ആയാസരഹിതമായ ധ്യാനം
1980 ജനുവരി ഒന്നിന് ലണ്ടനിൽ നൽകിയ ഉപദേശത്തിൽ നിന്നുള്ള ഉദ്ധരണി
ചൈതന്യം എങ്ങിനെ വരുന്നുവോ അതുപോലെ പ്രസരിക്കപ്പെടുകയും ചെയ്യുന്നു.അതിന് സ്വയം വിധേയമാവുക, അതായത് സമർപ്പിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്. അതിനായി ഒരു ശ്രമവും നടത്താതിരിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗം.
പ്രശ്നം എന്താണെന്നതിനെക്കുറിച്ച് വ്യാകുലപ്പെടേണ്ടതില്ല.അതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. അതിനെ വെറുതെ വിടുക,അപ്പോൾ അത് പ്രവർത്തനക്ഷമമാകും.അതിന് വേണ്ടി ശ്രമിക്കേണ്ട ആവശ്യമില്ല. ഇതാണ് ധ്യാനം.
ധ്യാനം എന്നാൽ പൂർണമായും ദൈവകൃപക്ക് വിധേയമാവുക എന്നാണ്. നിങ്ങളെ എങ്ങനെ ശുദ്ധീകരിക്കണമെന്ന് ആ കൃപയ്ക്ക് അറിയാം. നിങ്ങളെ എങ്ങനെ നന്നാക്കണമെന്നും, നിങ്ങളുടെ സ്വന്തം അസ്തിത്വത്തിൽ എങ്ങനെ അടിയുറപ്പിക്കണമെന്നും നിങ്ങളുടെ ആത്മാവിനെ എങ്ങനെ പ്രബുദ്ധമാക്കണമെന്നും അതിന് അറിയാം. അതിന് സർവ്വതും അറിയാം, അതിനാൽ നിങ്ങൾ എന്ത് ചെയ്യണം,ഏത് നാമം അല്ലെങ്കിൽ എന്ത് മന്ത്രങ്ങൾ ജപിക്കണം എന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല.ആയാസരഹിതമായി ധ്യാനത്തിൽ ഇരിക്കണം. സ്വയം പൂർണ്ണമായി സമർപ്പിക്കണം, ആ സമയത്ത് നിങ്ങൾ തികച്ചും നിർവിചാരിതയിലായിരിക്കണം.
നിങ്ങൾ നിർവിചാരിതയിൽ അല്ലെങ്കിൽ, ആ സമയം നിങ്ങൾ നിങ്ങളുടെ ചിന്തകളെ നിരീക്ഷിക്കണം, എന്നാൽ അവയിൽ നിമഗ്നമാകരുത്. സൂര്യൻ ഉദിക്കുമ്പോൾ ഇരുട്ട് അകന്നുപോകുന്നതും സൂര്യരശ്മികൾ എല്ലാ ഭാഗത്തേക്കും കടന്ന് ആ സ്ഥലമാകെ പ്രകാശപൂരിതമാക്കുന്നതു പോലെ, നിങ്ങളുടെ അസ്തിത്വവും പൂർണ്ണമായും പ്രബുദ്ധമാകും. ഇത് നിങ്ങൾക്ക് ക്രമേണ മനസ്സിലാകും. എന്നാൽ ആ സമയത്ത് നിങ്ങൾ ശ്രമിക്കുകയോ,ഉള്ളിൽ നടക്കുന്ന കാര്യത്തെ തടയാൻ ശ്രമിക്കുകയോ ചെയ്താൽ അത് സംഭവിക്കില്ല.പ്രയത്നരഹിതമാവുക മാത്രമാണ് ധ്യാനത്തിലേക്കുള്ള ഏക വഴി.എന്നാൽ നിങ്ങൾ അതിൽ അലസത കാണിക്കരുത്. നിങ്ങൾ ജാഗ്രത പാലിക്കുകയും അത് നിരീക്ഷിക്കുകയും വേണം.
ഇതിന്റെ മറുവശം എന്തെന്നാൽ ചില ആളുകൾ മയങ്ങി പോകുന്നു. നിങ്ങൾ ജാഗ്രത പാലിക്കണം. നിങ്ങൾ ഉറങ്ങുകയാണെങ്കിൽ ഒന്നും പ്രവർത്തിക്കില്ല. അത് അതിന്റെ മറ്റൊരു വശമാണ്. നിങ്ങൾ അതിൽ അലസത കാണിച്ചാൽ, ഒന്നും പ്രവർത്തിക്കില്ല. നിങ്ങൾ ജാഗരൂകരും സമർപ്പിതരും, തികച്ചും ബോധമുള്ളവരും ആയിരിക്കണം, നിങ്ങൾ പൂർണ്ണരൂപത്തിൽ അനായാസരും, ആയാസരഹിതരുമായിരിക്കണം.നിങ്ങൾ നിരുപാധികമായും ആയാസരഹിതമാണെങ്കിൾ ധ്യാനം മികച്ച രീതിയിൽ നടക്കും.
ഇതിന്റെ മറുവശം എന്തെന്നാൽ ചില ആളുകൾ മയങ്ങി പോകുന്നു. നിങ്ങൾ ജാഗ്രത പാലിക്കണം. നിങ്ങൾ ഉറങ്ങുകയാണെങ്കിൽ ഒന്നും പ്രവർത്തിക്കില്ല. അത് അതിന്റെ മറ്റൊരു വശമാണ്. നിങ്ങൾ അതിൽ അലസത കാണിച്ചാൽ, ഒന്നും പ്രവർത്തിക്കില്ല. നിങ്ങൾ ജാഗരൂകരും സമർപ്പിതരും, തികച്ചും ബോധമുള്ളവരും ആയിരിക്കണം, നിങ്ങൾ പൂർണ്ണരൂപത്തിൽ അനായാസരും, ആയാസരഹിതരുമായിരിക്കണം.നിങ്ങൾ നിരുപാധികമായും ആയാസരഹിതമാണെങ്കിൾ ധ്യാനം മികച്ച രീതിയിൽ നടക്കും.
നിങ്ങൾ അതിനെപ്പറ്റി ആസൂത്രണം ചെയ്യരുത്. അതിനെക്കുറിച്ച് ഒന്നും ചെയ്യേണ്ടതില്ല. പ്രയത്നരഹിതമായിരിക്കുക, തികച്ചും അനായാസമായിരിക്കുക. അപ്പോൾ അത് പ്രവർത്തിക്കുന്നു. അത് പ്രവർത്തിച്ചു കൊണ്ടേയിരിക്കും, അതിന് ചെയ്യാനുള്ള അത്ഭുതങ്ങൾ അത് ചെയ്യും. നിങ്ങൾ അതിൽ വിഷമിക്കേണ്ടതില്ല. അതിന് അതിന്റെ ജോലി അറിയാം, എന്നാൽ നിങ്ങളുടെ ശ്രമങ്ങൾ യഥാർത്ഥത്തിൽ അതിനെ തടസ്സപ്പെടുത്തുന്നു. അതിനാൽ പരിശ്രമം ആവശ്യമില്ല. തികച്ചും അനായാസമായിരിക്കുക, "അത് നടക്കട്ടെ,അത് നടക്കട്ടെ " എന്ന് പറയുക. അത്രമാത്രം.