അവാർഡുകൾ
അന്താരാഷ്ട്ര അംഗീകാരങ്ങൾ
ശ്രീ മാതാജിയുടെ മാനുഷികമായ സ്നേഹവും ആത്മീയതയിലുള്ള ആകർഷകമായ പ്രവർത്തന ശൈലിയും കൊണ്ട്,95-ൽപരം രാജ്യങ്ങളിൽ വ്യക്തിപരമായി അഭിവൃദ്ധി നേടിയ എണ്ണമറ്റ ആളുകളിൽ നിന്നും മാത്രമല്ല, സർക്കാർ സ്ഥാപനങ്ങൾ, വിശിഷ്ട വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാനുഷിക മൂല്യമുള്ള സംഘടനകൾ തുടങ്ങിയവരിൽ നിന്നെല്ലാം ശ്രീ മാതാജി പ്രശംസകൾ പിടിച്ചു പറ്റിയിട്ടുണ്ട്.
ശ്രീ മാതാജിയുടെ ശാസ്ത്രീയവും,നേരാണെന്ന് തെളിയിക്കാവുന്നതുമായ അദ്ധ്യയന രീതികൾ തിരിച്ചറിഞ്ഞ്,സെൻറ് പീറ്റേഴ്സ്ബർഗിലെ പെട്രോവ്സ്കയ അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസസ്- "നിങ്ങൾ ശാസ്ത്രത്തേക്കാൾ ഉന്നത പദവിയിലാണ്" എന്ന് വിശേഷിപ്പിച്ചു കൊണ്ട് ആദരണീയമായ ഒരു അംഗത്വം ശ്രീമാതാജിക്ക് നൽകി.
ക്ലെയിസ് നോബലിനെ പോലെയുള്ളവർ ശ്രീമാതാജിയോട് മാനവികതയ്ക്ക് പ്രചോദനം നൽകിയതിന് നന്ദി പറഞ്ഞു. മറ്റുള്ളവരുടെ പ്രയത്നങ്ങളെ അനുമോദിച്ചു കൊണ്ടും, വ്യക്തിഗത നേട്ടങ്ങളേക്കാൾ കൂട്ടായ പ്രവർത്തനത്തിന് പ്രാധാന്യം നൽകി കൊണ്ടും സ്വതസിദ്ധമായ സ്വഭാവമാധുര്യത്തോടെ വിനയപൂർവ്വം ശ്രീമാതാജി എല്ലാ അവാർഡുകളും സ്വീകരിച്ചു.
വിശ്രമമില്ലാത്ത യാത്രകൾക്കിടയിലും, ശ്രീ മാതാജി തന്റെ നിഷ്കർഷമായ നിശ്ചിത പദ്ധതികൾ മടുപ്പിക്കുന്നതായി ഒരിക്കലും പരാമർശിച്ചിട്ടില്ല, പകരം മക്കളുടെ ക്ഷേമം പരിപാലിക്കുന്ന സ്നേഹനിധിയായ ഒരമ്മയുടെ സംരംഭമായി അതിനെ തുലനം ചെയ്തു.
അവാർഡുകളുടെയും അംഗീകാരങ്ങളുടെയും തിരഞ്ഞെടുത്ത സമാഹാരം
ശ്രീ മാതാജിയുടെ നിസ്വാർത്ഥമായ പ്രവർത്തനത്തിനും സഹജ യോഗയിലൂടെയുള്ള അവരുടെ ആത്മീയമായ ഉപദേശങ്ങളിൽ നിന്നുള്ള ശ്രദ്ധേയമായ ഫലങ്ങൾക്കും,ലോകമെമ്പാടുമുള്ള നിരവധി പ്രശ്സ്ത സ്ഥാപനങ്ങളിൽ നിന്നും ശ്രീ മാതാജിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. അവയിൽ ചിലത് താഴെ ചേർക്കുന്നു.
ഇറ്റലി, 1986
ശ്രീ മാതാജിയെ ഇറ്റാലിയൻ ഗവൺമെൻ്റ് "ആ വർഷത്തെ വിശിഷ്ടമായ വ്യക്തിത്വം" ബഹുമതി നൽകി കൊണ്ടുള്ള പ്രഖ്യാപനം നടത്തി.
മോസ്കോ, റഷ്യ, 1989
യു.എസ്.എസ്.ആർ ആരോഗ്യ മന്ത്രിയുമായുള്ള ശ്രീ മാതാജിയുടെ കൂടിക്കാഴ്ചയെ തുടർന്ന്, ശാസ്ത്ര ഗവേഷണത്തിനുള്ള ധനസഹായം ഉൾപ്പെടെ, സഹജ യോഗയ്ക്ക് മുഴുവൻ സർക്കാർ ശുപാർശയും ലഭിച്ചു.
ന്യൂ യോർക്ക്, 1990-1994
ലോകസമാധാനം കൈവരിക്കുന്നതിനുള്ള വഴികളെക്കുറിച്ചും മാർഗ്ഗങ്ങളെക്കുറിച്ചും സംസാരിക്കുന്നതിനായി തുടർച്ചയായി നാല് വർഷം ഐക്യരാഷ്ട്രസഭയിലേക്ക് ശ്രീമാതാജിയെ ക്ഷണിച്ചു.
