വിജ്ഞാനപരമായ കൂടിക്കാഴ്ചകൾ
മാനവരാശിയോടുള്ള ശ്രീമാതാജിയുടെ അളവറ്റ സഹാനുഭൂതിയും സ്നേഹവും
ഒരിക്കൽ ഇംഗ്ലണ്ടിലെ ഒരു പത്രപ്രവർത്തകൻ ചോദിക്കുകയുണ്ടായി, "താങ്കൾക്ക് എന്തെങ്കിലും നിരാശകൾ ഉണ്ടായിട്ടുണ്ടോ?" ശ്രീ മാതാജി മറുപടി പറഞ്ഞു, "എനിക്ക് നിശ്ചയങ്ങളോ നിരാശകളോ ഉണ്ടായിട്ടില്ല!" തുടർന്നുണ്ടായ പൊട്ടിച്ചിരി, ശ്രീ മാതാജിയുമൊത്തുള്ള നിരവധി സംഭാഷണങ്ങളുടേയും പ്രത്യേകതയായിരുന്നു. അത് ചിലപ്പോൾ നർമ്മം നിറഞ്ഞതും അസാധാരണവുമാവാം, മാത്രമല്ല പലപ്പോഴും ആകസ്മികമായ വഴിത്തിരിവുകളിലേക്ക് കടക്കുകയും ചെയ്യും.
മിക്ക ആളുകളും മുമ്പ് കണ്ടിട്ടില്ലാത്ത വിഷയങ്ങൾ തമ്മിലുള്ള ബന്ധം വെളിപ്പെടുത്താനുള്ള കഴിവ് ശ്രീ മാതാജിക്കുണ്ടായിരുന്നു, ഇത് ശ്രീമാതാജിയുടെ സംഭാഷണങ്ങളും കഥകളും ആകർഷകവും അവിസ്മരണീയവുമാക്കി. വിജ്ഞാനപ്രദവും പ്രബുദ്ധവുമായ അത്തരം ആയിരക്കണക്കിന് പ്രഭാഷണങ്ങൾ ശ്രീ മാതാജി നടത്തിയിരുന്നു. ശ്രീമാതാജിയുടെ കൂടുതൽ പേജുകൾ ഉൾപെടുത്തിയ പാസ്പോർട്ട് ഏകദേശം ഒരിഞ്ച് കട്ടിയുള്ളതായിരുന്നു, കഴിയുന്നത്ര ആളുകളിലേക്ക് എത്തിച്ചേർന്ന് ആത്മസാക്ഷാത്കാരം നൽകണമെന്നുള്ള, ശാശ്വതമായ ഉദ്ദേശത്തോടെ ശ്രീമാതാജി ലോകമെമ്പാടും സഞ്ചരിക്കുകയും സന്ദർശിച്ച പല സ്ഥലങ്ങളുടെയും മുദ്ര പാസ്പോർട്ടിൽ പ്രതിഫലിക്കുകയും ചെയ്യുന്നു.
കേവലം ഹ്രസ്വമായ അഭിവാദനങ്ങളുടെയും വിടവാങ്ങലുകളുടെയും ഒരു പരമ്പരയല്ലാതെ, ശ്രീമാതാജി തീർച്ചയായും ആയിരക്കണക്കിന് ആളുകളുമായി സന്ധിച്ചു. ലോകജ്ഞാനമുള്ളവരും, പ്രഗത്ഭരുമായ വ്യക്തികളായാലും, എളിയ ഗ്രാമീണരായാലും, തന്റെ മുന്നിലുള്ള വ്യക്തിയെ ആഴത്തിൽ മനസ്സിലാക്കുന്നതിലൂടെ, ശ്രീ മാതാജി ആ വ്യക്തിയുടെ അസ്തിത്വത്തിലേക്ക് ഗഹനമായി ഇറങ്ങി ചെല്ലുന്നു. കാരണം ശ്രീമാതാജിയെ സംബന്ധിച്ചിടത്തോളം എല്ലാവരും കഴിവുള്ളവരും പ്രാധാന്യമുള്ളവരും ആയിരുന്നു.
