കോളേജ് വർഷങ്ങൾ
സ്വാതന്ത്ര്യത്തിനായുള്ള സമരം
—ഭാരതമാതാവിന് വിജയം, നിനക്ക് വിജയം!
1947 ഓഗസ്റ്റ് 15-ന് അർദ്ധരാത്രിയിൽ ദശലക്ഷക്കണക്കിന് ആളുകൾ തങ്ങളുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ വാഴ്ത്തി. ഇന്ത്യയിലെ പട്ടണങ്ങളും ഗ്രാമങ്ങളും ത്രിവർണ പതാക ഉയർത്തി.
“യൂണിയൻ ജാക്ക് താഴേക്ക് ഇറങ്ങുന്നത് ഞാൻ കണ്ടു, പിന്നെ ത്രിവർണ്ണ പതാക മുകളിലേക്ക് ഉയരുന്നത് ഞാൻ കണ്ടു. അതായിരുന്നു ആ നിമിഷം - അത് വിവരണാതീതമാണ്" ശ്രീ മാതാജി അനുസ്മരിച്ചു.ആ നിമിഷത്തെ വികാരം എന്തായിരുന്നുവെന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയില്ല-സത്യം എങ്ങനെയെങ്കിലും അസത്യത്തെ മറികടന്നുവെന്ന തോന്നൽ. അനീതിക്ക് മുകളിൽ നീതി പ്രകടമായി.”
വർഷങ്ങളോളം നീണ്ട ബ്രിട്ടീഷ് ആധിപത്യത്തിന് ശേഷം, സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ഒടുവിൽ ഫലപ്രദമായി. എണ്ണമറ്റ പൗരന്മാരുടെ ധീരതയ്ക്കും ത്യാഗത്തിനും നന്ദി. “എത്ര ആളുകൾ ത്യാഗം ചെയ്തു, എത്ര രക്തസാക്ഷികൾ ഉണ്ടായി.” അവർ പറഞ്ഞു.
ശ്രീ മാതാജിയുടെ കുടുംബത്തിന്റെ ത്യാഗം ആരംഭിക്കുന്നത് ശ്രീ മാതാജിക്ക് എട്ട് വയസ്സുള്ളപ്പോൾ ആണ്, സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് അവരുടെ മാതാപിതാക്കളെ ജയിലിലടച്ചപ്പോഴാണ്. ഈ ചെറുപ്രായത്തിൽ തന്നെ തന്റെ അനുജത്തിമാരുടെ സംരക്ഷണ ചുമതല അവർ ഏറ്റെടുത്തു. സുഖപ്രദമായ തങ്ങളുടെ ജീവിത ശൈലിയെ ഉപേക്ഷിക്കാൻ നിർബന്ധിതരായപ്പോൾ,ആ കുടുംബം ലളിതമായ ജീവിതശൈലി സ്വീകരിച്ചു, ചെറിയ കുടിലുകളിൽ താമസിച്ചു, തറയിൽ ഉറങ്ങി, ചിലപ്പോൾ ഭക്ഷണം പോലുമില്ലാതെ. "നമ്മുടെ മാതാപിതാക്കൾ ചെയ്യുന്നതെന്തും നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് എന്ന വികാരം വളരെ ഉത്കൃഷ്ടമാണ്… കുട്ടികൾ ചോദിക്കുന്ന ചെറിയ സൗകര്യങ്ങളെ കുറിച്ച് ഞങ്ങൾ ചിന്തിച്ചിട്ടുപോലുമില്ല," ശ്രീ മാതാജി അനുസ്മരിച്ചു.
ശ്രീമാതാജി ലാഹോറിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ, 1942-ലെ മഹാത്മാഗാന്ധിയുടെ 'ക്വിറ്റ് ഇന്ത്യാ സമരത്തിൽ' സജീവമായി പങ്കെടുത്തു.[1] പലപ്പോഴും അറസ്റ്റ് ചെയ്യപ്പെട്ടു, പീഡിപ്പിക്കപ്പെട്ടു, പക്ഷേ ഇത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ പങ്കെടുക്കാനുള്ള അവരുടെ ദൃഢനിശ്ചയത്തെ ബാധിച്ചില്ല.
ഇക്കാലത്ത്, 'ക്വിറ്റ് ഇന്ത്യാ സമരത്തിൽ' പങ്കെടുക്കരുതെന്ന് ഉപദേശിച്ച ഒരു ആശങ്കയുള്ള ഇന്ത്യക്കാരനെ അവർ കണ്ടുമുട്ടി,തന്നെപ്പോലുള്ള ഒരു യുവതിക്ക് ഇത് വളരെ അപകടകരമാണെന്നും,വീട്ടിൽ അമ്മയോടൊപ്പം ഒതുങ്ങി ജീവിക്കണമെന്നും അയാൾ പറഞ്ഞു. എന്നാൽ ശ്രീ മാതാജിയുടെ അച്ഛൻ അത് വകവെച്ചില്ല. ശ്രീ മാതാജി ഓർത്തു- എന്റെ അച്ഛൻ എന്നെ ഒരു വശത്തേക്ക് വിളിച്ചു,” പിന്നെ പറഞ്ഞു, 'ഈ വയസ്സൻ പറയുന്നത് ശ്രദ്ധിക്കേണ്ട, ഈ വിഡ്ഢിത്തമെല്ലാം നിന്നോട് പറയാൻ ഈ വൃദ്ധന് എങ്ങനെ ധൈര്യം വന്നു? ഞാൻ നിന്നെക്കുറിച്ച് വളരെ അഭിമാനിക്കുന്നു. എന്റെ എല്ലാ മക്കളും നിന്നെപ്പോലെ ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.'”
ബ്രിട്ടീഷുകാരുടെ 'വിഭജിച്ച് ഭരിക്കുക' എന്ന നയം അതിന്റെ മുദ്ര പതിപ്പിച്ചെങ്കിലും,ഭാരതം സ്വതന്ത്രയായി.ആത്യന്തികമായി, മൂന്ന് വ്യത്യസ്ത രാജ്യങ്ങളായി പരിണമിച്ചു — ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്.സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആശയക്കുഴപ്പത്തിനിടയിലും, സ്വന്തം ജീവന് ആസന്നമായ അപകടമുണ്ടായിട്ടും, അഭയം തേടിയ ഒരു മുസ്ലീം കുടുംബത്തിന് ശ്രീ മാതാജി തന്റെ വീട് തുറന്നുകൊടുത്തു. അവർ ആരോടും ഒരുതരത്തിലുള്ള വിവേചനവും കാണിച്ചില്ല. ആളുകളുടെ മതവും പശ്ചാത്തലവും അത് എന്തുമാകട്ടെ, അവർ എപ്പോഴും ഉദ്ഗ്രഥനത്തെ പ്രോത്സാഹിപ്പിച്ചു.