ശ്രീ മാതാജിയുടെ പൊതു പരിപാടികൾ
ഒരു ആഗോള യാത്രാവിവരണം
1970-ൽ, സഹജ യോഗ എന്ന സാങ്കേതിക രീതിയെ ലോകത്തിന് പരിചയപ്പെടുത്തിയത് മുതൽ ശ്രീ മാതാജി നിരന്തരം യാത്ര ചെയ്തു കൊണ്ടിരുന്നു: പൊതു പരിപാടികൾ നടത്തുക, മാധ്യമങ്ങൾക്ക് അഭിമുഖം നൽകുക, അന്താരാഷ്ട്ര കോൺഫറൻസുകളിലും സെമിനാറുകളിലും സംസാരിക്കുക, സർക്കാരിതര സംഘടനകൾ സ്ഥാപിക്കുക, പിന്നെ തന്റെ സ്വന്തം എന്ന് കണക്കാക്കുന്ന "ആഗോള കുടുംബ"ത്തിനൊപ്പം സമയം ചിലവഴിക്കുക എന്നിങ്ങനെ.
സന്ദർശനം ഉറപ്പു നൽകാൻ കഴിയാത്തത്ര വിദൂരമോ പ്രാധാന്യമില്ലാത്തതോ ആയ ഒരു സ്ഥലവും ഉണ്ടായിരുന്നില്ല. ഹിമാലയത്തിന്റെ താഴ്വരകൾ തൊട്ട് ഓസ്ട്രേലിയയുടെ ജനവാസമില്ലാത്ത പ്രദേശങ്ങൾ വരെ; ലണ്ടനിൽ നിന്ന് ഇസ്താംബുൾ പിന്നെ ലോസ് ഏഞ്ചൽസ്, ആത്മസാക്ഷാത്കാരത്തിന്റെ അനുഭവം ആഗ്രഹിക്കുന്ന എല്ലാവരുമായും അത് പങ്കിടാൻ ശ്രീ മാതാജി തന്റെ സമയം നീക്കിവച്ചു. 1970-കളുടെ തുടക്കം മുതൽ 1980-കളിൽ തുടർച്ചയായി ശ്രീ മാതാജി യൂറോപ്പ്, ഓസ്ട്രേലിയ, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ വിശ്രമമില്ലാതെ പര്യടനം നടത്തി. 1990-കളിൽ ശ്രീ മാതാജിയുടെ യാത്രകൾ തെക്കേ അമേരിക്ക, ആഫ്രിക്ക, റഷ്യ, കിഴക്കൻ യൂറോപ്പ്, ഏഷ്യ, പസഫിക് മേഖലകൾ എന്നിവയിലേക്ക് വ്യാപിച്ചു. 1990-ലെ ശ്രീ മാതാജിയുടെ യാത്രാവിവരണത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ, മനസ്സിലാക്കാവുന്നതാണ് അവർ ഏതുതരത്തിലാണ് തന്റെ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നത് എന്ന്. ബ്രസീൽ, ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, റഷ്യ, ഫ്രാൻസ്, ഇംഗ്ലണ്ട്, പോളണ്ട്, സ്പെയിൻ, ഇറ്റലി, യുണൈറ്റഡ് സ്റ്റേറ്റ്സ്, തുടങ്ങി ഇരുപത്തിയാറ് രാജ്യങ്ങളിലായി ഇരുന്നൂറിലധികം പരിപാടികളാണ് ശ്രീ മാതാജി കൈകാര്യം ചെയ്തത്. ആ വർഷം ശ്രീ മാതാജി സഞ്ചരിച്ച ദൂരം 1,35,000 കിലോമീറ്ററുകൾ കവിഞ്ഞിരുന്നു- ഇത് മൂന്ന് തവണ ഭൂഗോളത്തെ ചുറ്റുന്നതിന് തുല്യമായ ദൂരമാണ്.
അവിശ്വസനീയമായ യാത്രകളായിരുന്നു ശ്രീ മാതാജി നടത്തിയത്. വെറും 40 വർഷത്തിനുള്ളിൽ നൂറിലധികം രാജ്യങ്ങളിൽ സഹജ യോഗ പ്രചരിപ്പിക്കുകയും സ്ഥാപിക്കുകയും ചെയ്തു- ശ്രീ മാതാജിയുടെ അളവറ്റ ഊർജ്ജത്തിന്റെയും എല്ലായിടത്തും ആത്മീയ പരിവർത്തനം നടക്കണമെന്ന പൂർണ്ണമായ അർപ്പണബോധത്തിന്റെയും തെളിവാണിത്.
1970-നും 2011-നും ഇടയിൽ ശ്രീ മാതാജി പങ്കെടുത്ത വിവിധ പൊതു പരിപാടികൾ, മാധ്യമ അഭിമുഖങ്ങൾ, കോൺഫറൻസുകൾ, വർക്ക് ഷോപ്പുകൾ, സെമിനാറുകൾ എന്നിവയുടെ ഓഡിയോ-വീഡിയോ ലിങ്കുകൾ ചുവടെ സംവേദനാത്മകമായ രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു മാർക്കറിൽ അല്ലെങ്കിൽ മാർക്കറുകളുടെ ഗ്രൂപ്പിൽ ക്ലിക്ക് ചെയ്യുമ്പോൾ, ആ സ്ഥലത്ത് റെക്കോർഡ് ചെയ്ത ഓഡിയോ-വീഡിയോ ലിങ്കുകൾ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതാണ്.