ആജ്ഞ ചക്രം
ക്ഷമയുടെ ശക്തി
ഈ ചക്രത്തിന്റെ സാരാംശം ക്ഷമയാണ്. നാം ക്ഷമിക്കാതിരിക്കുമ്പോൾ,നമ്മെത്തന്നെ വേദനിപ്പിക്കുകയും,ഒപ്പം ഈ ചക്രത്തിന്റെ സന്തുലനാവസ്ഥ തകരാറിലാവുകയും ചെയ്യുന്നു. കോപം, വെറുപ്പ്, പക എന്നിവ ഉപേക്ഷിക്കാനുള്ള ശക്തിയാണ് ക്ഷമ. ഇത് ആത്മസാക്ഷാത്ക്കാരത്തിന് മുമ്പ് എളുപ്പമല്ല.ആത്മാർത്ഥയോടെ, ഹൃദയത്തിൽ നിന്ന് "ഞാൻ ക്ഷമിക്കുന്നു" എന്ന് പറയുമ്പോൾ, കുണ്ഡലിനി ശക്തിക്ക് ഈ ചക്രത്തിലൂടെ ഉയരാനും ദിവ്യമായ നിർവിചാരിതയുടെ മണ്ഡലത്തിലേക്ക് നമ്മുടെ ചിത്തത്തെ ആകർഷിക്കാനും കഴിയുന്നു, ഇതിലൂടെ ധ്യാനാവസ്ഥയിലുള്ള നിർവിചാരമായ അവബോധത്തിന്റെ മേഖലയിലേക്ക് എളുപ്പത്തിൽ അടിയുറപ്പിക്കുവാൻ നമുക്ക് സാധിക്കുന്നു.
ക്ഷമയാകുന്ന ശക്തിയിലൂടെ,നമ്മുടെ ആത്മാവിന്റെ ഉന്നതമായ സ്ഥിതി,അതായത് - വിനയം, കുലീനത, ഔദാര്യം,എല്ലാവരോടുമുള്ള അനന്തമായ സ്നേഹം,അനുകമ്പ എന്നിവ കണ്ടെത്താനാവുന്നു.ധ്യാനത്തിലൂടെ,പരിണമിച്ച നമ്മുടെ ആജ്ഞചക്രത്തിന്റെ പക്വത, നമ്മുടെ ഉള്ളിലുള്ള അഹംഭാവത്തെയും,നിബന്ധനകളെയും,ശീലങ്ങളെയും,വംശീയതയെ കുറിച്ചുള്ള തെറ്റിദ്ധാരണകളെയും,എല്ലാ തെറ്റായ താദാത്മ്യങ്ങളെയും ഇല്ലാതാക്കുന്നു.നമ്മുടെ ബോധത്തിന്റെ അന്തിമ ലക്ഷ്യസ്ഥാനമായ ഏഴാമത്തെ ചക്രം- സഹസ്രാരം അസ്തിത്വത്തിന്റെ പരിശുദ്ധമായ ആത്മീയ മണ്ഡലത്തിന്റെ പ്രതീകം, ഇവിടേക്ക് നയിക്കുന്ന ഇടുങ്ങിയ കവാടമായാണ് വിശുദ്ധഗ്രന്ഥങ്ങളിൽ ഇതിനെ വിവരിച്ചിരിക്കുന്നത്.
സ്ഥാനം:
നമ്മുടെ നെറ്റിയുടെ മധ്യഭാഗത്ത് ഓപ്റ്റിക് നാഡി വ്യൂഹം സന്ധിക്കുന്ന സ്ഥലത്ത് (മെഡിക്കൽ പദാവലിയിൽ ഓപ്റ്റിക് ചിയാസ്മ എന്ന് വിളിക്കപ്പെടുന്നു) ഏതാണ്ട് മധ്യത്തിലാണ് ആജ്ഞ ചക്രം സ്ഥിതിചെയ്യുന്നത്. ആജ്ഞ ചക്രത്തിന്റെ സ്പന്ദനം അല്ലെങ്കിൽ ചൈതന്യം നമ്മുടെ ഇരു കൈകളിലെയും മോതിരവിരലുകളിൽ അനുഭവപ്പെടുന്നു.
