സർ സി.പി. ശ്രീവാസ്തവയുടെ മരണവൃത്താന്തം
2013 ജൂലൈ 24-ന് 'ദി ഹിന്ദു'-ൽ നിന്നുള്ള പുനർ പ്രസിദ്ധീകരണം, ഇന്ത്യ:
എസ്. ആനന്ദൻ എഴുതിയ, "മാരിടൈം ലോകത്തെ മിഡാസിന്റെ സ്പർശമുള്ള മനുഷ്യന്റെ മരണവൃത്താന്തം"
പത്മവിഭൂഷൺ, ദി ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ സെക്രട്ടറി ജനറൽ എമിരിറ്റസ് തുടങ്ങിയ സ്ഥാനമാനങ്ങളാൽ അലങ്കരിക്കപ്പെട്ട സി.പി.ശ്രീവാസ്തവയുടെ വിയോഗത്തിലൂടെ നാവിക ലോകത്തിന് നഷ്ടമായത് ഒരു മുൻനിര നേതാവിനെയും, ദീർഘവീക്ഷകനെയുമാണ്. ശ്രീവാസ്തവ തിങ്കളാഴ്ച ഇറ്റലിയിലെ ജെനിവയിലാണ് പരേതനായത്.അദ്ദേഹത്തിന് 93 വയസ്സായിരുന്നു. ഡോ. ശ്രീവാസ്തവയ്ക്ക് രണ്ട് പെൺമക്കളുണ്ട്. സഹജ യോഗയുടെ സ്ഥാപകയായ അദ്ദേഹത്തിന്റെ ഭാര്യ പരേതയായ നിർമ്മല ദേവി, അദ്ദേഹത്തിന്റെ ജീവിത ആദർശങ്ങളിൽ അഗാധമായ സ്വാധീനം ചെലുത്തിയിരുന്നു.
ഡോ. ശ്രീവാസ്തവ "മിഡാസ് സ്പർശമുള്ള” ഒരു സ്ഥാപന-നിർമ്മാതാവും അന്താരാഷ്ട്ര ഭരണാധികാരിയുമായിരുന്നു. 1974 മുതൽ 1989 ഡിസംബർ 31-ന് സ്വമേധയാ സ്ഥാനമൊഴിയുന്നത് വരെ, തുടർച്ചയായി നാല് തവണ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ സെക്രട്ടറി ജനറലായി അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു എന്നത് പക്ഷപാതമില്ലാത്ത, സ്വാധീനമുള്ള ഒരു നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആകർഷണീയതയെയും സ്വീകാര്യതയെയും കുറിച്ച് പറയുന്നു. ഏറ്റവും കൂടുതൽ കാലം സെക്രട്ടറി ജനറൽ സ്ഥാനത്തിരുന്ന ആളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഈ റെക്കോർഡ് തകർക്കപ്പെടാതെ ഇപ്പോഴും തുടരുന്നു.
അന്താരാഷ്ട്ര തലത്തിൽ വ്യക്തിമുദ്ര പതിപ്പിക്കുന്നതിനുമുമ്പ്, ഉത്തർ പ്രദേശ് കേഡറിൽ നിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു (1949 ബാച്ച്) ഡോ. ശ്രീവാസ്തവ. അന്നത്തെ കേന്ദ്ര ഗതാഗത മന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
ശാസ്ത്രിയെ കേന്ദ്രമന്ത്രിസഭയുടെ തലവനായി തിരഞ്ഞെടുത്തപ്പോൾ, ഡോ. ശ്രീവാസ്തവ പ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടേറിയറ്റിലേക്ക് അദ്ദേഹത്തെ അനുഗമിച്ചു. 1966-ൽ താഷ്കന്റിലേക്കുള്ള പ്രധാനമന്ത്രിയുടെ അനുചരസംഘത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം, അവിടെ വെച്ചാണ് ശാസ്ത്രി പാകിസ്ഥാനുമായി പ്രസിദ്ധമായ യുദ്ധവിരുദ്ധ ഉടമ്പടിയിൽ ഒപ്പുവെക്കുന്നതും അടുത്ത ദിവസം ദുരൂഹമായി മരണപ്പെടുന്നതും. പതിറ്റാണ്ടുകൾക്ക് ശേഷം ഡോ.ശ്രീവാസ്തവ, ‘ലാൽ ബഹാദൂർ ശാസ്ത്രി: എ ലൈഫ് ഓഫ് ട്രൂത്ത് ഇൻ പൊളിറ്റിക്സ്’ എന്ന ജീവചരിത്രം രചിച്ചു. സ്വീഡനിലെ വേൾഡ് മാരിടൈം യൂണിവേഴ്സിറ്റി, മാൾട്ടയിലെ ഇന്റർ നാഷണൽ മാരിടൈം ലോ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ പ്രഥമ സമുദ്ര പരിശീലന സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ശ്രേഷ്ഠനായ ഭരണാധികാരി എന്ന നിലയിലാണ് ഡോ. ശ്രീവാസ്തവയെ ലോകം അറിയുന്നത്.
