നാഭി ചക്രം
സംതൃപ്തി, പരിണാമം, ക്ഷേമം
നമ്മൾ വളർന്ന് വരുന്നതിനനുസരിച്ച് നമ്മുടെ ബാല്യത്തിന്റെയും പരിപാലനത്തിന്റെയും, പരിചിതമായ അവസ്ഥകളിൽ നിന്ന് ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് നീങ്ങുമ്പോൾ, ജീവിതത്തിന്റെ മത്സരക്കളി നമുക്ക് നേരെ എറിഞ്ഞു തരുന്ന വെല്ലുവിളികളേയാണ് നാം അഭിമുഖീകരിക്കേണ്ടി വരുന്നത്. എന്നിരുന്നാലും, സമൂഹത്തോട് മാന്യമായും ക്രിയാത്മകമായും എങ്ങനെ പെരുമാറണം, ഇടപഴകണം എന്നതിനെക്കുറിച്ചുള്ള ഉറച്ച മാർഗ്ഗ നിർദേശം നൽകുന്ന ചിട്ടപ്പെടുത്തിയ ധാർമ്മിക നിയമഗ്രന്ഥങ്ങൾ നമ്മുടെ പക്കലുണ്ട്.
മൂന്നാമത്തെ അവബോധകേന്ദ്രം (നാഭിചക്രം) നമുക്ക് ധാർമ്മികമായ പെരുമാറ്റത്തിന്റെ നൈസർഗികമായ ബോധം നൽകുന്നു. മോസസ്, യേശു, മുഹമ്മദ്, എബ്രഹാം ലിങ്കൺ തുടങ്ങി നിരവധി വിശുദ്ധന്മാരുടെയും ദർശകരുടെയും പ്രവാചകന്മാരുടെയും ജീവിതത്തിലൂടെയും, അവരുടെ പ്രവർത്തനങ്ങളിലൂടെയും യുഗങ്ങളായി ഈ പ്രകൃത്യാലുള്ള മാർഗ്ഗദർശനം ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്. ഈ ചക്രം നമുക്ക് ജീവിതത്തിൽ സംതൃപ്തിയും ഒപ്പം, മറ്റുള്ളവരുമായി പങ്കിടുമ്പോൾ ലഭിക്കുന്ന സന്തോഷവും നൽകുന്നു.
മാത്രമല്ല, രണ്ടാമത്തെയും മൂന്നാമത്തെയും ചക്രങ്ങളെ വലയം ചെയ്യുന്നത് ഭവസാഗരമാണ്. ആത്മീയമായി ഇത്, ദൈവിക അവബോധത്തിൽ നിന്നും ഉള്ള മനുഷ്യന്റെ അവബോധത്തിന്റെ അകലത്തെ സൂചിപ്പിക്കുന്നു. ഒപ്പം നമ്മുടെ ഉള്ളിലെ ഗുരുതത്വത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. സഹജയോഗയിലൂടെ, പ്രബുദ്ധമായ നമ്മുടെ സൂക്ഷമ ശരീരത്തിന്റെ ആത്മീയ അവബോധത്തെ അടിസ്ഥാനമാക്കി, നമ്മൾ നമ്മുടെ സ്വന്തം ഗുരുവായി തീരാനുള്ള കഴിവ് വികസിപ്പിക്കുന്നു. അത് നമ്മുടെ ശരീരത്തിനകത്തും വിരൽത്തുമ്പുകളിലും നമുക്ക് അനുഭവിച്ചറിയാനാകുന്നു.
