ആദ്യകാല ജീവിതം
ഗാന്ധിയുടെ ബഹുജന സ്വാതന്ത്ര്യ പ്രസ്ഥാനം മുതൽ കൂട്ടായ സ്വയം സാക്ഷാത്ക്കാരത്തിന്റെ കാലഘട്ടം വരെ
മഹാത്മാഗാന്ധി, താൻ കണ്ടുമുട്ടിയ എല്ലാവരിലും കൂടാതെ തന്റെ ആശ്രമത്തിൽ താമസിച്ചിരുന്ന ഒരു കൊച്ചു പെൺകുട്ടിയിലും ശാശ്വതമായ മതിപ്പുളവാക്കിയിരുന്നു. ഈ കൊച്ചു പെൺകുട്ടി ശ്രീ മാതാജി ആയിരുന്നു, നേപ്പാളിയെപ്പോലെയുള്ള മുഖലക്ഷണങ്ങൾ കാരണം അദ്ദേഹം നേപ്പാളി എന്ന ഓമനപ്പേര് നൽകി.
ഏഴാം വയസ്സുമുതൽ, ശ്രീ മാതാജി ഗാന്ധിജിയോടൊപ്പം അദ്ദേഹത്തിന്റെ ആശ്രമത്തിൽ ധാരാളം സമയം ചെലവഴിച്ചു. "അദ്ദേഹം എന്നോടൊപ്പം ഇരുന്ന്, വളരെ മധുരമുള്ള ചോദ്യങ്ങൾ ഗൗരവത്തോട് കൂടി ചോദിക്കുമായിരുന്നു.” സമൂഹ പ്രാർത്ഥനകൾക്ക് മുമ്പായി, അതിരാവിലെ നടക്കാനിറങ്ങുന്ന അദ്ദേഹത്തോടൊപ്പം പലപ്പോഴും ശ്രീമാതാജിയും ഉണ്ടായിരുന്നു എന്ന് ശ്രീ മാതാജി അനുസ്മരിച്ചു.
“അദ്ദേഹം അത്യധികം കർക്കശക്കാരനായ ഒരു ഗുരുനാഥനായിരുന്നു, എന്നാൽ അങ്ങേയറ്റം സ്നേഹവും അനുകമ്പയുമുള്ള ഒരു വ്യക്തിയുമായിരുന്നു,” ശ്രീ മാതാജി പറഞ്ഞു. "ഒരു മുത്തശ്ശിയോടെന്നപ്പോലെ അദ്ദേഹം എപ്പോഴും എന്നോട് സംസാരിക്കുമായിരുന്നു, എന്നോട് കാര്യങ്ങൾ ചർച്ച ചെയ്യുമായിരുന്നു, ഞാൻ എല്ലാവരിലും കൂടുതൽ വിവേകശാലിയാണെന്ന് തോന്നും വിധം. മറ്റുള്ളവർ ഇത് വളരെ ആശ്ചര്യത്തോടെ കണ്ടു. പ്രായമായവരേക്കാൾ ചില കുട്ടികളിൽ നിന്നുള്ള മാർഗനിർദേശം മികച്ചതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.”
തന്റെ രാജ്യത്ത് ധർമ്മത്തിന്റെയും ആന്തരിക വിശ്വാസപ്രമാണങ്ങളുടെയും സദാചാരത്തിന്റെയും അടിത്തറ സ്ഥാപിച്ചതിന് ഗാന്ധിജിയെ ശ്രീമാതാജി പിന്നീട് പല സന്ദർഭങ്ങളിലും പ്രശംസിച്ചിരുന്നു .ബൈബിൾ സമഗ്രപഠനം ചെയ്യാനും ഭഗവദ് ഗീത മനസ്സിലാക്കാനും ലോകത്തിലെ എല്ലാ മഹത്തായ വേദപുസ്തകങ്ങളെയും മഹാന്മാരെയും അറിയാനും അവയെ സമന്വയിപ്പിച്ച് മനസ്സിലാക്കാനും ഗാന്ധിജി ജനങ്ങളെ പ്രോത്സാഹിപ്പിച്ചു.
ഗാന്ധിജിയുമായുള്ള ശ്രീമാതാജിയുടെ സംഭാഷണങ്ങളിൽ, അവർ മനുഷ്യ വ്യക്തിത്വത്തിന്റെ സഹജമായ പ്രകൃതത്തെക്കുറിച്ച് മാത്രമല്ല, സാമൂഹികവും ആത്മീയവുമായ സ്വാതന്ത്രത്തിനുള്ള മാർഗ്ഗങ്ങളെ കുറിച്ചും സൂക്ഷ്മപരിശോധന നടത്തിയിരുന്നു. ഗാന്ധിജിയുമായുള്ള ശ്രീ മാതാജിയുടെ അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ശ്രീ മാതാജി അവർ തമ്മിലുള്ള ഒരു സംഭാഷണം വിവരിച്ചു: ഗാന്ധിജി തന്റെ ദിനചര്യകളിൽ കർക്കശക്കാരനായിരുന്നു, പുലർച്ചെ 4 മണിക്ക് എല്ലാവരും ഉണരണം,, ഉപവാസം എടുക്കണം ,അങ്ങിനെ പലതും...ശ്രീ മാതാജി ഒരിക്കൽ അദ്ദേഹത്തോട് പറഞ്ഞു, "നിങ്ങൾ വളരെ കർക്കശക്കാരനാണ്... ഇതെല്ലാം കുറച്ച് അധികമല്ലേ?"