നിറം:
വെള്ളി നിറം ആജ്ഞ ചക്രത്തെ പ്രതിനിധീകരിക്കുന്നു. ഈ ചക്രം പ്രകാശ ഘടകവുമായി യോജിക്കപ്പെട്ടിരിക്കുന്നു.
ആജ്ഞ ചക്രം ഉൾകൊള്ളുന്ന ഗുണങ്ങൾ:
• ക്ഷമ
• സഹാനുഭൂതി
• വിനയം
• നിർവിചാരതമായ അവബോധം
• അഹങ്കാരവും പ്രത്യഹങ്കാരവും
"ക്ഷമയാണ് ആജ്ഞ ചക്രത്തിന്റെ പ്രാഥമിക ഗുണം.മനുഷ്യ സഹജമായ കുറവുകൾക്ക് മറ്റുള്ളവരോടും പിന്നെ നമ്മളോടു തന്നെയും ക്ഷമിക്കാനുള്ള കഴിവ് ഈ ചക്രം ഉണരുന്നതിലൂടെ നമ്മുടെ ഉള്ളിൽ വളരുന്നു.ആജ്ഞ ചക്രത്തെ ""മൂന്നാം കണ്ണ്"" എന്നും വിളിക്കുന്നു.ഈ മൂന്നാം കണ്ണ് മറ്റ് പല യോഗ പരിശീലകരും അവകാശപ്പെടുന്നതുപോലെ നിഗൂഢമായ ചിത്രങ്ങൾ കാണുന്നതിനോ അല്ലെങ്കിൽ അതീന്ദ്രിയജ്ഞാനം ലഭിക്കുന്നതിനോ വേണ്ടി അല്ല,മറിച്ച് പ്രധാനമായി,മാനസികവും വൈകാരികവുമായ മുൻവിധികൾ ഉണ്ടാക്കുന്ന
നമ്മുടെ ശീലങ്ങളും കാഴ്ചപ്പാടുകളും മാറ്റുന്നതിനായാണ്.സമ്മർദ്ദ പൂരിതമായതോ, പലപ്പോഴും വിരസമായതോ അല്ലെങ്കിൽ അർത്ഥമില്ലാത്തതോ ആയിരുന്ന ജീവിതം, ആത്മസാക്ഷാത്കാരത്തിനും ആജ്ഞചക്രം തുറന്നതിനും ശേഷം, നമ്മുടെ ജനനത്തിന്റെ യഥാർത്ഥ ലക്ഷ്യം തിരിച്ചറിയുമ്പോൾ,സന്തോഷവും സ്നേഹവും അനുകമ്പയും നിറഞ്ഞതായിത്തീരുന്നു.ആത്മീയതയിൽ പൂർണ്ണമായും നാം അടിയുറച്ചിരിക്കുന്നതിനാൽ, സമ്പന്നതയ്ക്കോ ദൗർലഭ്യത്തിനോ നമ്മെ ഉയർത്താനോ നിരാശപ്പെടുത്താനോ കഴിയില്ല. ജ്ഞാനോദയത്തിനുശേഷം,ഗൗതമ ബുദ്ധന് തന്റെ കൊട്ടാരത്തിന്റെ സുഖസൗകര്യങ്ങളിലേക്ക് മടങ്ങേണ്ട ആവശ്യം ഒരിക്കലും തോന്നിയിട്ടില്ലെന്നുള്ള കാര്യം, നാം മനസ്സിലാക്കുന്നത് നമുക്ക് ഈ ഉന്നത സാമ്രാജ്യം ലഭ്യമാകുമ്പോഴാണ്.
