Legacy

പാരമ്പര്യം

പരിവർത്തനം - വ്യക്തിയിൽ നിന്ന് സമൂഹത്തിലേക്ക്.

പുസ്തകങ്ങളും സ്‌കൂളുകളും ക്ലാസുകളും ആരോഗ്യ കേന്ദ്രങ്ങളും കലയ്ക്കും സംഗീതത്തിനുമുള്ള ഒരു അക്കാദമിയും അശരണർക്കുള്ള ഒരു വീടും എല്ലാം ഉണ്ട്, എന്നാൽ ശ്രീ മാതാജിയുടെ പൈതൃകം അതിലും ഏറെ അപ്പുറമാണ്.

ഒരു സ്മാരകത്തിനോ സർക്കാരിതര സംഘടനയ്‌ക്കോ ശ്രീ മാതാജി നിർമ്മല ദേവിയുടെ യഥാർത്ഥ പൈതൃകം വിശദീകരിക്കാൻ കഴിയില്ല, അത് ഇതിനെല്ലാം മുകളിലാണ്.

ശ്രീ മാതാജി ലോകത്തിന് നൽകിയത് ഒരു തത്ത്വചിന്തയോ സിദ്ധാന്തമോ വിശ്വാസ സമ്പ്രദായമോ അല്ല, അത് അസാധാരണമായ ഒരു കാര്യമാണ്: ആത്മസാക്ഷാത്കാരം. ഈ ആദിമ ആത്മീയ ഉണർവ് അക്ഷരാർത്ഥത്തിൽ ലോകത്തെ തന്നെ മാറ്റാ൯ കഴിവുള്ള ഒന്നാണ്.

മാറ്റത്തിനായുള്ള മിക്ക കുറിപ്പുകളിൽ (നിർദ്ദേശങ്ങൾ) നിന്നും വ്യത്യസ്തമായി, ഇത് വ്യക്തിയുടെ സുദൃഢവും വള൪ന്നു വരുന്നതുമായ സ്വയം അവബോധത്തിൽ നിന്നാണ് ആരംഭിക്കുന്നത്. ആ ആത്മീയ അംഗീകാരത്തിന്റെ തിരിച്ചറിവാണ് (തീപ്പൊരിയാണ്) ലോകത്തിന് ശ്രീ മാതാജിയുടെ പൈതൃകം.

Shri Mataji is at Daglio (North Italy, 2007)
ശ്രീ മാതാജി ഡാഗ്ലിയോയിൽ (വടക്കൻ ഇറ്റലി, 2007)

സ്വന്തം പ്രവർത്തനത്തിലൂടെ,100-ലധികം രാജ്യങ്ങളിൽ സഹജയോഗ പരിശീലിക്കുന്നവരുടെ ഒരു ആഗോള സമൂഹത്തെ ശ്രീ മാതാജി സൃഷ്ടിച്ചു, എല്ലാവരും സ്വയം രൂപാന്തരപ്പെടാനുള്ള ആഗ്രഹത്തിൽ ഏകീകരിക്കുന്നതിലൂടെ, വിശാലമായ തലത്തിൽ പരിവർത്തനത്തിനുള്ള സാധ്യത സൃഷ്ടിക്കുന്നു.

ശ്രീ മാതാജിയുടെ കാഴ്ചപ്പാട്, സ്ഥാപനങ്ങളോ പ്രസ്ഥാനങ്ങളോ സൃഷ്ടിക്കുന്നതിലായിരുന്നില്ല,പകരം വ്യക്തിയെ - വ്യക്തിത്വത്തെ, കേന്ദ്രീകരിച്ചുള്ള സന്ദേശമായിരുന്നു.യഥാർത്ഥ വ്യക്തിത്വവും കൂട്ടായ ആത്മീയതയും പാലിക്കുന്നതിലൂടെ മാത്രമേ ആഗോള പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയൂ എന്ന് ശ്രീ മാതാജി ലോകത്തെ പഠിപ്പിച്ചു. വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് പ്രാധാന്യം കൊടുത്തു - സഹജ യോഗയിൽ ഒരു പിടിവാശിയോ സിദ്ധാന്തമോ ഇല്ല, ഒരാളുടെ ആത്മീയ വികാസത്തിന് അനുയോജ്യമായ കാര്യങ്ങളെക്കുറിച്ചുള്ള പ്രബുദ്ധമായ അവബോധം മാത്രം.

"അവരുടെ സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കാൻ അവരെ സജ്ജരാക്കുക, അതാണ് ഞാൻ ചെയ്യേണ്ടത്... നിങ്ങൾ നിങ്ങളുടെ സ്വന്തം ഡോക്ടറാകണം. നിങ്ങൾ നിങ്ങളുടെ സ്വന്തം ഗുരുവാകണം.”

കുണ്ഡലിനിശക്തി ഉണർത്തുന്നതിലൂടെ വ്യക്തികളിൽ പ്രകടമായ മാറ്റത്തിന് കാരണമായും, തുടർന്നു ചെയ്യുന്ന ധ്യാനത്തിലൂടെയും, കേവലം ഭൗതികമായ വിജയത്തിനോ അധികാരത്തിനോ ഉപരിയായി, ഉയർന്ന ഒരു ലക്ഷ്യം എങ്ങനെ കൈവരിക്കാമെന്ന് ശ്രീമാതാജി ലോകത്തെ പഠിപ്പിച്ചു. “നമ്മുടെ ഉള്ളിൽ സമാധാനം കൈവരിക്കണം,” എന്ന് ശ്രീമാതാജി ഉപദേശിച്ചു. "ധ്യാനിക്കാൻ ശ്രമിക്കുക. ധ്യാനത്തിലൂടെ നിങ്ങളുടെ ആന്തരീക സത്തയിലേക്ക് എത്തിച്ചേരുക. ഈ ആന്തരികമായ പൊരുൾ, ആനന്ദത്തിന്റെ വിശാലമായ ഒരു സമുദ്രമാണ്!"

കുണ്ഡലിനിയുടെ ഉണർവുകൊണ്ട് ഉണ്ടാവുന്ന ഫലങ്ങൾ നമ്മൾ പ്രകടമാക്കണം… ഇത് ഈ ലോകത്തിനു മുഴുവനുമുള്ളതാണ്. അതാണ് എന്റെ കാഴ്ചപ്പാട്.

ശ്രീമാതാജിയുടെ പരിവർത്തനത്തിന്റെ പൈതൃകം, ആത്മസാക്ഷാത്കാരത്തിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്പർശിക്കുന്നത് തുടർന്നു കൊണ്ടേയിരിക്കുന്നു. സഹജയോഗ ധ്യാന പരിശീലനത്തിലൂടെ,യഥാർത്ഥ ആന്തരിക സമാധാനവും, പരസ്‌പരവും, പ്രകൃതിയുമായും ഇണങ്ങി ജീവിക്കാനുള്ള സമ്പൂർണ്ണ സ്വാതന്ത്ര്യവും അവർ കൈവരിക്കുന്നു.

Explore this section