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള ആവേശം കൂടുതൽ ദ്രുതഗതിയിലായ അടിയന്തരാവസ്ഥാസമയങ്ങളിൽ, കർശനമായ അച്ചടക്കം പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് ഗാന്ധിജി വിശദീകരിച്ചു.
ഇതിന് ശ്രീ മാതാജി ഒരു ആശയം മുന്നോട്ടു വെച്ചു, "ബാപ്പു, നിങ്ങൾക്ക് ജനങ്ങൾ അച്ചടക്കം പാലിക്കണമെങ്കിൽ, എന്തുകൊണ്ട് അവർക്ക് അവരുടെ ഉള്ളിൽ നിന്നുള്ള അച്ചടക്കം നൽകിക്കൂടാ?"
"അതെങ്ങനെ സാധിക്കുമെന്ന് ഗാന്ധിജി ചോദിച്ചു. ആദ്ധ്യാത്മികമായ പരിവർത്തനമാണ് ഉത്തരമെന്ന് ശ്രീമാതാജി ഉറപ്പിച്ചു പറഞ്ഞു. എന്നാൽ അദ്ദേഹം ഇങ്ങിനെ ന്യായീകരിച്ചു,""ആദ്യം നമ്മൾ (ബ്രിട്ടീഷ് ഭരണത്തിൽ നിന്ന്) സ്വതന്ത്രരാകണം. നമ്മൾ സ്വതന്ത്രരല്ലെങ്കിൽ, നമുക്ക് എന്താണ് ആസ്വദിക്കാനാകുക? നമുക്ക് അതിനെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല. നമ്മൾ സ്വതന്ത്രരല്ലെന്ന് ജനങ്ങൾ പറയുമ്പോൾ, ആത്മാവിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് എങ്ങിനെയാണ് സംസാരിക്കുന്നത്? അതിനാൽ നമ്മൾ ആദ്യം വിദേശ ആധിപത്യത്തിൽ നിന്ന് മോചിതരാകണം.”
തുടർന്നുള്ള വർഷങ്ങളിൽ, ഗാന്ധിജിയുടെ സന്ദേശം ജനസമൂഹത്തിലേക്ക് വ്യാപിച്ചു. നിരക്ഷരരായ കർഷകർ മുതൽ ശ്രേഷ്ഠ വിഭാഗങ്ങളിലേക്കും സമൂഹത്തിലെ ഏറ്റവും ഉന്നത വ്യക്തികളിലേക്കും അത് സംക്രമിച്ചു. ശ്രീ മാതാജിയും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് മറ്റ് കോളേജ് വിദ്യാർത്ഥികൾക്ക് മാതൃകയായി.
ഒടുവിൽ 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായി. ഗാന്ധിജിയുമായുള്ള ശ്രീ മാതാജിയുടെ ബാല്യകാല ചർച്ചകൾ പിന്നിട്ട് വർഷങ്ങളായിരുന്നു.എന്നാലും അവസാന നാളുകൾക്ക് തൊട്ടു മുമ്പ്, അദ്ദേഹം ശ്രീമാതാജിയെ കാണാൻ ആവശ്യപ്പെട്ടു. "ഞാൻ അദ്ദേഹത്തെ കണ്ടു... ഉടനെ അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു," ശ്രീ മാതാജി അനുസ്മരിച്ചു."അദ്ദേഹം പറഞ്ഞു, 'പ്രാർത്ഥനയ്ക്ക് ശേഷം എന്നെ കാണൂ.' ഞാൻ അദ്ദേഹത്തെ വീണ്ടും കണ്ടപ്പോൾ,അദ്ദേഹം പറഞ്ഞു, 'ഇനി ക്രിയാത്മകമായ പ്രവർത്തനത്തിലേക്ക് ഇറങ്ങുക. ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക ...''
ശ്രീ മാതാജി മനുഷ്യർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും സാധ്യമായ പരിഹാരങ്ങളെക്കുറിച്ചുമുള്ള പഠനം തുടർന്നു.സഹജയോഗയിലൂടെ അവർ തന്റെ രൂപാന്തരീകരണ പ്രവർത്തനങ്ങൾ വർഷങ്ങൾക്ക് ശേഷമാണ് തുടങ്ങിയത്.എങ്ങിനെയാണോ ഗാന്ധിജി തൻ്റെ രാജ്യത്തിലെ ജനങ്ങളെ സജീവമാക്കി സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത്, അതുപോലെ ശ്രീ മാതാജിയുടെ പ്രവർത്തനങ്ങളും ഏതാനും വ്യക്തികളിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങളിലാണ് പരിവർത്തനം വരുത്തുന്നത്. ആത്മീയ മോക്ഷത്തിനുള്ള സമയം വന്നു ചേർന്നിരിക്കുന്നു.