സ്ഥാനം:
നമ്മുടെ നട്ടെല്ലിനുള്ളിൽ,ഏകദേശം നമ്മുടെ നാഭിക്ക് സമാന്തരമായിട്ടാണ് നമ്മുടെ നാഭി ചക്രം സ്ഥിതി ചെയ്യുന്നത്.ശാരീരിക തലത്തിൽ ഇത് മണിപൂരകത്തിന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നു.നാഭി ചക്രത്തിന്റെ ചൈതന്യ സ്പന്ദനങ്ങൾ നമ്മുടെ ഇരു കൈകളിലേയും നടുവിരലുകളിൽ അനുഭവപ്പെടുന്നു.നമ്മുടെ ഉദരത്തിലുള്ള അവയവങ്ങളുടെ (ആമാശയം, കരൾ, വൃക്കകൾ, കുടൽ) പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ഭവസാഗരത്തിനൊപ്പം നാഭിചക്രവും,സ്വാധിഷ്ഠാന ചക്രവുമാണ്. ഈ മൂന്ന് സൂക്ഷ്മ കേന്ദ്രങ്ങളും നമ്മുടെ ശരീരത്തിൽ ശരീരശാസ്ത്രപരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിൽ സംയോജിച്ചു പ്രവർത്തിക്കുന്നു.
നിറം:
നാഭി ചക്രത്തെ പ്രതിനിധീകരിക്കുന്നത് പച്ച നിറമാണ്.ജലത്തിന്റെ അവശ്യ ഘടകവുമായി ഇത് യോജിച്ചു നിൽക്കുന്നു.
നാഭി ചക്രത്തിൻ്റെ ഗുണങ്ങളിൽ ഇവ ഉൾപ്പെടുന്നു:
• ഉദാരത
• പരിപാലനം
• സന്തുഷ്ടി / സംതൃപ്തി
• സമാധാനം
• സന്തോഷം
• സന്തുലനം
• നീതി (അല്ലെങ്കിൽ ധർമ്മം)
• സത്യസന്ധത
• ശുദ്ധമായ ശ്രദ്ധ
• അന്തസ്സ്
• പരിണാമം
നാഭി ചക്രം നിരവധി അടിസ്ഥാന ഗുണങ്ങൾ പകർന്നു നൽകുന്നു.ഉദാരതയും ഒപ്പം പരിണമിക്കാനുള്ള കഴിവും അതിൽ ഉൾപ്പെടുന്നു.നമുക്ക് വളരാനും,അഭിവൃദ്ധി പ്രാപിക്കാനും, നമ്മുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാനുമുള്ള ആഗ്രഹം അനുഭവപ്പെടുന്നത് നമ്മുടെ നാഭി ചക്രത്തിലൂടെയാണ്.അടിസ്ഥാന ആവശ്യമായ ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടിയുള്ള അന്വേഷണം മുതൽ സമാധാനത്തിനും ആത്മീയതയ്ക്കും വേണ്ടിയുള്ള അന്വേഷണം വരെ- നമ്മുടെ ജീവിതത്തിലെ എല്ലാ "അന്വേഷണങ്ങളേയും" അത് സ്വാധീനിക്കുന്നു. ജീവിതത്തിന്റെ ഉയർന്ന ഘട്ടത്തിലേക്ക് ക്രമേണ പരിണമിക്കാനുള്ള കഴിവ് നമുക്കു ലഭിക്കുന്നത്, ഈ ചക്രം കാരണമാണ്.
നാഭി ചക്രത്തിന്റെ മറ്റൊരു പ്രധാന ഗുണം തൃപ്തി (അല്ലെങ്കിൽ സംതൃപ്തി) ആണ്.നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും (കുടുംബം, ജോലി, ആത്മീയത എന്നിവയുൾപ്പെടെ) അനുയോജ്യമായ ഒരു സന്തുലിതാവസ്ഥ സ്ഥാപിക്കാൻ നമുക്ക് കഴിയുന്നത് നമ്മുടെ നാഭി ചക്രത്തിലൂടെയാണ്.ഇടത് നാഭി ചക്രത്തിന്റെ പ്രധാന സ്വഭാവമായ പരിചരണം, പോഷണം, വാത്സല്യം എന്നീ ഗുണങ്ങളെല്ലാം സ്നേഹമുള്ള ഭാര്യമാരിലും അമ്മമാരിലും അവരുടെ കുടുംബങ്ങളെ പരിപാലിക്കാൻ സഹായിക്കുന്നതിൽ എല്ലായ്പ്പോഴും കാണപ്പെടുന്നുണ്ടെന്ന് ശ്രീ മാതാജി വെളിപ്പെടുത്തി.