– ലാവോ ത്സെ
വൃത്തിയുള്ളതും മലിനീകരിക്കപ്പെടാത്തതുമായ സമുദ്രം എന്ന തത്ത്വചിന്ത പ്രചരിപ്പിക്കുന്നതിനുപുറമെ, നാവികരുടെ ഉയർന്ന സുരക്ഷ, അവരുടെ ഉയർന്ന പരിശീലന നിലവാരം, ഉന്നത സമുദ്ര സുരക്ഷ എന്നിവയ്ക്ക് വളരെയധികം സംഭാവന നൽകിയ പ്രധാന സമുദ്ര പ്രതിനിധിയോഗങ്ങളുടെയും, നിയമ ഗ്രന്ഥങ്ങളുടെയും പിന്നിലെ ശക്തി അദ്ദേഹമായിരുന്നു.
നാവികർക്കായുള്ള പരിശീലനം, സർട്ടിഫിക്കേഷൻ, ജാഗരൂഗമായ കാവൽ എന്നിവയുടെ മാനദണ്ഡങ്ങൾ; സമുദ്ര തലത്തിലുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും; സമുദ്ര ഗതാഗത സുരക്ഷയ്ക്കെതിരായ നിയമവിരുദ്ധമായ പ്രവൃത്തികളും അടിച്ചമർത്തലുകളും; വൻകരത്തട്ടിൽ സ്ഥിതി ചെയ്യുന്ന സ്ഥിര പ്ലാറ്റ്ഫോമുകളുടെ സുരക്ഷയ്ക്കെതിരായ നിയമവിരുദ്ധമായ പ്രവൃത്തികളും അടിച്ചമർത്തലുകളും, ഇവക്കെതിരെ പെരുമാറ്റച്ചട്ടങ്ങളും, ചരിത്ര സംഭവങ്ങളായ പ്രതിനിധിയോഗങ്ങളും ശ്രീവാസ്തവ അധികാരത്തിലിരിക്കുമ്പോഴാണ് ഇന്റർനാഷണൽ മാരിടൈം ഓർഗനൈസഷൻ വികസിപ്പിക്കുകയും, സാധൂകരിക്കുകയും ചെയ്യുന്നത്.
1970-കളുടെ തുടക്കത്തിൽ ഉണ്ടായ നിരവധി അപകടങ്ങളെ തുടർന്ന്, ടാങ്കർ സുരക്ഷയും മലിനീകരണ പ്രതിരോധവും സംബന്ധിച്ച് ഒരു നിർണായക സമ്മേളനം സംഘടിപ്പിക്കാൻ അദ്ദേഹം പ്രേരിതനായി. ഇതിനെത്തുടർന്ന് ടാങ്കർ രൂപകൽപ്പനയെയും പ്രവർത്തനത്തെയും ബാധിക്കുന്ന നടപടികൾ, കടലിലെ ജീവിത സുരക്ഷ, കപ്പലുകളിൽ നിന്നുള്ള മലിനീകരണം തടയുന്നതിനുള്ള അന്താരാഷ്ട്ര കൺവെൻഷൻ തുടങ്ങിയ തീരുമാനങ്ങൾ ഐ എം ഒ യുടെ 1978 ലെ പ്രോട്ടോക്കോളിൽ ഉൾപ്പെടുത്തി. ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക ചീഫ് എക്സിക്യൂട്ടീവായിരുന്നു അദ്ദേഹം. ജീവനക്കാരുടെ ക്ഷേമത്തിന്റെയും സുരക്ഷയുടെയും പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിലുള്ള പരിചചയസമ്പന്നതയും, വളർന്നുവരുന്ന കമ്പനിയെ വൻതോതിൽ വൈവിധ്യവത്ക്കരിക്കുന്നതിൽ വിദഗ്ദനുമായിരുന്ന അദ്ദേഹത്തിന് കൂടുതൽ ഉത്തരവാദിത്തങ്ങളും ഭൂമികകളും ഏറ്റെടുത്ത് ഐ എം ഒ -യെ അനായാസം നയിക്കാൻ കഴിഞ്ഞു.
അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ, ഏജൻസി അംഗത്വ ശക്തിയിലും, വ്യാപ്തിയിലും വളർന്നു, വികസ്വര രാജ്യങ്ങളിലേക്ക് എത്തിച്ചേരാനുള്ള അതിന്റെ പ്രത്യക്ഷമായ വരേണ്യത ഒഴിവാക്കാൻ പറ്റി. ഇന്ന് അതിന്റെ ഭൂരിഭാഗം അംഗത്വം ഈ രാജ്യങ്ങൾക്കാണ് ഉള്ളത്.
