Ecology

പരിസ്ഥിതി ശാസ്ത്രം

സഹജമായ സന്തുലനാവസ്ഥ

ഭൂമി മാതാവിനെ എങ്ങനെ ബഹുമാനിക്കണമെന്ന് നമുക്ക് അറിയില്ലെങ്കിൽ, സ്വയം എങ്ങനെ ബഹുമാനിക്കണമെന്നും നമുക്കറിവുണ്ടാവില്ല.

ജീവൻ പ്രദാനം ചെയ്യുകയും,നിലനിർത്തുകയും ചെയ്യുന്ന ഭൂമിമാതാവ്,ഭയഭക്തി ബഹുമാനത്തോടെ ആദരിക്കപ്പെടേണ്ടതായ ജീവനുള്ള സത്ത എന്നതായിരുന്നു, പ്രകൃതിയെ കുറിച്ചുള്ള ശ്രീ മാതാജിയുടെ കാഴ്ച്ചപ്പാട്. നാം ഭൂമിദേവിയെ പാദങ്ങൾ കൊണ്ടു സ്പ൪ശിക്കുന്നതിനാൽ, പ്രഭാതസമയത്ത് ഭൂമിമാതാവിനോട് എങ്ങനെയാണ് ക്ഷമ ചോദിക്കേണ്ടതെന്ന്,ഭാരതത്തിലെ എല്ലാ കുട്ടികളേയും പോലെ, തന്നെയും തന്റെ സഹോദരങ്ങളെയും പഠിപ്പിച്ചതായി ശ്രീ മാതാജി ഒരിക്കൽ വിശദീകരിച്ചിട്ടുണ്ട്.

കൂടുതൽ സമാധാനപരവും അഹങ്കാരമില്ലാത്തതുമായ ഒരു മാനസികാവസ്ഥ കൈവരിക്കാനുള്ള മനുഷ്യന്റെ ആന്തരികമായ സാധ്യതകളെ ഉണർത്താൻ ശ്രീ മാതാജി ഏകദേശം നാൽപ്പത് വർഷത്തോളം ലോകം ചുറ്റി സഞ്ചരിച്ചു. തന്റെ സമ്മേളനങ്ങളിലും ധ്യാന യോഗങ്ങളിലും പങ്കെടുത്തിരുന്ന ആളുകൾ ആത്മീയത അന്വേഷിച്ചു വന്നവരായിരുന്നതിനാൽ, പ്രകൃതിയുമായുള്ള പരസ്പര ബന്ധത്തെക്കുറിച്ച് പൂർണ്ണമായി മനസ്സിലാക്കാതെ ആത്മീയത വിജയിക്കുകയില്ലെന്ന് ശ്രീ മാതാജി അവരോട് വ്യക്തമാക്കി.

1970-കളുടെ തുടക്കം മുതൽ, സഹജയോഗയിൽ തന്റെ പ്രവർത്തനം ആരംഭിച്ചപ്പോൾ തന്നെ, പ്ലാസ്റ്റിക്കിന്റെ അമിതമായ ഉൽപാദനത്തെ കുറിച്ചും,ആണവോർജ്ജത്തിന്റെ അപകടങ്ങൾ, കൃഷിയുടെ അമിതമായ ചൂഷണം, വാഹന മലിനീകരണം, നമ്മുടെ സമുദ്രങ്ങൾ, തടാകങ്ങൾ, നദികൾ എന്നിവയുടെ മലിനീകരണം, എന്നിവ മൂലം, നമ്മുടെ പരിസ്ഥിതിക്ക് ഭീഷണിയാവുന്നതും, ഒരു ദിവസം വരാനിരിക്കുന്നതുമായ അപകടങ്ങളെക്കുറിച്ചും ശ്രീ മാതാജി വ്യക്തമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

澳大利亚,新南威尔士州,温特沃斯瀑布(梅雷迪思·库珀)
澳大利亚,新南威尔士州,温特沃斯瀑布(梅雷迪思·库珀)

