How to Meditate

എങ്ങിനെ ധ്യാനസ്ഥിതി കൈവരിക്കാം

ഒരു ദിനചര്യ എങ്ങിനെ എങ്ങനെ സ്ഥാപിക്കാൻ കഴിയും

സഹജയോഗയിൽ നിങ്ങൾ ധ്യാനം ചെയ്യുന്നില്ല. നിങ്ങൾ ധ്യാനസ്ഥിതിയിൽ ആയി ചേരുകയാണ് ചെയ്യുന്നത്. നിങ്ങൾ ധ്യാനത്തിൽ നിമഗ്നമാകുന്നു.

കുണ്ഡലിനി ശക്തിയുടെ ഉണർവിലൂടെ നിങ്ങൾക്ക് ആത്മസാക്ഷാത്കാരം ലഭിച്ചുകഴിഞ്ഞാൽ, എങ്ങിനെയാണോ ഒരു മുളക്കുന്ന വിത്തിനെ സൂര്യപ്രകാശത്താലും, ജലത്താലും പരിപോഷിപ്പിക്കുന്നത്, അതുപോലെ നിങ്ങൾക്ക് ലഭിച്ച ഈ അനുഭവത്തെ നിലനിർത്താനും, ആഴമുള്ളതാക്കാനും അഭ്യസിക്കേണ്ടതുണ്ട്.ഇതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഏക മാർഗം പതിവായി ധ്യാനിക്കുക എന്നതാണ്. ധ്യാനം ഒരു പ്രവർത്തനത്തേക്കാൾ ഒരു അവസ്ഥയാണ്, ആ ധ്യാനാവസ്ഥയെ ആഴത്തിലാക്കാൻ അനുയോജ്യമായ ക്രമീകരണവും ദിനചര്യയും നേടുന്നതിനായി നമുക്ക് കുറച്ച് ലളിതമായ ചുവടുകൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഒന്നാമതായി, നിങ്ങൾ സുഖകരവും സ്വസ്ഥവുമായ ഒരു സ്ഥലം കണ്ടെത്തുക.നിങ്ങൾക്ക് എളുപ്പമുള്ളതായി തോന്നുന്ന രീതിയിൽ തറയിലോ കസേരയിലോ ഇരിക്കാം. കൈപ്പത്തികൾ മടിയിൽ തുറന്ന് വെക്കുക. ശാന്തമായും സ്വസ്ഥമായും ഇരിക്കുക, പിന്നീട് ശ്രദ്ധ ഉള്ളിലേക്ക് കൊണ്ടുവരുക, എന്താണ് ഉള്ളിൽ നടക്കുന്നതെന്ന് നിരീക്ഷിക്കാൻ ശ്രമിക്കുക. ചിന്തകളെ നിരീക്ഷിക്കുക, അവ മന്ദഗതിയിലാവട്ടെ. ആത്മസാക്ഷാത്ക്കാരത്തിന്റെ അനുഭവത്തിനു ശേഷം നേടിയ ആദ്യത്തെ പ്രായോഗിക ധ്യാന വ്യായാമത്തിൽ നിങ്ങൾ സ്പർശിച്ച നിശബ്ദതയുടെയും ആനന്ദത്തിന്റെയും അവസ്ഥയെ ആഗ്രഹിക്കുക. സഹജ യോഗ ധ്യാനത്തിന്റെ പ്രഥമ സാങ്കേതികതയാണ് ഇച്ഛാശക്തി.ഓരോ തവണയും നിങ്ങൾ ശ്രദ്ധ ഉള്ളിലേക്ക് കേന്ദ്രീകരിക്കുമ്പോൾ, നിങ്ങളുടെ ധ്യാനാവസ്ഥയെ ഒരു പടി കൂടുതൽ ആഴത്തിൽ എത്തിക്കുന്നത് ഈ ശക്തിയാണ്.

