Establishing Balance

സന്തുലനാവസ്ഥ സ്ഥാപിക്കുക

ജീവിതത്തിലെ നിഷേധാത്മകവും (യിൻ) സകാരാത്മകവും(യാങ്) ആയ ശക്തികൾ

എത്രയും പെട്ടന്ന് മനുഷ്യരിൽ പരിവർത്തനം വരികയും, അവർ തങ്ങളുടെ സന്തുലിതാവസ്ഥ വളർത്തിയെടുക്കുകയും ചെയ്യുന്നതോടെ മാത്രമെ ഈ പാരിസ്ഥിതികമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂ. കാരണം നമ്മൾ അസന്തുലിതാവസ്ഥയിലായതു കൊണ്ടാണ് പ്രകൃതി അസന്തുലിതാവസ്ഥയിലേക്ക് പോകുന്നത്.

ലോകവ്യാപകമായ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന ഒരു ആഗോള സമൂഹത്തിന്റെ ഭാഗമെന്ന നിലയിലും, വ്യക്തികൾ എന്ന നിലയിലും, സമാധാനപരമായ ഒരു നിലനിൽപ്പിന് നിരവധി വെല്ലുവിളികൾ ഉയർത്തുന്നതാണ്, അതിവേഗം വളരുന്ന ഇന്നത്തെ ലോകം. കാലാവസ്ഥാ വ്യതിയാനം, സാമ്പത്തികവും സാമൂഹികവുമായ അസന്തുലിതാവസ്ഥ, എല്ലാം നമ്മുടെ മനുഷ്യാവബോധത്തിലെ ആഴത്തിലുള്ള സംഘർഷത്തിന്റെ ലക്ഷണങ്ങളാണ്. ഈ പ്രശ്നങ്ങൾക്ക് എല്ലാം ബാഹ്യമായ പരിഹാരങ്ങൾ മാത്രം തേടിയതുകൊണ്ട് നമുക്ക് സന്തുലിതാവസ്ഥ നേടാനാവില്ല. വിരോധാഭാസമെന്നു പറയട്ടെ, നമ്മുടെ അസ്തിത്വത്തിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കാതെ, നമ്മുടെ ഉള്ളിലേക്ക് ആഴത്തിൽ അന്വേഷിക്കാതെ, പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ നമ്മൾ ബാഹ്യലോകത്തിൽ തിരയുന്നു. നമ്മുടെ സഹജമായ പ്രകൃതവുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞാൽ, പരിഹാരങ്ങൾ നൽകുന്ന ആ ഉറവിടത്തിലേക്ക് നമുക്ക് ചെന്നെത്താൻ കഴിയും.

നമ്മുടെ കേന്ദ്രപാത കണ്ടെത്താൻ, സൂക്ഷ്മമായ നമ്മുടെ സ്വന്തം ആന്തരിക സന്തുലിതാവസ്ഥയെ കുറിച്ചുള്ള അറിവ് നമുക്ക് ആവശ്യമാണ്. നമ്മുടെ സ്ത്രീസഹജവും (യിൻ) പുരുഷസഹജവുമായ (യാങ്) മൂലശക്തികൾ നമ്മുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നു എന്നു മാത്രമല്ല, അവ നമ്മുടെ വികാരങ്ങളും, ആഗ്രഹങ്ങളും, പ്രവർത്തനങ്ങളും ആയി പ്രകടമാകുകയും ചെയ്യുന്നു. അവ നമ്മുടെ ഇടതും - വലതും നാഡികളിലെ സൂക്ഷമമായ ഊർജ്ജത്തിന്റെ സന്തുലിതാവസ്ഥയെ സ്വാധീനിക്കുന്നു. നമ്മുടെ ജീവിതശൈലിയിലെ അമിതമായ പ്രവണതകൾ ഈ സ്വാഭാവികമായ സന്തുലിതാവസ്ഥയെ വലിയ തോതിൽ ബാധിക്കുന്നു, അതിന്റെ ഫലമായി ശാരീരികവും, മാനസികവും, വികാരപരവുമായ പ്രശ്നങ്ങൾ നാം നേരിടുന്നു.