ചില പ്രത്യേക സാഹചര്യങ്ങളിൽ അവയുടെ ഉപയോഗത്തെ നിഷേധിക്കാതെ തന്നെ, പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗത്തെക്കുറിച്ചും പ്രകൃതിയിലേക്കുള്ള അവയുടെ വിനാശകരമായ നുഴഞ്ഞുകയറ്റത്തെ കുറിച്ചും ശ്രീ മാതാജി വിമർശിച്ചു."പ്ലാസ്റ്റിക് ഉത്പാദനത്തിലും പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമ്മാണത്തിലും വ്യാപൃതരായിരിക്കുന്നവർ, കോടീശ്വരന്മാരായി തങ്ങളുടെ സാമ്പത്തിക പ്രതിച്ഛായ നന്നായി വികസിപ്പിക്കുകയും കെട്ടിപ്പടുക്കുകയും ചെയ്യുന്നു,"- ശ്രീ മാതാജി വിശദീകരിച്ചു.“അതിനിടയിൽ ബുദ്ധിശൂന്യമായ ഉപഭോക്തൃവാദങ്ങൾ പ്ലാസ്റ്റിക്കിന്റെ വ൯മലകൾ തന്നെ സൃഷ്ടിക്കുന്നു, അവയുടെ നിലനില്പ് വെറുപ്പുളവാക്കുന്നു എന്നു മാത്രമല്ല, അന്തരീക്ഷത്തെ തന്നെ നശിപ്പിക്കുകയും ചെയ്യുന്നു. ഈ മനുഷ്യനിർമ്മിത പർവതങ്ങളുടെ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന കാര്യം ആർക്കും അറിയില്ല. പ്ലാസ്റ്റിക്കുകളുടെയും കൃത്രിമ നാരുകളുടെയും അമിതമായ ഉൽപ്പാദനം, തീർച്ചയായും ഫാഷൻ എന്ന സങ്കൽപ്പത്താൽ ഊർജിതമാകുന്ന നിർബന്ധിത ഉപഭോക്തൃത്വത്തിന്റെ ഗുരുതരമായ ഉപോൽപ്പന്നമാണ്.”

ചെർണോബിലിലും, ഫുകുഷിമയിലും ദുരന്തങ്ങൾ ഉണ്ടാകുന്നതിന് വളരെ മുമ്പുതന്നെ, ആണവോർജ്ജ മേഖലയിൽ ജാഗ്രത വേണമെന്ന് ശ്രീ മാതാജി അഭ്യർത്ഥിച്ചിരുന്നു. "ഇപ്പോൾ, ചെർണോബിലിലിൽ വളരെ വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു.... ആണവോർജ്ജത്തിൽ, അമിതമായി ഇടപെടരുത് എന്നത് നമുക്കുള്ള ഒരു പാഠമാണ്. "ശ്രീ മാതാജിയുടെ അഭിപ്രായത്തിൽ,അണുവിഘടനം എന്നത് ഒരു അണുകേന്ദ്രത്തിന്റെ സ്വാഭാവികമായ പൂർണ്ണതയ്ക്ക് മേലുള്ള ആക്രമണമാണ്,സൂക്ഷ്മതലത്തിൽ വിശദീകരിച്ചാൽ, അത് തത്ഫലമായുണ്ടാകുന്ന ഊർജ്ജത്തിൻ്റെ വിനാശകരമായ ഉപോൽപ്പന്നങ്ങളാണ്.