വേൾഡ് മാരിടൈം യൂണിവേഴ്സിറ്റിയുടെ നിലവിലുള്ള പ്രസിഡന്റ് ബിയോൺ ജെർഫ്, ഡോ. ശ്രീവാസ്തവയെ വിശേഷിപ്പിക്കുന്നത് അതിശയകരമായ പ്രേരണാ വൈദഗ്ധ്യമുള്ള ഒരു മികച്ച നേതാവാണെന്നാണ്.“അദ്ദേഹത്തിന്റെ വിയോഗത്തിൽ ഞങ്ങൾക്ക് വളരെ സങ്കടമുണ്ട്.ഏകദേശം രണ്ട് വർഷം മുമ്പ് ഞാൻ അദ്ദേഹത്തെ സന്ദർശിക്കുകയും, സർവകലാശാലയുടെ മുപ്പതാം വാർഷികത്തോടനുബന്ധിച്ചുള്ള ബിരുദ ദാന ചടങ്ങിനായി ഈ മാസം ആദ്യം അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. അതിനു വേണ്ട ധനം സ്വരൂപിക്കുന്ന കാര്യം ഒരിക്കലും എളുപ്പമായിരുന്നില്ല. ഐ എം ഒ കൗൺസിൽ അംഗങ്ങളെയും യു എൻ ഡി പിയെയും ബോധ്യപ്പെടുത്തി അതിനെ പടുത്തുയർത്തുന്നതിനായി ഫണ്ട് സ്വരൂപിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ മികച്ച നേട്ടമായിരുന്നു.” മിസ്റ്റർ ജെർഫ് സ്വീഡനിലെ മാൽമോയിൽ നിന്ന് "ദ ഹിന്ദുവിനോട്"..ഫോണിൽ പറഞ്ഞ കാര്യങ്ങൾ.
കേന്ദ്ര ഉപരിതല ഗതാഗതത്തിന്റെ മുൻ യൂണിയൻ സെക്രട്ടറി പി.എം. എബ്രഹാം, ഡോ. ശ്രീവാസ്തവയെ വീക്ഷണമുള്ള ഒരു ആകർഷകനായ നേതാവായി അനുസ്മരിക്കുന്നു."ഐ എം ഒ കൗൺസിൽ യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തപ്പോഴാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. സെക്രട്ടറി ജനറൽ എന്ന നിലയിൽ അദ്ദേഹം സാങ്കേതിക സമിതിയുടെ യോഗങ്ങൾ നിഷ്പക്ഷമായി നടത്തുമായിരുന്നു. മീറ്റിംഗ് അജണ്ട ലഭിക്കാത്തതിൽ ഒരു അംഗം എഴുന്നേറ്റു നിന്ന് മുറുമുറുക്കുന്നത് ഞാൻ ഓർക്കുന്നു. തെറ്റു പറ്റിയതിൽ ക്ഷമ ചോദിച്ചു കൊണ്ട് പ്രസംഗവേദിയിൽ നിന്ന് എഴുനേറ്റ് അയാൾക്ക് അജണ്ടയുടെ ഒരു കോപ്പി കൈമാറിയ സെക്രട്ടറി ജനറൽ വേദിയിലിരുന്നവരെ അത്ഭുതപ്പെടുത്തി. അത് അദ്ദേഹത്തിന്റെ വിനയമായ സംസ്ക്കാരമായിരുന്നു.”
ഡോ.ശ്രീവാസ്തവക്ക് നല്ല നർമ്മബോധം ഉണ്ടായിരുന്നു. “പല രാജ്യങ്ങളിലും ഞാൻ അറിയപ്പെടുന്നത് നിർമ്മലയുടെ ഭർത്താവ് എന്നാണ്, ഐ എം ഒയുടെ സെക്രട്ടറി ജനറൽ എന്നല്ല,” അദ്ദേഹം തന്നേക്കാൾ കൂടുതൽ പ്രശസ്തയായ തന്റെ പങ്കാളിയെ കുറിച്ച് തമാശ പറയുമായിരുന്നു.
വിനയം, ദീർഘവീക്ഷണം, നല്ല വിവേചനാധികാരം, ദൃഢനിശ്ചയം എന്നിവയുടെ അപൂർവ മിശ്രിതമായിരുന്നു അദ്ദേഹം. നേതൃത്വം അദ്ദേഹത്തിന്റെ സ്വാഭാവിക ശക്തിയായിരുന്നു. ”ഒരു വ്യക്തിക്ക് ഇത്ര പെട്ടെന്ന് അന്താരാഷ്ട്ര സ്വീകാര്യത ലഭിക്കുന്നത് അപൂർവമാണ്. കടൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി അദ്ദേഹത്തിന്റെ മാർഗനിർദേശപ്രകാരം തയ്യാറാക്കിയ നീർത്തട മാരിടൈം കൺവെൻഷനുകളിലൂടെ അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും," മുൻ കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി കെ.മോഹൻദാസ് പറയുന്നു. ഏകദേശം 70 രാജ്യങ്ങളോളം അദ്ദേഹത്തെ അവരുടെ പരമോന്നത ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്.
എലിസബത്ത്-II രാജ്ഞി നൽകിയ വിശുദ്ധ മൈക്കിൾ, സെൻറ് ജോർജ്ജ് എന്നിവരുടെ ഏറ്റവും വിശിഷ്ടമായ "ഓർഡർ ഓഫ് ദി ഓണററി നൈറ്റ് കമാൻഡർ" എന്ന പദവി അദ്ദേഹത്തിന് ലഭിച്ച നിരവധി അംഗീകാരങ്ങളിൽ ഉൾപ്പെടുന്നു.