സഹജയോഗ ധ്യാനം നിർവിചാര അവബോധത്തിന്റെ പുതിയ ഒരു അവസ്ഥയിലേക്ക് നമ്മെ നയിക്കുന്നു. ആഴത്തിലുള്ള നിശ്ശബ്ദതയുടെ ഈ അവസ്ഥയിൽ, നമ്മൾ നമ്മുടെ ശരിയായ പാത കണ്ടെത്തുന്നു, ഒപ്പം നമ്മുടെ സഹജീവികളുടേയും, നമ്മുടെ സമൂഹത്തിന്റെ തന്നെയും. മാത്രമല്ല, എല്ലാ കാര്യങ്ങളും സ്വയമേവ തന്നെ പ്രകടമായി വരുന്നു, നമ്മുടെ സങ്കൽപ്പങ്ങൾക്കും അപ്പുറമുള്ള ഒരു പുതിയ ലോകം പ്രത്യക്ഷമാകുന്നു.

“പക്ഷെ, നമ്മൾ ലോകത്തെ പ്രതിഫലിപ്പിക്കുന്നു. ബാഹ്യലോകത്തിൽ നിലവിലുള്ള എല്ലാ പ്രവണതകളും നമ്മുടെ ശരീര ത്തിന്റെ ഘടനയിലും കാണാവുന്നതാണ്. നമുക്ക് സ്വയം മാറാൻ കഴിയുമെങ്കിൽ, ലോകത്തിലെ പ്രവണതകളും മാറും. ഒരു മനുഷ്യൻ സ്വന്തം സ്വഭാവം മാറ്റുമ്പോൾ, അവനോടുള്ള ലോകത്തിന്റെ മനോഭാവവും മാറുന്നു. ഇതാണ് പരമമായ ദിവ്യരഹസ്യം. അതൊരു അത്ഭുതകരമായ കാര്യമാണ്, നമ്മുടെ സന്തോഷത്തിന്റെ ഉറവിടവും അതാണ്. "മറ്റുള്ളവർ എന്താണ് ചെയ്യുന്നതെന്ന് കാണാൻ നമ്മൾ കാത്തിരിക്കേണ്ടതില്ല.”
മഹാത്മാ ഗാന്ധി

നമ്മുടെ മനസ്സിന് അതീതമായ ഒരു മണ്ഡലത്തിൽ, നമ്മുടെ ആത്മീയ അനുഭവം ആഴമുള്ളതാക്കാൻ, അദ്വിതീയമായ ഒരവസരം സഹജയോഗ ധ്യാനം നമുക്ക് പ്രദാനം ചെയ്യുന്നു. ചിന്തകളുടെ കോലാഹലങ്ങളിൽ നിന്ന് നമുക്ക് സ്വയം അകന്നു നിൽക്കാൻ കഴിയുന്ന സമാധാനപരമായ ഒരു അവസരമാണിത്. ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്നും, അല്ലെങ്കിൽ ഇന്നലെ എന്താണ് സംഭവിച്ചു കഴിഞ്ഞത് എന്നതിനെ കുറിച്ചും നാം സദാ ചിന്തിക്കുന്നു. നിർവ്വിചാര അവബോധം, ഈ നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മളെ അനുവദിക്കുന്നു, ഏത് സാഹചര്യത്തേയും, സമാധാനപരമായി നേരിടാൻ, ജീവിതത്തിൽ അത് അത്യന്താപേക്ഷിതമാണ്.

YouTube player

സ്വയം പ്രതിഷ്ഠ നേടുക, സന്തുലിതാവസ്ഥ കൈവരിച്ചു വളരുക. ശ്രേഷ്ഠരായി തീരുക.