ഊർജ്ജ ഉപഭോഗത്തിൽ ഉള്ള ആധുനിക ജനതയുടെ പാഴാക്കൽ മനോഭാവത്തിന് എതിരായി ശ്രീ മാതാജി മുന്നറിയിപ്പ് നൽകുകയും,ദൈനംദിന ജീവിതത്തിൽ സാമ്പത്തിക സമീപനം പ്രോത്സാഹിപ്പിക്കുകയും ചെയ്തു."വൈദ്യുതി, ടെലിഫോൺ, വെള്ളം മുതലായവയിലൊക്കെ, ഓരോരുത്തരും എത്രമാത്രം ഊർജ്ജം ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് ഒരോരുത്തരും ബോധവാന്മാരായിരിക്കണം" എന്ന് ശ്രീ മാതാജി പറഞ്ഞു. “നമ്മൾ അതിൽ മിതത്വം പാലിക്കണം... ഈ ഭൂമി മാതാവിന്റെ ഊർജ്ജം സംരക്ഷിക്കാൻ ശ്രമിക്കുന്നത്, നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ അവശ്യ ഘടകമായി കരുതി, ഏറ്റെടുക്കേണ്ടതുണ്ട്. ഇത് വളരെ പ്രധാനമാണ്."

പല അവസരങ്ങളിലും ശ്രീ മാതാജി,റോഡിൽ ഒരേ ദിശയിൽ, ഒറ്റക്ക് സഞ്ചരിക്കുന്ന യാത്രികളുള്ള കാറുകളുടെ എണ്ണത്തെ ചൂണ്ടിക്കാണിച്ചിരുന്നു.പാരിസ്ഥിതിക ഉത്തരവാദിത്തത്തോട് കൂടുതൽ കൂട്ടായ മനോഭാവം സൃഷ്ടിക്കുന്നതിനും അനാവശ്യമായ മലിനീകരണം കുറയ്ക്കുന്നതിനും,ശ്രീ മാതാജി ആളുകളോട് ഒന്നിച്ചു കാറിൽ യാത്ര ചെയ്യാൻ നിർദ്ദേശിച്ചു.അമിതമായ തിരക്കുള്ള ഈ ലോകത്തിൽ,പ്രകൃതിയുടെ ചതുരത കണ്ടെത്താനുള്ള മറ്റൊരു മാർഗ്ഗമായി പലപ്പോഴും നടത്തവും ശുപാർശ ചെയ്തു.

ശ്രീമാതാജിയുടെ വാക്കുകൾക്കും അപ്പുറം, അവരുടെ വ്യക്തിപരമായ മാതൃകയാണ് ഏറ്റവും ശക്തമായി അവരുടെ ഉപദേശങ്ങളിൽ സ്വാധീനം ചെലുത്തിയിട്ടുള്ളത്,സന്ദർശിച്ച എല്ലാ സ്ഥലങ്ങളിലും, ശ്രീ മാതാജി പ്രാദേശിക കരകൗശല വിദഗ്ധരെ കാണുകയും അവരുടെ കരകൗശല വസ്തുക്കൾ വാങ്ങി അവരെ പിന്തുണയ്ക്കുകയും ചെയ്തു. കരകൗശലത്തൊഴിലാളികളുടെ ജോലിയുടെ എല്ലാ സൂക്ഷ്മമായ അംശങ്ങളിലും - ഉപയോഗിച്ച വസ്തുക്കൾ, അവയുടെ ഉത്ഭവം, തൊഴിൽ സാഹചര്യങ്ങൾ, കരകൗശല തൊഴിലാളികളുടെ കുടുംബങ്ങളുടെ ജീവിത നിലവാരം എന്നിവയിൽ എല്ലാം ശ്രീ മാതാജി താൽപ്പര്യം പ്രകടിപ്പിച്ചു.

യന്ത്രനിർമ്മിതവും മനുഷ്യനിർമ്മിതവുമായ വസ്തുക്കൾ തമ്മിലുള്ള തുല്യത മാറ്റുകയും, നമ്മൾ പ്രകൃതിദത്ത വസ്തുക്കളിലേക്ക് കൂടുതൽ അടുക്കുകയും വേണം.