ഈയൊരു അന്തർലീനമായ ശക്തിയാണ്..., ആത്മാവാകാനും, ബന്ധം സ്ഥാപിക്കാനും, ആത്മസാക്ഷാത്കാരം നേടാനുമുള്ള ഓരോ വ്യക്തിയുടെയും കഴിവാണ് ശ്രീ മാതാജിയെ ഈ ഉദ്യമത്തിന് പ്രേരിപ്പിച്ചത്. ചില ആളുകൾ ശ്രീ മാതാജിയെ തിരിച്ചറിഞ്ഞു, ചിലർ തിരിച്ചറിഞ്ഞില്ല. അത് ഒരോ വ്യക്തികളുടേയും അവസ്ഥയെ ആശ്രയിച്ചാണിരുന്നത്. അതായത് ശ്രീമാതാജി ആരാണെന്നതിലുപരി, അവർ സ്വയം ഉള്ളിൽ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും. ചിലർ ശ്രീമാതാജിയെ കണ്ടു, മനസ്സിലാക്കി, അടുത്തു വന്നു, മറ്റുള്ളവർ പിന്തിരിഞ്ഞു പോയി...
അപ്പോൾ ആരായിരുന്നു ശ്രീ മാതാജി? എന്തായിരുന്നു ശ്രീ മാതാജി?
ശ്രീ മാതാജി ഒരു ഗുരുവായിരുന്നു.അങ്ങനെയെങ്കിൽ എന്താണ് ഒരു ഗുരു? – ഗുരു എന്ന വാക്കിന് വളരെ പ്രത്യേകമായ ഒരു അർത്ഥമുണ്ട്: ഗു = അജ്ഞത. രു = ഇല്ലാതാക്കുന്ന ആൾ. അതിനാൽ മനുഷ്യാവസ്ഥയെ വലയം ചെയ്യുന്ന ആത്മീയമായ അജ്ഞതയും മിഥ്യാബോധവും ഇല്ലാതാക്കാൻ ഒരു ഗുരുവിന് കഴിയണം.
കൂടുതൽ അടുത്തറിഞ്ഞവരിൽ പലരും, ശ്രീ മാതാജി എന്ന യാഥാർഥ്യത്തെ തിരിച്ചറിഞ്ഞു. അവർ സമ്പൂർണ്ണയും, ലോകത്തിന്റെ തന്നെ അച്ചുതണ്ടുമാണെന്ന് അവർ മനസ്സിലാക്കി. ഒരു ദിവ്യമാതാവ്. എന്തായാലും, ഉന്നതി പ്രാപിക്കാൻ ആഗ്രഹിക്കുന്ന ആളുകളെ സഹായിക്കാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും, ശ്രീമാതാജിക്ക് ഒരു സഹജമായ കഴിവുണ്ടായിരുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ ശ്രീമാതാജിയുടെ ജാലവിദ്യ എന്നത്, പൂവിടുന്നതും കായ്ക്കുന്നതുമായ, വിത്തുകൾ മുളപ്പിക്കുന്ന, സ്നേഹവാനായ ഒരു തോട്ടക്കാരന്റെതു പോലെയായിരുന്നു.
“വിവേകം ശോഭയുള്ളതും മങ്ങാത്തതുമാണ്
ശ്രീ മാതാജിയെ സ്നേഹിക്കുന്നവർ അവരെ എളുപ്പത്തിൽ തിരിച്ചറിയുന്നു,
എന്നു മാത്രമല്ല സത്യാന്വേഷികൾ ശ്രീ മാതാജിയെ കണ്ടെത്തുകയും ചെയ്യുന്നു.
തന്നെ ആഗ്രഹിക്കുന്നവർക്ക് തന്നെ സ്വയം വെളിപ്പെടുത്താൻ ശ്രീ മാതാജി ധൃതികൂട്ടുന്നു.
… അർഹതയുള്ളവരെ തേടി ശ്രീമാതാജി എത്തുന്നു,
എന്നുമാത്രമല്ല അവരുടെ വഴികളിൽ കരുണയോടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു.”