അനുഭവവും നേട്ടങ്ങളും:
നിങ്ങളുടെ കാഴ്ച,കേൾവി,ചിന്തകൾ എന്നിവയെ നിയന്ത്രിക്കുന്നത് നിങ്ങളുടെ ആജ്ഞ ചക്രമാണ്.ഇത് നിങ്ങളുടെ പിറ്റ്യൂട്ടറി ഗ്രന്ഥിയെയും (ശ്ലേഷ്മഗ്രന്ഥി) നിയന്ത്രിക്കുന്നു."മാസ്റ്റർ ഗ്രന്ഥി"എന്നും അറിയപ്പെടുന്ന ഈ അവശ്യ ഗ്രന്ഥി മറ്റെല്ലാ എൻഡോക്രൈൻ ഗ്രന്ഥികളെയും നിയന്ത്രിക്കുകയും,നിങ്ങളുടെ വളർച്ച,ശാരീരിക പക്വത,ചയാപചയം, ഉറക്കം എന്നിവയെ സ്വാധീനിക്കുകയും ചെയ്യുന്നു.നമ്മളിൽ പലരും ജോലിയുടെ ഭാഗമായി മണിക്കൂറുകളോളം കംപ്യൂട്ടറിനു മുന്നിൽ ചിലവഴിക്കുന്നു.നമ്മൾ ടെലിവിഷനു മുന്നിൽ ധാരാളം സമയം ചെലവഴിക്കുന്നു.അമിതമായുള്ള കണ്ണിന്റെ ഉത്തേജനം ആജ്ഞ ചക്രത്തെ ദുർബലപ്പെടുത്തുന്നു.സഹജ യോഗ ധ്യാനം പതിവായി പരിശീലിക്കുന്നത് ഈ പ്രശ്നത്തെ ലഘുകരിക്കുന്നതായി കാണുന്നു.ഇടത് ആജ്ഞ നിങ്ങളുടെ മസ്തിഷ്കത്തിന്റെ പ്രത്യാഹങ്കാരത്തിന്റെ വശമായി ബന്ധപ്പെട്ടിരിക്കുന്നു,അത് നിങ്ങളുടെ ഓർമ്മകൾ, അനുഭവങ്ങൾ, ശീലങ്ങൾ, വികാരങ്ങൾ എന്നിവയെ നിലനിർത്തുന്നു.വലത് ആജ്ഞ നിങ്ങളുടെ മസ്തിഷ്കത്തിന്റെ അഹങ്കാരത്തിന്റെ ഭാഗമായി ബന്ധപ്പെട്ടിരിക്കുന്നു,അത് ഭാവികാല സംബന്ധമായ ചിന്ത,ആസൂത്രണം, പ്രവർത്തനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിങ്ങളുടെ അഹങ്കാരവും പ്രത്യഹങ്കാരവും ആജ്ഞ ചക്രത്തിനുള്ളിൽ പരസ്പരം ഛേദിക്കുന്നു.
നിങ്ങളുടെ ഇടത് ആജ്ഞ അമിതമായി സജീവമാണെങ്കിൽ,നിങ്ങളുടെ പ്രത്യഹങ്കാരം ഒരു ബലൂൺ പോലെ വീർക്കുന്നു.ഭൂതകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,വളരെ വൈകാരിക സ്വഭാവത്തിലേക്കോ,സ്വയം ദോഷകരമായ ചിന്തകളും പെരുമാറ്റങ്ങളും വികസിപ്പിക്കുന്നതിലേക്കോ നയിച്ചേക്കാം.അതുപോലെ,നിങ്ങളുടെ വലത് ആജ്ഞ അമിതമായി സജീവമാണെങ്കിൽ,നിങ്ങളുടെ അഹംഭാവം,ഭാവിയെക്കുറിച്ചുള്ള അമിതമായ ചിന്തകളും ആസൂത്രണങ്ങളും കൊണ്ട് ബലൂൺ പോലെ വീർക്കുന്നു.ഇത് പ്രകോപനത്തിനും, ഇടയ്ക്കിടെ സംയമനം നഷ്ടപ്പെടുന്നതിനും,മറ്റുള്ളവരോടുള്ള ആക്രമണാസക്തമായ പെരുമാറ്റത്തിനും കാരണമായേക്കാം.