കൈകൊണ്ട് നിർമ്മിച്ച ഈ വസ്തുക്കളുടെ പാരിസ്ഥിതികവും സാമ്പത്തികവുമായ മൂല്യം ശ്രീ മാതാജി പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.അവ വാങ്ങുന്നതിലൂടെ ഉപഭോക്താക്കൾ, ഫാഷനുകളോടും, ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന (use and throw) സംസ്കാരത്തിനോടും, വലിയ വ്യാവസായിക ലോബികളോടും ഉള്ള അടിമത്ത്വത്തിന്റെ ചങ്ങലകൾ തകർക്കുന്നു. അമിതമായ ഉപഭോഗം കുറയ്ക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അധ്വാനവും സമയവും ആവശ്യമുള്ള,കൈകൊണ്ട് നിർമ്മിച്ച ഇനങ്ങൾക്ക് യന്ത്രങ്ങൾ ഉപയോഗിച്ച് കൂട്ടമായി നിർമ്മിക്കുന്നതിനേക്കാൾ വില കൂടുതലാണ്.എന്നിരുന്നാലും, ഉപഭോക്താക്കൾ മൊത്തത്തിൽ അവയെ തള്ളിക്കളയുന്നതിനു പകരം അവയെ വിലമതിക്കുന്നു എന്നാണ് അതിനർത്ഥം.

അതേ സമയം,വ്യാവസായിക ഉൽപ്പാദനത്തിൽ യന്ത്രങ്ങളുടെ പ്രയോജനം ശ്രീമാതാജി തിരിച്ചറിഞ്ഞു,എന്നാൽ കൈകൊണ്ട് നിർമ്മിച്ചതും യന്ത്ര നിർമ്മിതവും തമ്മിലുള്ള സന്തുലിതാവസ്ഥയുടെ ആവശ്യകതയിൽ ശ്രീമാതാജി നിർബന്ധം വച്ചു.“പൊതുവായ ഏതൊരു പ്രവർത്തനങ്ങൾക്കും യന്ത്രങ്ങൾ ആയിരിക്കണം ഉപയോഗിക്കേണ്ടത്, ” എന്ന് ശ്രീമാതാജി നിർദ്ദേശിച്ചു.“നിങ്ങളുടെ മോട്ടോർ കാറുകൾ, ട്രെയിനുകൾ, ട്രാമുകൾ, തുടങ്ങിയ പുറത്തുള്ള എല്ലാ പൊതു ജോലികൾക്കും.വീടുകളിലും യന്ത്രങ്ങൾ പരമാവധി ഉപയോഗിക്കാവുന്നതാണ്. പക്ഷേ, വ്യക്തിപരമായ കാര്യങ്ങൾക്കായി, നിങ്ങൾ കൈകൊണ്ട് നിർമ്മിച്ച വസ്തുക്കൾ, തന്നെ ഉപയോഗിക്കണം.ആത്മീയമായി ചിന്തിക്കുന്ന ആളുകൾ,കൈകൊണ്ട് നിർമ്മിച്ചതോ യഥാർത്ഥമായതോ ആയ എന്തെങ്കിലും ധരിക്കാൻ ഇഷ്ടപ്പെടുന്നു."

അഭൂതപൂർവമായ അളവിലുള്ള ആഗോള പാരിസ്ഥിതിക ദുരന്തത്തിന് കാരണമാകും വിധം കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ലോകം ഇന്ന് ഒരു നിർണ്ണായക വഴിത്തിരിവിലാണ്. വ്യാവസായിക യുഗത്തിന്റെ ആരംഭം മുതൽ മാറിക്കൊണ്ടിരിക്കുന്ന മാനുഷിക മുൻഗണനകൾ ലോകവ്യാപകമായ പാരിസ്ഥിതിക തകർച്ചയ്ക്ക് നാടകസദൃശ്യമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും, സുസ്ഥിരമായ ഒരു ജീവിതരീതിയുമായി പൊരുത്തപ്പെടാനുള്ള മുഴുവൻ മനുഷ്യരാശിയുടെയും യോജിച്ച പരിശ്രമം കൊണ്ട് മാത്രമേ നമുക്ക് ഈ അപകടത്തിൽ നിന്ന് പുറത്തുകടക്കാൻ കഴിയൂ എന്നും നിലവിലെ ശാസ്ത്രീയ പഠനങ്ങൾ വ്യക്തമായി സൂചിപ്പിക്കുന്നു.