സെൻറ് പീറ്റേഴ്സ്ബർഗ്, റഷ്യ, 1993
പെട്രോവ്സ്കായ അക്കാദമി ഓഫ് ആർട്ട് ആൻഡ് സയൻസിന്റെ ആദരണീയമായ അംഗത്വം നൽകി കൊണ്ട് നിയമനം നൽകി.അക്കാദമിയുടെ ചരിത്രത്തിൽ,പന്ത്രണ്ട് പേർക്ക് മാത്രമേ ഈ ബഹുമതി ലഭിച്ചിട്ടുള്ളൂ,അവരിൽ ഒരാളാണ് ഐൻസ്റ്റെയിൻ. വൈദ്യശാസ്ത്രവും ആത്മജ്ഞാനവും എന്നതിനെ സംബന്ധിച്ച ആദ്യ അന്താരാഷ്ട്ര സമ്മേളനം ശ്രീ മാതാജി ഉദ്ഘാടനം ചെയ്തു,അതിനു ശേഷംഅക്കാദമിയിൽ അതൊരു വാർഷിക പരിപാടിയായി മാറി.
ബ്രസീൽ, 1994
ബ്രസീലിയൻ മേയർ ശ്രീ മാതാജിയെ വിമാനത്താവളത്തിലെത്തി സ്വാഗതം ചെയ്യുകയും, ശ്രീ മാതാജിക്ക് നഗരത്തിന്റെ അധികാരം സമ്മാനിക്കുകയും തുടർന്ന് അവരുടെ എല്ലാ പരിപാടികളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.
ന്യൂ യോർക്ക്, 1994
സെപ്റ്റംബർ 26, "ശ്രീ മാതാജി നിർമ്മലാദേവി ദിനമായി " പ്രഖ്യാപിച്ചു.ശ്രീ മാതാജിയെ ആദരിക്കുന്നതിനും മഹാത്മാഗാന്ധിയുമായുള്ള അവരുടെ ആത്മബന്ധം ആഘോഷിക്കുന്നതിനും വേണ്ടി,സ്വാഗത പരേഡിന് പോലീസ് അകമ്പടി വാഗ്ദാനം ചെയ്തു.
ബ്രിട്ടീഷ് കൊളംബിയ, കാനഡ, 1994
കാനഡയിലെ ജനങ്ങളെ പ്രതിനിധീകരിച്ച് ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ പ്രധാനമന്ത്രിയായ മിസ്റ്റർ മൈക്ക് ഹാർകോർട്ടാണ്, ശ്രീ മാതാജിയെ സ്വാഗതം ചെയ്തു കൊണ്ടുള്ള പത്രിക നൽകിയത്.
റൊമാനിയ, 1995
പരിതസ്ഥിതി വിജ്ഞാനീയ സർവ്വകലാശാല ബുക്കാറെസ്റ്റിൻ്റെ തലവനായ പ്രൊഫസർ ഡി. ഡ്രൈമർ, ശ്രീമാതാജിക്ക് വൈജ്ഞാനിക ശാസ്ത്രത്തിൽ 'ഡോക്ടറേറ്റ് ' ബഹുമതി നൽകി ആദരിച്ചു.
ചൈന, 1995
ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര വനിതാ സമ്മേളനത്തിൽ സംസാരിക്കാൻ ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക അതിഥിയായി ശ്രീ മാതാജിയെ പ്രഖ്യാപിച്ചു.
പൂനെ, ഇന്ത്യ, 1996
വിശുദ്ധ ജ്ഞാനേശ്വരന്റെ 700-ാം വാർഷികത്തോടനുബന്ധിച്ച്, 'ലോക തത്ത്വചിന്തകരുടെ സംഗമം'96- ശ്രീമാതാജി അഭിസംബോധന ചെയ്തു.ശാസ്ത്രത്തിന്റെയും, മതത്തിന്റെയും, തത്ത്വചിന്തയുടെയും ജനപ്രതിനിധികളുടെ ഒരു മഹാസഭ ആയിരുന്ന ഈ സംഗമത്തിൽ വെച്ച് ആത്മീയ പ്രസ്ഥാനമായ സഹജ യോഗയുടെ സ്ഥാപകയായ ശ്രീമാതാജിയെ ആദരിച്ചു.
ലണ്ടൻ, 1997
യുണൈറ്റഡ് എർത്തിന്റെയും, നാഷണൽ സൊസൈറ്റി ഓഫ് ഹൈസ്കൂൾ സ്കോളർസിന്റെയും അധ്യക്ഷനായ ക്ലേയിസ് നോബൽ (ആൽഫ്രഡ് നോബലിന്റെ സഹോദരീപുത്രൻ),റോയൽ ആൽബർട്ട് ഹാളിൽ വെച്ചുള്ള ഒരു പൊതു പ്രസംഗത്തിൽ ശ്രീ മാതാജിയുടെ ജീവിതത്തേയും പ്രവർത്തന രീതിയേയും ആദരിച്ചു.
യു.എസ്.എ, 105-ാം സമ്മേളനം,1997, 106-ാമതു സമ്മേളനം, 2000
മാനവികതയ്ക്കുവേണ്ടിയുള്ള അർപ്പണബോധവും അശ്രാന്തവുമായ പ്രയത്നത്തിന് ശ്രീ മാതാജിയെ ബഹുമാനിച്ചുകൊണ്ടുള്ള "ആദരണീയ പത്രം" സമാജികൻ എലിയറ്റ് എംഗിൾ, പ്രതിനിധി സഭാസംബന്ധമായ റെക്കോഡിൽ വായിച്ചു.
കാബെല്ല ലിഗുരെ, ഇറ്റലി, 2006
ശ്രീ മാതാജിയെ ബഹുമാനസൂചകമായി ഇറ്റാലിയൻ പൗരത്വം നൽകി ആദരിച്ചു. തുടർന്ന് "ശ്രീ മാതാജി നിർമ്മലാ ദേവി വേൾഡ് ഫൗണ്ടേഷൻ ഓഫ് സഹജയോഗ" യുടെ ശിലാസ്ഥാപനം അനാച്ഛാദനം ചെയ്തു. ഈ ഫൗണ്ടേഷന്റെ ആസ്ഥാനം കാബെല്ല ലിഗൂരിലാണ്.