ഭാഗ്യവശാൽ,ഈ ബലൂണുകളെ സന്തുലിതമാക്കുന്നതിനും അതിലെ നിഷേധാത്മക ശക്തികളെ ചുരുക്കുന്നതിനും വളരെ ഫലപ്രദമായ മാർഗ്ഗമാണ് കുണ്ഡലിനി ഊർജ്ജം കൊണ്ട് ആജ്ഞ ചക്രം നിറക്കുക എന്നത്.ധ്യാനത്തിൽ നിന്ന് ലഭിക്കുന്ന മാനസികമായ നിശ്ശബ്ദത,നമ്മിൽ എല്ലാവരിലും വിനയം വളർത്തുന്നു.വിനയത്തിലൂടെ നാം ക്ഷമയുടെ ശക്തി വികസിപ്പിക്കുന്നു.ക്ഷമയിലൂടെ സ്വീകാര്യതയും ശാന്തിയും ലഭിക്കുന്നു.ദേഷ്യം, വെറുപ്പ്, നീരസം എന്നിവയുടെ നിഷേധാത്മകമായ ബന്ധങ്ങളിൽ നിന്ന് ഇത് നിങ്ങളെ മോചിപ്പിക്കുന്നു. ക്ഷമിക്കുന്നതിലൂടെ,നിങ്ങൾക്ക് സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും അനുഭവം പ്രതീക്ഷിക്കാവുന്നതാണ്.
സ്വയം വിലയിരുത്തൽ:
നിങ്ങളുടെ ആജ്ഞ ചക്രത്തിൽ തടസ്സമുണ്ടെങ്കിൽ നിങ്ങൾക്ക് സ്വയം ക്ഷമിക്കാനും അല്ലെങ്കിൽ മറ്റുള്ളവരോട് ക്ഷമിക്കാനുമുള്ള കഴിവില്ലായ്മ അനുഭവപ്പെടുന്നു.നിങ്ങൾ ഭൂതകാലത്തെക്കുറിച്ചുള്ള ചിന്തകളിലും സ്വയം സഹതപിക്കുന്ന അവസ്ഥയിലും മുഴുകുന്നു.അഹംഭാവവും ആക്രമണോത്സുകതയും ആജ്ഞ ചക്രത്തിന്റെ അസന്തുലിതാവസ്ഥയുടെ മറ്റ് അടയാളങ്ങളാണ്.അശ്ലീലസാഹിത്യത്തോടുള്ള അഭിനിവേശം അല്ലെങ്കിൽ ലൈംഗിക ഭ്രമാത്മകതയിലേക്ക് ശ്രദ്ധ തിരിയുന്നതും അതുപോലെ തന്നേയാണ്. ഉത്കണ്ഠ, അമിതമായ ചിന്ത, അമിതമായ ആസൂത്രണം എന്നിവയും ആജ്ഞ ചക്രത്തിന്റെ തടസ്സത്തെ സൂചിപ്പിക്കുന്നു.
അസന്തുലിതാവസ്ഥയ്ക്കുള്ള കാരണങ്ങൾ:
- കർശനമായ ആശയങ്ങൾ.
- സ്ഥിരമായ പെരുമാറ്റ രീതികൾ.
- അതിരു കടന്നുള്ള പ്രവർത്തനങ്ങൾ
എങ്ങനെ സന്തുലനാവസ്ഥ കൈവരിക്കാം:
നിങ്ങളുടെ ആജ്ഞ ചക്രം സന്തുലിതമാക്കാൻ,പ്രകൃതിദത്തമായ ഒരു ക്രമീകരണത്തിൽ ധ്യാനം പരിശീലിക്കുക.ആകാശത്തേക്ക് നോക്കിക്കൊണ്ട് പുറത്തിരുന്നു ധ്യാനിക്കാൻ ശ്രമിക്കുക. നിങ്ങളുടെ നെറ്റിയിൽ വലതു കൈ വെച്ചുകൊണ്ട്,തല ചെറുതായി താഴ്ത്തി,"ഞാനടക്കം എല്ലാവരോടും ഞാൻ ക്ഷമിച്ചിരിക്കുന്നു" എന്ന് പറയുക.നിങ്ങളുടെ ഹൃദയത്തിൽ നിന്ന് ക്ഷമിക്കാൻ ശ്രമിക്കുക.
നിങ്ങളുടെ ആജ്ഞ ചക്രം സന്തുലിതമായി നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗ്ഗം അമിതമായ ചിന്തകളും ആസൂത്രണങ്ങളും ഒഴിവാക്കുക എന്നതാണ്.
വർത്തമാനത്തിൽ ജീവിക്കുക - ഓരോ നിമിഷവും ആസ്വദിക്കുക!