സഹജയോഗ ധ്യാനം പരിശീലിക്കുന്നതിലൂടെ ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും സമഗ്രമായ സന്തുലിതാവസ്ഥ സ്ഥാപിക്കപ്പെടുന്നു, അത് വ്യക്തികളെ നിസ്വാർത്ഥമായ ജീവിതശൈലി പിന്തുടരാനും ആസ്വദിക്കാനും പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനും പ്രാപ്തരാക്കുന്നു. സഹജയോഗ പരിശീലനത്തിലൂടെ, പെരുമാറ്റത്തിൽ പരിവർത്തനം എളുപ്പത്തിൽ കൈവരിക്കാൻ കഴിയും എന്നതിനപ്പുറം, പ്രകൃതി മാതാവിന്റെ ജീവശക്തിയെ പുനരുജ്ജീവിപ്പിക്കാനും സ്വാഭാവികമായ പാരിസ്ഥിതിക വളർച്ചയെ പ്രോത്സാഹിപ്പിക്കാനും,ഒരു സഹജയോഗിയുടെ അവബോധത്തിന്റെ അവശ്യഭാഗമായ, സൂക്ഷ്മമായ ചൈതന്യ ഊർജ്ജം ഉപയോഗിക്കാൻ ശ്രീ മാതാജി നിർദ്ദേശിച്ചു. ലോകമെമ്പാടുമുള്ള സഹജ യോഗികൾ നടത്തിയ ആയിരക്കണക്കിന് കാർഷിക പരീക്ഷണങ്ങൾ[1] നമ്മുടെ ജൈവമണ്ഡലം മെച്ചപ്പെടുത്തുന്നതിലും പരിസ്ഥിതിക്ക് ഹാനികരമായ രാസവളങ്ങളെ ആശ്രയിക്കുന്നതിനെ കുറയ്ക്കുന്നതിലും അത്ഭുതകരമായ ഫലങ്ങൾ പ്രകടമാക്കിയിട്ടുണ്ട്.

സന്തുലിതമായ ഒരു ലോകത്തെ കുറിച്ചുള്ള ശ്രീ മാതാജിയുടെ ദർശനം ആരംഭിക്കുന്നത്,സ്വയം തങ്ങളുടെ ഉള്ളിൽ സന്തുലിതാവസ്ഥ കൈവരിക്കുന്ന ആളുകളിൽ നിന്നാണ്. ആന്തരികമായ ഈ സന്തുലിതാവസ്ഥ സ്ഥാപിക്കപ്പെടുമ്പോൾ മാത്രമേ എല്ലാം നിലനിർത്തുന്ന ഭൂമിയുമായും, പരിസ്ഥിതിയുമായും മനുഷ്യർക്ക് സ്വരചേർച്ചയുള്ളതും, ആദരണീയവുമായ ഒരു ബന്ധം കൈവരിക്കാൻ കഴിയൂ.

"ഓരോ മനുഷ്യന്റെയും ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടുന്നതത്രയും ഭൂമി നൽകുന്നു, അല്ലാതെ ഓരോ മനുഷ്യന്റെയും അത്യാഗ്രഹത്തിന് വേണ്ടതല്ല."
മഹാത്മാ ഗാന്ധി

https://sahajkrishi.org/english/category/sahaja-agriculture/


[1] https://sahajkrishi.org/english/category/sahaja-agriculture/