വേരുകളെക്കുറിച്ചുള്ള വിജ്ഞാനം - സൂക്ഷ്മമായ ഘടന
നമ്മുടെ ആന്തരിക സത്തയുടെ പുരാതന ശാസ്ത്രം
സൂക്ഷ്മ സംവിധാനത്തെക്കുറിച്ചുള്ള പൂർണ്ണമായ അറിവ് നേടുക എന്നതാണ് യോഗയിൽ പ്രാവീണ്യം നേടുന്നതിന്റെ ഒരു പ്രധാന വശം. ഇത് നമ്മുടെ ബോധത്തിന്റെ ആന്തരിക പരിണാമം അനുഭവിക്കുന്നതിനുള്ള ഒരു രേഖാ ചിത്രമായി വർത്തിക്കുന്നു.
പുരാതന ഇന്ത്യൻ വേദഗ്രന്ഥങ്ങൾ സൂക്ഷ്മശരീരത്തിൽ നാഡികൾ (സംസ്കൃതത്തിൽ ചാനൽ എന്നർത്ഥം) ഉൾക്കൊള്ളുന്നതായി വിവരിക്കുന്നു. നദികളിലൂടെ ജലം ഒഴുകുന്നത് പോലെ, നാഡികൾ നമ്മുടെ സത്തയിൽ സൂക്ഷ്മമായ ഊർജ്ജങ്ങളുടെ ഒഴുക്ക് സുഗമമാക്കുന്നു. ഇതിൽ ചക്രങ്ങളും (സംസ്കൃതത്തിൽ ചക്രങ്ങൾ പോലെ കറങ്ങുന്ന സൂക്ഷ്മമായ ഊർജ്ജ കേന്ദ്രം എന്നാണ് അർത്ഥമാക്കുന്നത്), കുണ്ഡലിനി (നമ്മുടെ ത്രികോണാ അസ്ഥിയിൽ പ്രതിഫലിപ്പിക്കുന്ന പരിണാമത്തിന്റെ ശേഷിക്കുന്ന ശക്തിയായ ചുരുളായ ഊർജ്ജം എന്നർത്ഥം) എന്നിവയും അടങ്ങിയിരിക്കുന്നു.മൂന്ന് പ്രധാന നാഡികളായ ഇട,പിംഗള, സുഷുമ്‌ന എന്നിവയുടെ ചട്ടക്കൂടിനുള്ളിൽ ആയിരക്കണക്കിന് നാഡികളും, മൂലാധാരം, സ്വാധിഷ്ഠാനം, നാഭി, അനാഹതം, വിശുദ്ധി, ആജ്ഞ, സഹസ്രാരം എന്നിങ്ങനെ ഏഴ് ചക്രങ്ങളും ഉൾക്കൊള്ളുന്നതാണ് നമ്മുടെ സൂക്ഷ്മശരീരം.
ആത്മാവ്, ശാശ്വതമായ ജീവചൈതന്യം,നമ്മുടെ ഹൃദയത്തിൽ പ്രതിഫലിക്കുന്നു.
നമ്മുടെ ഇന്ദ്രിയങ്ങളെയും,ചലന പ്രതികരണങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്ന ഞരമ്പുകളുടെയും നാഡി വ്യൂഹങ്ങളുടെയും വളരെ സങ്കീർണ്ണമായ ഒരു ശൃംഖല ഉള്ളതുപോലെ, ഓരോ മനുഷ്യനിലും സഹാനുഭൂതിയും (സിംപതിറ്റിക്) അനുചേതന നാഡീവ്യൂഹങ്ങളെയും(പാരാസിംപതിറ്റിക് നാഡീവ്യൂഹങ്ങൾ)ചേർത്ത് വെക്കുന്ന ഒരു സഹജമായ സൂക്ഷ്മ സംവിധാനമുണ്ട്. നമ്മുടെ ശരീരത്തിലെയും തലച്ചോറിലെയും നാഡി ശൃംഖലയുമായി ചാനലുകളും (നാഡികൾ) ഊർജ്ജ കേന്ദ്രങ്ങളും (ചക്രങ്ങൾ) അടങ്ങുന്ന നമ്മുടെ സൂക്ഷ്മ സംവിധാനത്തിന്റെ സങ്കീർണ്ണമായ പരസ്പരബന്ധം നമ്മുടെ ശാരീരികവും ബൗദ്ധികവും വൈകാരികവും ആത്മീയവുമായ സത്തയെ പരിപാലിക്കുന്നു. ഒരു കമ്പ്യൂട്ടറിലെ സോഫ്റ്റ്‌വെയറുമായി ഈ സൂക്ഷ്മ ഘടനയെ താരതമ്യം ചെയ്യാം.
