്യകരമാണ്.
പ്രസാദ് റാവുവും കൊർണേലിയയും തങ്ങളുടെ രാജ്യത്തോടും അതിന്റെ മഹത്തായ ആത്മീയ പാരമ്പര്യത്തോടും, മൂല്യങ്ങളോടും അഗാധമായ സ്നേഹം പങ്കുവച്ചു. 1925-ൽ അവർ ആദ്യമായി മഹാത്മാഗാന്ധിയെ കാണുമ്പോൾ അവരുടെ മകൾ നിർമ്മലയ്ക്ക് രണ്ട് വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളു.ഈ കൂടിക്കാഴ്ച അവരെ വളരെയധികം സ്വാധീനിച്ചു. അഹിംസാത്മക സമരത്തിലൂടെ ഇന്ത്യക്ക് സ്വാതന്ത്രം നേടുക എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ അവർ തിരിച്ചറിയുകയും, പങ്കുവെക്കുകയും ചെയ്തു.
പ്രസാദ് റാവുവിന് ബ്രിട്ടീഷുകാർ ഒരു പദവി നൽകിയിട്ടും ,അവർ ക്രിസ്ത്യാനികളായിരുന്നിട്ടും കൂടി (അതായത് ബ്രിട്ടീഷ് ഭരണകാലത്ത് ക്രിസ്ത്യാനികൾക്ക് ധാരാളം ആനുകൂല്യങ്ങൾ ഉണ്ടായിരുന്നു) അദ്ദേഹവും ഭാര്യയും അവരുടെ നിലപാട് വ്യക്തമാക്കി കൊണ്ട് പ്രസ്ഥാനത്തിൽ ചേരാൻ മടി കാണിച്ചില്ല, - അവർ നാഗ്പൂരിലെ പബ്ലിക് സ്ക്വാറിൽ തങ്ങളുടെ വിദേശ നിർമ്മിത വസ്ത്രങ്ങൾ കത്തിക്കുക പോലും ചെയ്തു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇരുവരും പലതവണ ജയിലിൽ അടക്കപ്പെട്ടു , തങ്ങൾക്കുവേണ്ടി ആരും കണ്ണീരൊഴുക്കരുതെന്ന് അവർ കുടുംബത്തിൽ ഒരു ചട്ടമുണ്ടാക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യമാണ് ഏറ്റവും പ്രാധാന്യമുള്ളതെന്നും, സ്വയം ത്യജിക്കുന്നത് ഒരു നിയമമായിരുന്നു, ഒഴിവാക്കലല്ല എന്ന് അവരുടെ പ്രവർത്തികൾ വ്യക്തമാക്കി.
മാതാപിതാക്കൾ പലപ്പോഴും പുറത്തോ അല്ലെങ്കിൽ ജയിലിലോ ആയതിനാൽ, തന്റെ മൂത്ത സഹോദരങ്ങളുടെ പഠനം തടസ്സമില്ലാതെ തുടരുന്നതിനായി ശ്രീ മാതാജി വീട്ടുകാര്യങ്ങൾ സ്വയം ഏറ്റെടുത്തു. അന്ന് അവരുടെ പ്രായം എട്ടു വയസ്സായിരുന്നു.
കുറച്ച് വർഷങ്ങൾക്ക് ശേഷം ശ്രീ മാതാജിക്ക് സ്വാതന്ത്ര്യസമരത്തിൽ ചേരാനുള്ള പ്രായമായപ്പോൾ, സഹപാഠികളെ കൂടി അവർ അതിനു വേണ്ടി പ്രോത്സാഹിപ്പിച്ചു. അവരെയും ബ്രിട്ടീഷുകാർ തടവിലിടുകയും പീഡിപ്പിക്കുകയും ചെയ്തു. എന്നാൽ ആ അനുഭവങ്ങളൊന്നും അവരുടെ ആത്മാവിനെ ദുർബലപ്പെടുത്തിയില്ല. തന്റെ കുലീനരായ പൂർവ്വികരുടെ ശാശ്വത മൂല്യങ്ങളായ: ധൈര്യം, ആത്മത്യാഗം, അനുകമ്പ ഇവയെല്ലാം തന്റെ ജീവിതത്തിലുടനീളം, അവർ വ്യക്തിവൽക്കരിച്ചിരുന്നു.