അനുഭവവും നേട്ടങ്ങളും:
നിങ്ങളുടെ നാഭി ചക്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ശാരീരിക പ്രവർത്തനം,നിങ്ങളുടെ പല ആന്തരിക അവയവങ്ങളെയും നിയന്ത്രിക്കുക എന്നതാണ്.പാൻക്രിയാസ്, പ്ലീഹ എന്നിവയെ നിയന്ത്രിക്കുന്നത്, നിങ്ങളുടെ ഇടത് നാഭി ചക്രമാണ്. മധ്യ നാഭി ചക്രം നിങ്ങളുടെ ആമാശയത്തെയും കുടലിനെയും നിയന്ത്രിക്കുന്നു.വലത് നാഭി ചക്രം നിങ്ങളുടെ കരളിനേയും പിത്താശയത്തേയും നിയന്ത്രിക്കുന്നു.ധ്യാനത്തിൽ,നിങ്ങളുടെ കരളിന്റെ പങ്ക് ഊന്നിപ്പറയാവുന്നതല്ല.തികഞ്ഞ നിർവിചാര അവബോധവും ശ്രദ്ധയും നേടുന്നതിന് അത് അത്യന്താപേക്ഷിതമാണ്. നമ്മൾ സമ്മർദം നിറഞ്ഞ ഒരു ജീവിതം നയിക്കുന്നതിനാൽ,നമ്മുടെ കരൾ അമിതമായി ചൂടാകുന്നതിനും ക്ഷീണിക്കുന്നതിനും സാധ്യതയുണ്ട്.സഹജയോഗ പരിശീലിക്കുന്നത്, ഈ അത്യാവശ്യമായ അവയവത്തെ സന്തുലിതമാക്കാനും സംരക്ഷിക്കാനും നിങ്ങളെ സഹായിക്കും.
ശരിയായ ദഹനത്തിനും,ശരീര പോഷണത്തിനും നാഭി ചക്രം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണത്തോടുള്ള അമിതമായ ആസക്തി നിങ്ങളുടെ നാഭി ചക്രത്തെ ബാധിക്കുന്നു.കൃത്യമായ ഇടവേളകളിൽ കഴിക്കുന്ന നല്ല പോഷകാഹാരം നാഭി ചക്രം സന്തുലിതമാക്കി നിലനിർത്താൻ സഹായിക്കുന്നു.
നിങ്ങളുടെ കുടുംബജീവിതത്തിനും നാഭി ചക്രം അത്യന്താപേക്ഷിതമാണ്.ധ്യാനത്തിലൂടെ നിങ്ങൾ അതിനെ ഊർജസ്വലമാക്കുകയും സന്തുലിതമാക്കുകയും ചെയ്യുമ്പോൾ,കുടുംബപരമായ ഉത്തരവാദിത്തങ്ങളെ അഭിമുഖീകരിക്കാനുള്ള പുതിയ ശക്തി നിങ്ങൾ കണ്ടെത്തുന്നു.നിങ്ങൾ വേണ്ടെന്ന വെയ്ക്കുന്ന ചുമതലകൾ പോലും നിങ്ങൾ ആസ്വദിക്കുന്നതായി കാണാം.
അഭിവൃദ്ധി കൈവരിക്കുക എന്നത് നിങ്ങളുടെ പരിണാമത്തിന്റെ അനിവാര്യമായ ഒരു ഘട്ടമാണ്.നിങ്ങളുടെ സാമ്പത്തിക ക്ഷേമത്തിന്റെ കാതലാണ് നിങ്ങളുടെ നാഭി ചക്രം. നിങ്ങളുടെ അത്യാവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാൻ അത് നിങ്ങളെ സഹായിക്കും.ആ ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം സമ്പാദിക്കാൻ നിങ്ങളെ പ്രാപ്തനാക്കുന്ന എല്ലാ ശാരീരികക്ഷമതയോടെയും ബുദ്ധിയോടെയുമാണ് നിങ്ങൾ ജനിച്ചിരിക്കുന്നത്.ശക്തമായ ഒരു നാഭി ചക്രം ഉണ്ടെങ്കിൽ,അതിനർത്ഥം നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റിക്കഴിഞ്ഞാൽ,നിങ്ങളുടെ ആത്മീയ അഭിവൃദ്ധിയിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങും എന്നതാണ്.