രണ്ടാമത്തെ ഒരു മാർഗ്ഗം, നിങ്ങൾ ശാന്തമായിക്കഴിഞ്ഞാൽ, മൂർദ്ധാവിലേക്ക് ശ്രദ്ധ പതുക്കെ കൊണ്ടുവരിക എന്നതാണ്. ഇത് സഹസ്രാര ചക്രമാണ്, അവിടെ കുണ്ഡലിനി ലിംബിക് സിസ്റ്റത്തെ പ്രബുദ്ധമാക്കിയ ശേഷം തലയിൽ നിന്ന് പുറത്തുകടക്കുന്നു. നമ്മുടെ ചിന്താ പ്രക്രിയയ്ക്ക് മുകളിലുള്ളതും കൂട്ടായ അബോധാവസ്ഥയുമായി നാം ബന്ധപ്പെട്ടിരിക്കുന്നതുമായ മേഖലയാണിത്. നിങ്ങളുടെ കൈപ്പത്തിയുടെ മധ്യഭാഗം മൂർദ്ധാവിൽ സ്ഥാപിച്ച്,വിരലുകൾ പിന്നിലേക്ക് തള്ളി,വൃത്താകൃതിയിലുള്ള ചലനങ്ങൾ നടത്തുമ്പോൾ നിങ്ങളുടെ ശിരോചർമ്മത്തിൽ അൽപ്പം അമർത്തുകയും ചെയ്യാം.നിങ്ങളുടെ സാക്ഷാത്ക്കാര സമയത്ത് നിങ്ങൾ ചെയ്ത അവസാനത്തെ ചുവടിന് സമാനമാണിത്. ഇത് അവസാനത്തെ ചക്രത്തിലേക്ക് ശ്രദ്ധ കൊണ്ടുവരാനും ബന്ധം സ്ഥാപിക്കാനും സഹായിക്കുന്നു.

ഇനി ധ്യാനാവസ്ഥ വന്നു ചേരാൻ നിങ്ങൾ സ്വയം കുറച്ച് സമയം നൽകുക. കുണ്ഡലിനിയുടെ ചലനങ്ങൾ, നിങ്ങളുടെ ശ്രദ്ധയുടെ ആഴം കൂടുന്നത്, ചിന്തകൾ കുറയുമ്പോൾ ശാന്തിയും സമാധാനവും ഉണ്ടാകുന്നത്,വർദ്ധിച്ചുവരുന്ന ആനന്ദത്തിന്റെ അനുഭവം ഇവ സ്വയം നിരീക്ഷിക്കുക. ഒരു ജീവനുള്ള പ്രക്രിയ എന്ന നിലയിൽ,ധ്യാനം അതിന്റേതായ ഗതി സ്വീകരിക്കുന്നു, കുണ്ഡലിനി നിങ്ങളുടെ പുതുമയുള്ളതും മനോഹരവുമായ വശങ്ങളിലേക്ക് വെളിച്ചം കൊണ്ടുവരുന്നു. ചക്രങ്ങളുടേയും നാഡികളുടേയും സൂക്ഷ്മ സമ്പ്രദായം നമ്മിൽ ഓരോരുത്തരിലും ഒരുപോലെയാണെങ്കിലും, ഓരോ വ്യക്തിക്കും അവരുടേതായ വ്യക്തിപരമായ അനുഭവവും ആത്മീയപാതയും ഉണ്ട് - സ്വയം കണ്ടെത്താനുള്ള ഒരു യാത്രയായി ആ പാത പിന്തുടരുക.

നിങ്ങളുടെ ധ്യാനത്തിന്റെ അവസാനത്തിൽ, തണുത്തതോ ചൂടുള്ളതോ ആയ കാറ്റ് അനുഭവപ്പെടുന്നുണ്ടോ എന്നറിയാൻ തലയ്ക്ക് മുകളിലായി കുറച്ച് സെന്റിമീറ്റർ ഉയരത്തിൽ കൈ വെച്ച് നോക്കാം. നിങ്ങൾ കൂടുതൽ പരിശീലിച്ചുകഴിഞ്ഞാൽ, ദിവസം മുഴുവൻ സഹസ്രാര ചക്രത്തിൽ ശ്രദ്ധ നിലനിർത്താൻ കഴിയുന്നു. കുണ്ഡലിനിയെ ഉണർത്തുന്ന ഊർജ്ജം ശ്രീ മാതാജിയിൽ നിന്നാണ് പുറപ്പെടുന്നത്, അതിനാൽ നിങ്ങൾ ധ്യാനത്തിലിരിക്കുമ്പോൾ ശ്രീ മാതാജിയുടെ ഒരു ചിത്രം നിങ്ങളുടെ മുന്നിൽ വയ്ക്കുന്നത്, നിങ്ങളുടെ കുണ്ഡലിനിയുടെ ഉണർവ്വിനെ ശക്തിപ്പെടുത്താനും ധ്യാനത്തെ ഗഹനമാക്കാനും സഹായിക്കുന്നു. നിങ്ങൾക്ക് വേണമെങ്കിൽ ഈ ലിങ്ക് ഉപയോഗിച്ച് ചിത്രം ഡൗൺലോഡ് ചെയ്ത് പ്രിൻറ് എടുക്കാവുന്നതാണ്.

