Creativity

സർഗ്ഗാത്മകത

ആന്തരിക സൗന്ദര്യം പ്രകടമാക്കുന്നു

ശ്രീ മാതാജി, തന്റെ ജീവിതത്തിലും ജോലിയിലുടനീളവും, കലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വളരെയധികം സമയവും ഊർജ്ജവും ചെലവഴിച്ചു. ലോകത്തിലെ സംസ്കാരങ്ങളെ പ്രകടിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന മാർഗ്ഗമായി ശ്രീ മാതാജി അതിനെ കണ്ടു. പ്രത്യേകിച്ചും, ശ്രീ മാതാജിയുടെ ജന്മനാടായ, ഭാരതത്തിൻ്റെ സമ്പന്നവും പുരാതനവുമായ കലാ പാരമ്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രീ മാതാജി ആഗ്രഹിക്കുകയും ലോകമെമ്പാടും അത് പ്രചരിപ്പിക്കാൻ സജ്ജീവമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

blick-vom-garten

2003-ൽ ശ്രീ മാതാജി, തന്റെ സഹോദരന്റെ (സ്നേഹപൂർവ്വം ബാബാമാമ എന്നറിയപ്പെടുന്നു) സഹായത്തോടെ ഇന്ത്യയിലെ മഹാരാഷ്ട്രയിൽ ഒരു കലാകേന്ദ്രം സ്ഥാപിച്ചു. ഈ ശാന്തമായ ഗ്രാമീണ പശ്ചാത്തലത്തിൽ ഇന്ത്യൻ ശാസ്ത്രീയ സംഗീതവും നൃത്തവും ചിത്രകലയും പഠിക്കാൻ ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾ വന്നിരുന്നു. പി കെ സാൽവെ ആർട്‌സ് അക്കാദമിയുടെ വാസ്തുവിദ്യാ രൂപകല്പനയും, അനാഥരായ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ഡൽഹിയിലെ വിശ്വ നിർമ്മല പ്രേം സെൻറർ  ഉൾപ്പെടെ മാനുഷിക ആവശ്യങ്ങൾക്കായി നിർമ്മിച്ച മറ്റ് കെട്ടിടങ്ങളുടെ രൂപകൽപ്പനകൾക്കും ശ്രീ മാതാജി നേരിട്ട് നേതൃത്വം നൽകി.

കൈ കൊണ്ടു നിർമ്മിച്ച കരകൗശല വസ്തുക്കളുടെ പ്രാധാന്യം ശ്രീ മാതാജി തിരിച്ചറിഞ്ഞതിനാൽ, മഹാത്മാഗാന്ധിയുടെ പാരമ്പര്യ ഉപദേശങ്ങൾ അനുസരിച്ച് ഇന്ത്യയുടെ സാമ്പത്തികവും സാംസ്കാരികവുമായ ജീവിതത്തിന് സുപ്രധാന ഘടകമായ കുടിൽ വ്യവസായങ്ങളെ ശ്രീ മാതാജി സ്ഥിരമായി പിന്തുണച്ചു.

ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലും നൃത്തത്തിലും ഏറ്റവും പ്രശസ്തരായിരുന്ന ചില വക്താക്കളെ ശ്രീ മാതാജി വർഷങ്ങളോളം, കച്ചേരികളും പരിപാടികളും അവതരിപ്പിക്കാൻ ക്ഷണിക്കുകയും അവരെ പരിപോഷിച്ചു പോരുകയും ചെയ്തു. ശ്രീ മാതാജിയുടെ സാന്നിധ്യത്തിൽ കലകൾ അവതരിപ്പിച്ച പലരും, അവരുടെ കലാപരമായ വളർച്ചയിൽ പരിവർത്തനം വരുത്തിയ നിമിഷങ്ങളായി അതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ശ്രീ മാതാജിയുടെ ശക്തമായ സർഗ്ഗാത്മക ഊർജ്ജം അവരുടെ സ്വന്തം സർഗ്ഗാത്മകതയേയും പ്രകടനത്തിലുള്ള വൈദഗ്ധ്യത്തെയും വർദ്ധിപ്പിച്ചതായി അവർ കണ്ടെത്തി.

ഉസ്താദ് അംജദ് അലി ഖാൻ, ദേബു ചൗധരി, ഉസ്താദ് ബിസ്മില്ലാ ഖാൻ എന്നിവരെല്ലാം ശ്രീ മാതാജിയുടെ ക്ഷണപ്രകാരം സംഗീത പരിപാടികൾ അവതരിപ്പിച്ച ചുരുക്കം ചില കലാകാരന്മാരാണ്. ശ്രീമാതാജി സ്വയം പുസ്തകങ്ങളും ഭജനകളും (ഇന്ത്യൻ ഭക്തിഗാനങ്ങളും) കവിതകളും എഴുതിയിട്ടുണ്ട്.

