പത്ര പ്രസിദ്ധീകരണങ്ങളും മാധ്യമങ്ങളും
പ്രമാണങ്ങൾ (രേഖകൾ)
ഡൗൺലോഡ് ചെയ്യാൻ ഒരു ഡോക്യുമെന്റ് തിരഞ്ഞെടുക്കുക:
ഛായാഗ്രഹണം
ചുവടെയുള്ള ഏതെങ്കിലും ഛായാപടങ്ങൾ പക൪ത്തുന്നതിന് മുമ്പ് ദയവായി ഉപയോഗ ഉടമ്പടി അവലോകനം ചെയ്യുക. ഫോട്ടോകൾ ടിഫ് ഫോർമാറ്റിലും (ടാഗ് ചെയ്ത ഇമേജ് ഫയൽ), പക൪പ്പ് ചെയ്യുന്നത് സിപ്പ് കംപ്രസ്സിലുമാണ്. (സംഭരണത്തിനോ, പ്രക്ഷേപണത്തിനോ വേണ്ടി ഉപയോഗിക്കുന്ന കപ്യൂട്ടർ)
ഉപയോഗിക്കുന്നതിനുള്ള നിബന്ധനകൾ
പ്രധാനപ്പെട്ട രേഖകൾ, അടയാളചിഹ്നം, ഛായാപടങ്ങളുടെ ഉപയോഗ വിവരങ്ങൾ. ഈ വെബ്‌പേജിൽ നിന്ന് ഛായാപടങ്ങൾ പകർത്തുകയോ ഏതെങ്കിലും തരത്തിൽ ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെ, ചിത്രങ്ങൾ ഉപയോഗിക്കുന്നതിനുള്ള ഉടമ്പടി ക്രമങ്ങൾ വായിക്കുകയും അംഗീകരിക്കുകയും ചെയ്തതായി നിങ്ങൾ സമ്മതിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കണം.
കരാറിന്റെ നിബന്ധനകൾ നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ,ഫോട്ടോ ഒരു തരത്തിലും പകർത്തുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, press@shrimataji.orgഎന്ന വിലാസത്തിൽ ഞങ്ങൾക്ക് എഴുതാൻ മടിക്കേണ്ടതില്ല.
ഉപയോഗിക്കുന്നതിനുള്ള കരാർ
ഈ ഉടമ്പടിയുടെ നിബന്ധനകൾക്ക് വിധേയമായി,പത്രങ്ങളുടെയും മാധ്യമങ്ങളുടെയും ലേഖനം സംബന്ധിച്ച ഉപയോഗത്തിനായി മാത്രം പൂർണ്ണമായും ചിത്രം നിങ്ങൾക്ക് ഉപയോഗിക്കാം. എന്നാൽ ഈ അവകാശം നിങ്ങൾ മറ്റൊരു കക്ഷിക്ക് കൈമാറാൻ പാടില്ല.ഏതെങ്കിലും ഉൽപ്പന്നമോ സാങ്കേതികവിദ്യയോ (പരസ്യം, ലഘുലേഖകൾ, പുസ്തക- പുറംച്ചട്ടകൾ, സ്റ്റോക്ക് ഫോട്ടോകൾ, ടീ-ഷർട്ടുകൾ അല്ലെങ്കിൽ മറ്റ് വാണിജ്യ ഉല്പന്നങ്ങൾ എന്നിവ പോലുള്ളവ) അഭിവൃദ്ധിപ്പെടുത്താനോ വിൽക്കാനോ ഛായാപടം ഉപയോഗിക്കരുത്. ഒരു കാരണവശാലും നിങ്ങൾ ചിത്രം പൂർണ്ണമായോ ഭാഗികമായോ മാറ്റാനോ പരിഷ്കരിക്കാനോ പാടുള്ളതല്ല.
നിങ്ങൾക്കും ശ്രീ മാതാജി നിർമ്മല ദേവി വിശ്വ സ്ഥാപനത്തിനും ഇടയിലുള്ളതുപോലെ,മൂന്നാം കക്ഷി ഉടമസ്ഥാവകാശം നിലനിർത്തുന്ന ചില തിരഞ്ഞെടുത്ത സന്ദർഭങ്ങളിലൊഴികെ, ഫോട്ടോ ഏകവും പ്രത്യേക ഉടമസ്ഥതയിലുള്ളതുമായി നിലനിൽക്കുന്നതായിരിക്കും. ഫോട്ടോയുടെ, ഉടമസ്ഥാവകാശം സംബന്ധിച്ച ഏതെങ്കിലും മുദ്ര രേഖകൾ നിങ്ങൾ ഇല്ലാതാക്കുകയോ, മാറ്റുകയോ,അവ്യക്തമാക്കുകയോ ചെയ്യാ൯ പാടുള്ളതല്ല.കൂടാതെ ഓരോ പ്രാവശ്യം ഉപയോഗിക്കുമ്പോഴും ചിത്രത്തിന് അടുത്തായി കാണിച്ചിരിക്കുന്ന ഉപയുക്തമായ ഉടമസ്ഥാവകാശം സംബന്ധിച്ച കടപ്പാട് (ആട്രിബ്യൂഷൻ )ഉണ്ടായിരിക്കണം.
ഈ പേജിലെ എല്ലാ ഛായാപടങ്ങളും,മൂലരേഖകളും,അടയാളചിഹ്നവും ശ്രീ മാതാജി നിർമ്മല ദേവി വിശ്വ സ്ഥാപനത്തിന്റെ അല്ലെങ്കിൽ തിരഞ്ഞെടുത്ത മൂന്നാം കക്ഷിയുടെ പകർപ്പവകാശമാണ്.