മൂലകങ്ങളുടെ ഉപയോഗവും സഹായിച്ചേക്കും: അഗ്നിയുടെയും പ്രകാശത്തിന്റെയും ഘടകത്തിനായി നിങ്ങൾക്ക് ശ്രീ മാതാജിയുടെ ചിത്രത്തിന് മുന്നിൽ ഒരു മെഴുകുതിരി സ്ഥാപിക്കാവുന്നതാണ്. ധൂപത്തിന്റെ സുഗന്ധം ഭൂമിയുടെ മൂലകത്തെ പ്രതിനിധീകരിക്കുന്നു. സമതുലിതവും ശാന്തവുമായ സംഗീതം (പൗരസ്ത്യവും പാശ്ചാത്യവുമായ ശാസ്ത്രീയ സംഗീതത്തിന്റെ മിക്ക രൂപങ്ങളും) ശാന്തമാകാൻ നിങ്ങളെ സഹായിക്കുന്നു.എന്നാലും ഉള്ളിൽ ശ്രദ്ധ കൊടുത്ത് കുറച്ച് സമയം നിശബ്ദതയിൽ സുദൃഡമായി ഇരിക്കുക.

ധ്യാനത്തിൽ നിങ്ങൾ നിർവിചാരാവസ്ഥയിൽ ജാഗ്രത കൈവരിക്കുന്നു.ചിന്താശൂന്യമായ അവബോധത്തിൽ നിങ്ങൾ വളരാൻ തുടങ്ങുന്നു. ഈ അവസ്ഥയാണ് നിങ്ങൾ നേടേണ്ടത്.

ഏതൊരു ജീവിത പ്രക്രിയയും പോലെ, നിങ്ങൾ സഹജയോഗ പരിശീലിക്കുമ്പോൾ നിങ്ങളുടെ ധ്യാനാനുഭവം അതിന്റെ സ്വാഭാവിക ഗതി സ്വീകരിക്കുന്നു. ഞങ്ങൾ ഇവിടെ വിവരിക്കുന്ന ദിനചര്യ,ആ പ്രക്രിയ നടക്കുന്നതിനുള്ള ക്രമീകരണം നൽകുന്നു. സ്ഥിരമായ ധ്യാനം കുണ്ഡലിനിയെ ശക്തിപ്പെടുത്താനും ധ്യാനാവസ്ഥയെ ആഴത്തിലാക്കാനും നിങ്ങളുടെ അന്തഃസ്ഥിതമായ ആത്മാവിന്റെ ആനന്ദത്തെ അനുഭവിക്കാനും സഹായിക്കുന്നു.

രാവിലെയും വൈകുന്നേരവും ധ്യാനത്തിലിരിക്കാൻ അനുയോജ്യമായ സമയമായി കണക്കാക്കാവുന്നതാണ്. ഏതാനും ആഴ്ചകൾക്കുശേഷം നിങ്ങൾക്ക് ഫലങ്ങളും നേട്ടങ്ങളും അനുഭവിക്കാൻ കഴിയുന്നു. നിങ്ങൾ എത്ര സമയം ധ്യാനത്തിലിരിക്കണം എന്നതിന് വ്യക്തമായ നിയമമൊന്നുമില്ല- ചില പരിശീലകർ പത്ത് മിനിറ്റും, മറ്റു ചിലർ ഒരു മണിക്കൂറിലധികവും ധ്യാനാവസ്ഥയിൽ ഇരിക്കുന്നു.ഇത് ഓരോ ദിവസവും വ്യത്യസ്തമായേക്കാം.നിങ്ങൾ ധ്യാനാവസ്ഥ അനുഭവിക്കുക എന്നതാണ് പ്രധാനം.ഒരു നല്ല ആരംഭ ദിനചര്യ എന്ന നിലയിൽ, നിങ്ങളുടെ സൂക്ഷ്മ സംവിധാനത്തെ ശക്തിപ്പെടുത്താനും ധ്യാനാവസ്ഥയെ സ്ഥിരമാക്കാനും, കുണ്ഡലിനി ശക്തിയെ അനുവദിക്കുന്നതിനായി കുറഞ്ഞത് പത്തു പതിനഞ്ച് മിനിറ്റെങ്കിലും ഞങ്ങൾ ശുപാർശ ചെയ്യുന്നു.

ധ്യാനത്തെ ദിനചര്യയുടെ ഭാഗമാക്കാൻ നിങ്ങൾക്ക് ധ്യാനവും ബാലൻസിങ് ഗൈഡ് ഷീറ്റും, ഉപയോഗിക്കാം.

ആത്മബോധം നേടുക എന്നത് ആത്മീയ യാത്രയുടെ ആദ്യപടിയാണ്, ഓരോ ധ്യാനവും ആ വഴിയിലെ ഒരു ചുവടുവയ്പ്പാണ് - സ്വയം കണ്ടെത്തലിന്റെ പാതയിലൂടെയുള്ള നിങ്ങളുടെ യാത്രയിൽ ഞങ്ങൾ ആശംസകൾ നേരുന്നു.