കലയെ പരിപോഷിക്കുന്നതിലൂടെ അവർ നാടകവേദിക്ക് ശക്തമായ പിന്തുണയാണ് നൽകിയത്. ഒരു കൂട്ടം നാടക കലാകാരന്മാരുടെ സഹകരണത്താൽ രൂപം കൊണ്ട തിയേറ്റർ ഓഫ് എറ്റേണൽ വാല്യൂസ്എന്ന സംഘടനയെ അവർ പ്രോത്സാഹിപ്പിച്ചു.1993-ൽ ബെൽജിയത്തിലെ ഘെന്റിൽ രൂപീകൃതമായ ഈ സംഘം ഇപ്പോഴും അന്താരാഷ്ട്രതലത്തിൽ പര്യടനം നടത്തുന്നുണ്ട്. അവർ പ്രേക്ഷകരിൽ സ്വയം അവബോധവും ആത്മീയതയും പ്രചോദിപ്പിക്കുന്ന നാടകകൃത്തുക്കളുടെ സൃഷ്ടികൾ അവതരിപ്പിക്കുന്നു.

യഥാർത്ഥത്തിൽ, ശരിയായ അർത്ഥത്തിൽ നമ്മൾ ഭൗതികവാദികളാവുന്നത്, ഭൗതികവസ്തുക്കളുടെ മൂല്യം മനസ്സിലാക്കുമ്പോഴാണ്. എന്നുമാത്രമല്ല,ഒരു വസ്തുവിന്റെ മൂല്യം നിർണ്ണയിക്കുന്നത് സൗന്ദര്യബോധമാണ്: കലാപരമായ കാര്യമാണ്, യഥാർത്ഥ കലാപരമായ കാര്യങ്ങൾ. അതിനപ്പുറം, നിങ്ങൾക്ക് മറ്റുള്ളവർക്ക് സ്നേഹം നൽകാൻ കഴിയും എന്നതാണ് വസ്തുക്കളുടെ മൂല്യം.

ഇറ്റലിയിലെ പീമോണ്ടെയിൽ കൾച്ചർ ഓഫ് ദി സ്പിരിറ്റ് ഫെസ്റ്റിവൽഇന്റർനാഷണൽ നിർമ്മൽ ആർട്‌സ് അക്കാദമി തുടങ്ങിയ വർഷം തോറും നടക്കുന്ന വിദ്യാഭ്യാസപരവും, കലാപരവുമായ പരിപാടികളിൽ വൈദഗ്ധ്യം നൽകുന്നതിന് സ്‌കൂളുകൾ, സർവ്വകലാശാലകൾ, കമ്പനികൾ, സമൂഹം എന്നിവയ്‌ക്കൊപ്പം തിയേറ്റർ ഓഫ് എറ്റേണൽ വാല്യൂസും പ്രവർത്തിക്കുന്നു.

《神圣的人性》- 永恒价值剧团在英国伦敦的演出
《神圣的人性》- 永恒价值剧团在英国伦敦的演出

ഇന്ത്യയുടെ പുരാതനമായ യോഗ പാരമ്പര്യമനുസരിച്ച്, മനുഷ്യനിൽ ഏഴ് അത്യാവശ്യ ഗുണങ്ങൾ വ്യാപരിക്കുന്നു. ഇതിൽ രണ്ടാമത്തേത് സർഗ്ഗാത്മകതയുടെ തത്വമാണ്. അതില്ലാതെ ആത്മസാക്ഷാത്കാരം അല്ലെങ്കിൽ സ്വയം അവബോധം ലഭ്യമാകാനുള്ള സാധ്യത വളരെ പരിമിതമാണ്, അല്ലെങ്കിൽ അസാധ്യമാണ്. ഈ കാരണം കൊണ്ടുതന്നെ, താൻ സന്ദർശിച്ച എല്ലാ രാജ്യങ്ങളിലേയും വ്യക്തികളുടേയും സമൂഹങ്ങളുടേയും സൃഷ്ടിപരമായ കഴിവുകളെ ഉണർത്താൻ ശ്രീ മാതാജി ശ്രമിച്ചിരുന്നു.

അതാണ് ഒരു കലാകാരന്റെ പ്രചോദക ശക്തി. അവയാണ് സൃഷ്ടിയിലെ ഏറ്റവും മനോഹരമായ പുഷ്പങ്ങൾ സ്രഷ്ടാവിന്റെ ഏറ്റവും മാധുര്യമുള്ള സ്വപ്നങ്ങൾ, മനുഷ്യ സമൂഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട അംശങ്ങൾ. ഒരു പക്ഷേ തങ്ങളുടെ പ്രേക്ഷകർ അവരെ എങ്ങനെ സ്നേഹിക്കുന്നുവെന്നും, ആരാധിക്കുന്നുവെന്നും, പിന്തുടരുന്നുവെന്നും അവർക്കറിയില്ലായിരിക്കാം..