സ്വയം വിലയിരുത്തൽ:
നിങ്ങളുടെ ഇടത് നാഭിയിൽ തടസ്സങ്ങൾ ഉണ്ടാവുകയോ അല്ലെങ്കിൽ അസന്തുലിതമാവുകയോ ചെയ്താൽ,നിങ്ങളുടെ കുടുംബത്തിലും കുടുംബാംഗങ്ങളിലും ബുദ്ധിമുട്ടുകൾ വർദ്ധിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കാം.പണത്തെക്കുറിച്ചുള്ള ആശങ്കകളും നിങ്ങൾക്ക് അനുഭവപ്പെടാം.മധ്യ നാഭിയിൽ നിങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടെങ്കിൽ,നിങ്ങളുടെ ദഹനത്തിലും, ശരീര പോഷണത്തിലും നിങ്ങൾക്ക് ചെറിയ പ്രശ്നങ്ങളോ അസന്തുലിതാവസ്ഥയോ അനുഭവപ്പെടാം. വലതു നാഭിയിൽ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോൾ,നിങ്ങൾ ഉത്കണ്ഠയും ആശങ്കയും ഉള്ളവരാകുന്നത് കാണാനാകും.ദാനം ചെയ്യാൻ വിമുഖതയും, പിശുക്കും നിങ്ങൾക്ക് തോന്നിയേക്കാം.ഭാഗ്യവശാൽ, സഹജയോഗ പരിശീലിക്കുന്നതിലൂടെ,ഈ സുപ്രധാന ചക്രത്തിന്റെ ഊർജ്ജം സന്തുലിതമാക്കാനും പുനഃസ്ഥാപിക്കാനും സഹായകമാകുന്നു.
അസന്തുലിതാവസ്ഥയ്ക്കുള്ള കാരണങ്ങൾ:
- അമിതമായ ഉത്കണ്ഠ,സമ്മർദ്ദം,അസന്തുലിതമായ കുടുംബ ബന്ധങ്ങൾ
- ജോലിയിൽ വളരെയധികം ആകൃഷ്ടരായിരിക്കുക, മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ദുരുപയോഗം, ഏതെങ്കിലും തരത്തിലുള്ള മതഭ്രാന്ത്
എങ്ങനെ സന്തുലിതാവസ്ഥ കൈവരിക്കാം:
നിങ്ങളുടെ വലത് നാഭി ചക്രം സന്തുലിതമാക്കുന്നത് വളരെ ലളിതമാണ്.വലതു കൈ,വലതു നാഭി ചക്രത്തിന്റെ സ്ഥാനത്തിന് മുന്നിലായി,കുറച്ചു അകലത്തിൽ,വലതു കൈപത്തി ഉള്ളിലേക്ക് തിരിഞ്ഞിരിക്കുന്ന വിധത്തിൽ പിടിക്കുക.നിങ്ങളുടെ കൈയിലൂടെ ഊർജ്ജം ഒഴുകുന്നതായി അനുഭവപ്പെടുമ്പോൾ,ചക്രത്തിന് ചുറ്റും ഘടികാരദിശയിൽ തിരിക്കുക. നിരവധി തവണ ആവർത്തിക്കുക.നിങ്ങളുടെ വലതുവശത്ത്, കരളിന് മുകളിൽ ഒരു ഐസ് പായ്ക്ക് വെച്ചുകൊണ്ട് വലത് നാഭിയെ സന്തുലിതമാക്കാനും കഴിയും.ഇടത് നാഭി ചക്രം സന്തുലിതമാക്കാൻ, പതിവ് ധ്യാനം നടത്തുമ്പോൾ നിങ്ങളുടെ പാദങ്ങൾ ചെറുചൂടുള്ള ഉപ്പുവെള്ളത്തിൽ പാദനിമജ്ഞനം ചെയ്യുക.