Family

കുടുംബം

ഒരു പ്രബുദ്ധമായ പരിപാലനം

നിർമ്മല സാൽവെ എന്ന പേരിൽ ജനിച്ച ശ്രീ മാതാജി, ഇന്ത്യയിലെ പ്രശസ്ത ശാലിവാഹന രാജവംശത്തിൽ നിന്നുള്ള ഒരു വിശിഷ്ട കുടുംബത്തിലാണ് സംജാതയായത്. ഈ അസാമാന്യ കുടുംബത്തിന്റെ ഉയർന്ന ധാർമ്മികത്വവും നീതിപരമായ മാനദണ്ഡങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത അനുസരണ സ്വഭാവവും തലമുറകളിലുടനീളം പ്രതിഫലിക്കുന്നു.

പാരമ്പര്യത്തിനും പരക്കെ അംഗീകരിക്കപ്പെട്ട വിശ്വാസങ്ങൾക്കും വിരുദ്ധമായി, അക്കാലത്ത് ഹിന്ദു വിധവകളോട്, പ്രത്യേകിച്ച് ബാലവിധവകളോട് വളരെ ക്രൂരമായി പെരുമാറുന്നതു കണ്ടപ്പോൾ, ശ്രീ മാതാജിയുടെ പൂർവ്വികർ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു.

ശ്രീമാതാജിയുടെ സഹോദരൻ എച്ച്.പി. സാൽവേ, അകാല വിധവയായ അദ്ദേഹത്തിന്റെ മുത്തശ്ശിയെ, തന്റെ ഓർമ്മക്കുറിപ്പുകളിൽ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്,”അനീതിക്കെതിരായ പോരാട്ടത്തിൽ ധൈര്യവും ദൃഢവിശ്വാസത്തിന്റെ കരുത്തും നിറഞ്ഞ ഒരു ഉയർന്ന വ്യക്തിത്വമായിരുന്നു അവരുടേത്. ഒരു വശത്ത് അപാരമായ വീര്യത്തിന്റെയും ധൈര്യത്തിന്റെയും ഗുണങ്ങളും -മറുവശത്ത് ഒരമ്മക്ക് മക്കളോടുള്ള സ്നേഹവും കരുണയും നിറഞ്ഞ വ്യക്തിത്വമായിരുന്നു അവർ. ഞാൻ ഇത് ഊന്നിപ്പറയുന്നത് എന്തുകൊണ്ടെന്നാൽ,ഈ ഗുണങ്ങളെല്ലാം അവരുടെ മക്കളിലും കൊച്ചുമക്കളിലും, പ്രത്യേകിച്ച് ശ്രീ മാതാജിയിൽ കിനിഞ്ഞിറങ്ങിയിരുന്നു."

ശ്രീ മാതാജിയുടെ മാതാപിതാക്കൾ നീതിക്കും സമത്വത്തിനും വേണ്ടി സമർപ്പിച്ച ജീവിതം തുടർന്നു കൊണ്ടിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ മഹാത്മാഗാന്ധിയോടൊപ്പം ചേർന്ന് സമരം ചെയ്യുമ്പോൾ, കുടുംബാംഗങ്ങളിൽ ആരെങ്കിലും ജയിലിലയടക്കപ്പെടുകയാണെങ്കിൽ ആരും കണ്ണീരൊഴുക്കരുതെന്നായിരുന്നു ചട്ടം.സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം, ശ്രീ മാതാജിയുടെ അച്ഛനും, പല സഹോദരങ്ങളും പുതുതായി രൂപീകരിച്ച സർക്കാരിൽ സേവനമനുഷ്ഠിച്ചു.

ശ്രീ മാതാജിയുടെ ഭർത്താവ് സർ സി.പി. ശ്രീ വാസ്തവ, പൊതുസേവനത്തിൽ ഏറ്റവും ഉയർന്ന നിലവാരത്തിലും സമർപ്പണത്തിലും മാതൃകാപരമായ ജീവിതം നയിച്ചു.
അദ്ദേഹത്തിന്റെ പുസ്തകങ്ങൾ- ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജീവചരിത്രം ഉൾപ്പെടുത്തിയ: എ ലൈഫ് ഓഫ് ട്രൂത്ത് ഇൻ പൊളിറ്റിക്‌സ് [1] കൂടാതെ കറപ്‌ഷൻ: ഇന്ത്യാസ് എനിമി വിതിൻ [2] എന്നിവ ഉൾപ്പെടുന്നു.

2011-ൽ ഇഹലോകവാസം വെടിഞ്ഞ ശ്രീ മാതാജിക്ക് രണ്ട് പെൺമക്കളും നാല് കൊച്ചുമക്കളും നിരവധി പേരക്കുട്ടികളും ഉണ്ട്.

YouTube player

"അക്കാലത്ത് ഉപഭോക്തൃത്വം ഇല്ലായിരുന്നു- ഞങ്ങൾ ലളിതമായി ജീവിച്ചു. കൂടാതെ, തലമുറകളിൽ അത്രമാത്രം സംഘർഷങ്ങളൊന്നും ഉണ്ടായിരുന്നില്ല, കുടുംബം നല്ല നിലയിൽ പോകാറുണ്ടായിരുന്നു.”
ശ്രീ മാതാജിയുടെ മകൾ സാധന വർമ്മ

Explore this section


1. ^ സി. പി. ശ്രീവാസ്തവ, 'ലാൽ ബഹദൂർ ശാസ്ത്രി: ലൈഫ് ഓഫ് ട്രൂത്ത് ഇൻ പൊളിറ്റിക്സ് 'ന്യൂഡൽഹി: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, 1995.

2. ^ സി. പി. ശ്രീവാസ്തവ, 'കറപ്ഷൻ : ഇന്ത്യാസ് എനിമി വിതിൻ ',ന്യൂഡൽഹി: മാക്മില്ലൻ ഇന്ത്യ, 2001.