മനുഷ്യന്റെ സൂക്ഷ്മ വ്യവസ്ഥയെക്കുറിച്ചുള്ള ജ്ഞാനം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് അറിയപ്പെട്ടിരുന്നു. സപ്തഋഷികൾക്ക് (ഏഴ് ഋഷിമാർ) ഈ അറിവ് നൽകിയ പ്രഥമഗണനീയനായ ആദിയോഗി (അനാദിയോഗി) ക്ഷിപ്രപ്രസാദിയായ ഭഗവാൻ ശിവനായിരുന്നു എന്ന് ഇന്ത്യൻ വേദഗ്രന്ഥങ്ങൾ വെളിപ്പെടുത്തുന്നു. ഈ ഏഴ് ഋഷിമാർ ഈ യോഗശാസ്ത്രം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടെത്തിച്ചു.എന്നിരുന്നാലും, യോഗ സമ്പ്രദായം അതിന്റെ പൂർണ്ണമായ ആവിഷ്കാരം കണ്ടെത്തിയത് ഭാരതത്തിലാണ്.
നമ്മുടെ സൂക്ഷ്മ സംവിധാനത്തെക്കുറിച്ചുള്ള ഈ അറിവ് ഇന്ത്യൻ യോഗ പാരമ്പര്യങ്ങളിൽ നന്നായി അറിയപ്പെട്ടിരുന്നുവെങ്കിലും,ഗർഭപാത്രത്തിൽ ഗർഭപിണ്ഡത്തിന്റെ വികസനത്തിന്റെ പ്രാരംഭ ഘട്ടം മുതൽ തന്നെ,മുഴുവൻ സൂക്ഷ്മ സംവിധാനത്തിന്റെയും സങ്കീർണ്ണമായ സംവിധാനവും അത് ജീവനുള്ള ശരീരത്തിൽ എങ്ങനെ സഹവർത്തിക്കുന്നു എന്നതും ആദ്യമായി ചിത്രീകരിച്ചത് ശ്രീ മാതാജിയാണ്.
"ഒരു ത്രികോണസ്തംഭത്തിൽ പ്രകാശം വളയുന്നതിന്റെ ലളിതമായ സാമ്യം ഉപയോഗിച്ച്, ഒരു പരന്ന ഘടനയിൽ നിന്ന് ഒരു സ്ഫടികാകൃതിയായ ഘടനയിലേക്ക് ദശലക്ഷക്കണക്കിന് വർഷങ്ങളായി പരിണമിച്ച മനുഷ്യ മസ്തിഷ്കം, സങ്കീർണ്ണമായ നാഡീവ്യൂഹത്തിൽ എങ്ങിനെ പ്രതിഫലിക്കുകയും ലയിക്കുകയും ചെയ്യുന്നുവെന്നും,സൂക്ഷ്മമായ ഊർജ്ജങ്ങളുടെ സങ്കീർണ്ണമായ വാസ്തുവിദ്യയെ എങ്ങനെ സുഗമമാക്കുന്നുവെന്ന് ശ്രീ മാതാജി വിശദീകരിച്ചു.
നവജാത ശിശുക്കളുടെ മൂർദ്ധാവിലെ അസ്ഥിയുടെ ഭാഗത്ത് നിന്ന് തണുത്ത കാറ്റ് പുറപ്പെടുന്നത് ആത്മസാക്ഷാത്കാരം നേടിയ ഒരു വ്യക്തിക്ക് പലപ്പോഴും അനുഭവപ്പെടുന്നു. നമ്മുടെ വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ പരമചൈതന്യം എന്ന് ശ്രീ മാതാജി വിശേഷിപ്പിച്ച ദൈവസ്നേഹത്തിന്റെ സർവ്വവ്യാപിയായ ഊർജ്ജ പ്രവർത്തനത്തിന്റെ സൂചനയായി അവർ ഈ പ്രതിഭാസത്തെ വിശദീകരിച്ചു. ആത്മസാക്ഷാത്കാരം നേടിയ ഒരാൾക്ക്,കുഞ്ഞുങ്ങൾ ഒരു പ്രത്യേക വിരൽ വായിൽ വെച്ച് ഈമ്പുന്നത് ഏത് ചക്രത്തിന്റെ കുഴപ്പം കൊണ്ടാണെന്ന് മനസ്സിലാക്കാൻ കഴിയുന്നു. പിന്നീട്, തലയോട്ടിയിലെ അസ്ഥികളുടെ കൂടിച്ചേരലുകളിലൂടെയും, മനുഷ്യന്റെ അഹങ്കാരത്തിന്റെയും ശീലങ്ങളുടെയും വികാസത്തിലൂടെയും, ഈ സൂക്ഷ്മമായ അവബോധം മങ്ങുകയും നമുക്ക് ചുറ്റുമുള്ള സാന്ദ്രമായ ലോകത്തെ കുറിച്ച് കൂടുതൽ ബോധവാന്മാരാകുകയും അതിൽ ഒന്നിക്കുകയും ചെയ്യുന്നു.
ആത്മസാക്ഷാത്കാരത്തിൻ്റെയും ധ്യാനത്തിൻ്റെയും പ്രക്രിയയിലൂടെ നമ്മുടെ സൂക്ഷ്മമായ സത്തയിൽ ഈ ആദിമ ബന്ധം പുനഃസ്ഥാപിക്കാൻ നമുക്ക് കഴിയുന്നു.