സോളമന്റെ ജ്ഞാനം അധ്യായം 6 v12-17
എന്നുവരികിലും,ശ്രീമാതാജിയുടെ സന്ദേശം ഉറച്ചതായിരുന്നു:"നിങ്ങൾ സ്വയം നിങ്ങളുടെ ഗുരുവാകുക, ആത്മാവായി മാറുക." ചിലപ്പോഴൊക്കെ ഇത് കുറച്ചധികം ബുദ്ധിമുട്ടുള്ളതായി തീർന്നു. അതിന് നിശ്ചയദാർഢ്യവും അച്ചടക്കവും ആവശ്യമായിരുന്നു.
ദുർബലവും,ചിതറിക്കിടക്കുന്നതുമായ ശ്രദ്ധ, ആശയക്കുഴപ്പം, അലസത, ആത്മാഭിമാനക്കുറവ്, തുടങ്ങി മറ്റു എണ്ണമറ്റ പ്രശ്നങ്ങൾ- ഇതെല്ലാം ഒരാളുടെ സ്വയം ശുദ്ധികരിക്കാനുള്ള ദൃഢനിശ്ചയത്തേയും,സ്വയം പരിപാലിക്കാനും, പൂർണ്ണമായി തിരിച്ചറിയാനും ഉള്ള ഓരോ വ്യക്തിയുടെയും കഴിവുകളെ തടസ്സപ്പെടുത്തുന്നു.
ഈ പ്രക്രിയയിൽ, ഒരു ഗുരു എന്ന നിലയിൽ, ശ്രീ മാതാജി ഒരു കടുവയെപ്പോലെ ഉഗ്രയാകുന്നത്, ഗാംഭീര്യമുള്ള കാഴ്ചയായിരുന്നു. എന്നിരുന്നാലും ഒരു അമ്മയെന്ന നിലയിൽ ശ്രീമാതാജി സൗമ്യയും ക്ഷമാശീലയും ആശ്വാസവും ആകുമായിരുന്നു. മാതൃതുല്യമായ രീതിയിൽ ശ്രീമാതാജി വ്യക്തികളെ പ്രചോദിപ്പിക്കാനും ഉയർത്താനും കഠിനാദ്ധ്വാനം ചെയ്തിരുന്നു;അവർ അബദ്ധങ്ങൾ ചെയ്യുന്നത് കാണുമ്പോഴും,അവർക്ക് കൈത്താങ്ങായി,വീണ്ടും അവരെ സഞ്ചാരപഥത്തിലേക്ക് നയിക്കാൻ ശ്രീമാതാജി തയ്യാറായിരുന്നു.
നിങ്ങൾ ശ്രീമാതാജിയുടെ ശ്രദ്ധയിൽ ആയിരിക്കുമ്പോൾ,പരിണാമത്തിന്റെ കൈകളിൽ തന്നെയാണ് നിങ്ങളെന്ന് അനുഭവപ്പെടും. ശ്രീമാതാജിയുടെ പുഞ്ചിരി ആശ്വാസം നൽകുന്നതും പരിഹാരമുണ്ടാക്കുന്നതുമായിരുന്നു.. ശ്രീമാതാജിയുടെ ശബ്ദം അഭയമരുളുന്നതും, പ്രബോധനം വാഗ്ദാനം ചെയ്യുന്നതുമായിരുന്നു.ശ്രീമാതാജിയുടെ വാക്കുകൾ കണക്കിലെടുക്കണമോ വേണ്ടയോ എന്നു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിലനിൽക്കുന്നത് എപ്പോഴും ഒരു വ്യക്തിയുടെ ഹൃദയത്തിലാണ്.തിരിച്ചറിവിന്റെ വ്യത്യസ്ത തലങ്ങളനുസരിച്ച്, എല്ലാവരും ശ്രീ മാതാജിയെ അദ്വിതീയമായി അനുഭവിച്ചറിഞ്ഞു.
ആളുകളെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ശ്രീമാതാജിയുടെ ലാളിത്യം അപാരമായിരുന്നു. മൂർച്ചയുള്ള കൃത്യതയോടെ ശ്രീമാതാജിക്ക് ഏതൊരു സാഹചര്യത്തേയും വേഗത്തിൽ അനുകൂലമാക്കാൻ കഴിയുമായിരുന്നു. ശ്രദ്ധ അതിലേക്ക് തുളച്ചുകയറുകയും പറയുന്നതും പറയാത്തതും കേൾക്കാൻ സാധിക്കുകയും ചെയ്യുമായിരുന്നു.
