ഒരു ഗുരു ആയി മാറുന്നതിന്
നിങ്ങളുടെ ഗുരു തത്ത്വത്തെ ഉണർത്തുക
സഹജയോഗ അഭ്യസിപ്പിക്കാൻ തുടങ്ങിയ ആദ്യ ദിവസം മുതൽ തന്നെ ആത്മാവിനു മേൽ പ്രാവീണ്യം നേടാനുള്ള അടിസ്ഥാനതത്വത്തിന് ശ്രീ മാതാജി ഊന്നൽ നൽകിയിരുന്നു. ഒരു ഗുരുനാഥന്റെയോ,അധ്യാപകന്റെയോ നേരിട്ടുള്ള മാർഗ്ഗനിർദ്ദേശത്തിൽ വർഷങ്ങളോളം പഠിക്കേണ്ട മറ്റ് തരം യോഗകളിൽ നിന്ന് വ്യത്യസ്തമായി, സഹജയോഗധ്യാനം ജ്ഞാനദീപ്തമായ ആത്മാവിന്റെ സഹജമായ ഗുരു തത്വത്തിലേക്ക് പ്രവേശിക്കുന്നതിനും അത് നേടിയെടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
"എല്ലാ ശുദ്ധമായ ജ്ഞാനവും, നമ്മുടെ കേന്ദ്ര നാഡീവ്യൂഹത്തിലൂടെ മാത്രമേ നമുക്ക് മനസ്സിലാക്കാൻ കഴിയുകയുള്ളു. സൂക്ഷ്മമായ ചൈതന്യ അവബോധത്തിന്റെ ആറാം ഇന്ദ്രിയം (സഹജാവബോധം) ആത്മസാക്ഷാത്കാരത്തിലൂടെ പ്രവർത്തനക്ഷമമാക്കുകയും, ശരിയായ സഹജയോഗ ധ്യാനപരിശീലനത്തിലൂടെ സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു.
ഈ പുതിയ മാനത്തിലൂടെ, നമ്മെ കുറിച്ചും അതുപോലെ മറ്റുള്ളവരെ കുറിച്ചുമുള്ള ശരിയായ അറിവ് നിർണ്ണയിക്കാനുള്ള ഒരു മികച്ച മാധ്യമമായി അത് മാറുന്നു.
ഒരിക്കൽ ഈ സഹജമായ ആത്മജ്ഞാനത്തിന്റെ അവസ്ഥയിൽ എത്തിക്കഴിഞ്ഞാൽ, നമ്മൾ മുമ്പ് വിശ്വസിച്ചിരുന്നതു പോലെയല്ലാതെ തന്നെ കാര്യങ്ങൾ ശരിയായി മനസ്സിലാക്കാൻ നമുക്ക് സാധിക്കുന്നു. അന്ധമായി ഒരു വിശ്വാസത്തേയോ, മതത്തേയോ, സിദ്ധാന്തങ്ങളേയോ, ആശയസംഹിതകളേയോ നമ്മൾ പിന്തുടരുകയില്ല. പകരം, നമ്മുടെ പരിമിതമായ മനസ്സിന്റെ ദ്വൈതഭാവത്തിനപ്പുറം, പരമമായ ചൈതന്യ അവബോധത്തിലൂടെ എല്ലാത്തിനും സാക്ഷ്യം വഹിക്കാൻ കഴിയുന്നതിനാൽ നമ്മുടെ കാഴ്ചപ്പാട് മാറുന്നു.
പ്രാരംഭത്തിൽ, അത്തരം ദിവ്യാനുഭവങ്ങൾ കുറച്ചുസമയത്തേക്ക് മാത്രമേ നിലനിൽക്കുകയുള്ളു, എന്നാൽ സഹജയോഗ ധ്യാനത്തിൽ ആത്മാർത്ഥമായി പുരോഗതി കൈവരിക്കുമ്പോൾ, അത്തരം ദിവ്യാനുഭവങ്ങൾ നമ്മുടെ ജീവിത ത്തിന്റെ അവിഭാജ്യഘടകമായി മാറുന്നു. നമ്മുടെ ജീവിതത്തിന്റെ എല്ലാ ഭാവങ്ങളേയും സമചിത്തതയോടെ നേരിടാനും, മുൻപ് നമ്മളെ ഭയപ്പെടുത്തിയിരുന്നതോ വിഷമിപ്പിച്ചിരുന്നതോ ആയ ഏത് സാഹചര്യങ്ങളേയും കൈകാര്യം ചെയ്യാനും കഴിയുന്നു.
നമ്മുടെ ദൈനംദിന ജീവിതത്തിൽ ഈ ആത്മജ്ഞാനം ശ്രുതിമധുരമായ സന്തുലിതാവസ്ഥ കൊണ്ടുവരിക മാത്രമല്ല, മറ്റുള്ളവരെ കൂടി ഈ ആത്മസാക്ഷാത്കാരത്തിന്റെ
മനോഹരമായ അവസ്ഥയിലേക്ക് കൊണ്ടുവരുവാനും നമ്മളെ പ്രാപ്തരാക്കുന്നു. നമ്മുടെ ഉള്ളിലുള്ള ആത്മജ്ഞാനത്തിന്റെ, അല്ലെങ്കിൽ ഗുരുതത്വത്തിന്റെ സ്ഥിതി കേവലം തങ്ങൾക്കുള്ളിൽ സ്ഥാപിച്ചതുകൊണ്ട് പല സഹജയോഗികൾക്കും സ്വന്തം ജീവിതത്തിലും, അവരുടെ കുടുംബങ്ങളുടേയും സുഹൃത്തുക്കളുടേയും ജീവിതത്തിലും എന്നു മാത്രമല്ല അവർ ജീവിക്കുന്ന വലിയ ഒരു സമൂഹത്തിന്റെ പോലും അവസ്ഥയിൽ പരിവർത്തനം വന്നതായി അനുഭവം ഉണ്ടായിട്ടുണ്ട്.