ശ്രീമാതാജിയുടെ ചിരി എല്ലാവരിലേക്കും എളുപ്പത്തിൽ പകരുന്നതും, അമ്മയുടെ സാക്ഷ്യം വഹിക്കാനുള്ള ശക്തി ഗംഭീരവുമായിരുന്നു,മാത്രമല്ല ജീവിതത്തിന്റെ ഉയർച്ച താഴ്ചകൾ ആസ്വാദിക്കാനുള്ള കഴിവ് വിശാലമായിരുന്നു. ശ്രീ മാതാജിയെക്കുറിച്ച് സ്മരിക്കുമ്പോൾ ആളുകളുടെ ഓർമ്മകളിൽ ഒരേ മനോവികാരമാണ് പ്രതിധ്വനിക്കുന്നത്; ശ്രീ മാതാജിയേയും അവരുടെ ശിക്ഷണങ്ങളേയും ഒരു ആശിർവാദത്തിന്റെ സംവേദനമായോ, അല്ലെങ്കിൽ നല്ല യോഗമായോ അതുമല്ലെങ്കിൽ ദൈവികമായ ഒരു ഭാഗ്യമായോ അവർ കണ്ടു.
ശ്രീ മാതാജിയുടെ ഉൾക്കാഴ്ചയുടെയും ജ്ഞാനത്തിന്റെയും സന്ദേശം സുദൃഢവും വൈവിദ്ധ്യമില്ലാത്തതും ആയിരുന്നു; ശ്രീ മാതാജിയുടെ വാക്കുകൾ:
"സത്യാന്വേഷികളായ എല്ലാവരെയും ഞാൻ നമിക്കുന്നു"
"നിങ്ങൾ ആത്മാവ് ആണ്"
"നിങ്ങളുടെ ഉള്ളിൽ ഒരു ശക്തി കുടിയിരിക്കുന്നുണ്ട്"
"സ്വയം നിങ്ങളുടെ ഗുരുവാകുക"
"ആനന്ദിക്കുക!"
"നിങ്ങൾക്ക് നിങ്ങളുടെ ആത്മസാക്ഷാത്കാരം കൈവരിക്കാൻ കഴിയും.നിങ്ങളുടെ കൈപ്പത്തികളിലും തലയ്ക്ക് മുകളിലും ഒരു തണുത്ത കാറ്റ് അനുഭവപ്പെടാൻ കഴിയും."
പ്രധാന സന്ദേശം ഒരിക്കലും മാറിയിട്ടില്ല. ഒരേയൊരു ചോദ്യം, എത്രപേർ ഈ സന്ദേശം കേൾക്കുകയും അവരുടെ യഥാർത്ഥ സത്വം കണ്ടെത്താനുള്ള അവസരം ഉപയോഗിക്കുകയും ചെയ്യും? എന്നതാണ്.
ശ്രീ മാതാജിയുടെ സന്ദേശം കേൾക്കുകയും ശ്രീമാതാജിയുടെ സമ്മാനം ഹൃദയത്തിൽ സ്വീകരിക്കുകയും, സഹജയോഗ ആസ്വദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരിലൂടെ ശ്രീ മാതാജിയുടെ പാരമ്പര്യം നിലനിൽക്കുന്നു.
ശ്രീമാതാജി പറഞ്ഞു തന്ന മൂലതത്വങ്ങൾ നമ്മുടെ കൈകളിലും തലയ്ക്കുമുകളിലും തണുത്ത കാറ്റായി അനുഭവപ്പെടുന്നു. അമ്മയുടെ കൃപ നമ്മുടെ ഹൃദയങ്ങളെ മൃദുലമാക്കുന്നു. എന്നുമാത്രമല്ല ആ ദൈവിക സ്നേഹം നമ്മുടെ ജീവിതത്തിലും പ്രതിധ്വനിക്കുന്നു.