Sahaja Yoga

സഹജ യോഗ

ആത്മസാക്ഷാത്കാരത്തിലൂടെയും ധ്യാനത്തിലൂടെയും ആദ്ധ്യാത്മികമായ ഉണർവ്വ്

കേന്ദ്ര നാഡിവ്യവസ്ഥയിൽ കുണ്ഡലിനി ശക്തിയെ ഉണർത്തുന്ന ആത്മ സാക്ഷാത്കാരത്തിലൂടെ ശ്രീ മാതാജി നിർമ്മല ദേവി യോഗ പരിശീലനത്തിൽ വിപ്ലവം സൃഷ്ടിച്ചു. ആത്മീയതയുടെ ചരിത്രത്തിൽ ആത്മസാക്ഷാത്കാരത്തിന്റെ അനുഭവം മൊത്തത്തിൽ പ്രദാനം ചെയ്യുന്ന ആദ്യത്തെയും ഏക വ്യക്തിയുമാണ് ശ്രീ മാതാജി. മതമോ വംശമോ ദേശീയതയോ സാഹചര്യമോ കൂട്ടാക്കാതെ അവരവരുടെ ആത്മസാക്ഷാത്കാരം ലഭ്യമാക്കുകയെന്നത് അവരുടെ ജന്മാവകാശമാണെന്ന് ശ്രീ മാതാജി പ്രഖ്യാപിച്ചു. സത്യത്തിനും ആത്മജ്ഞാനത്തിനും വേണ്ടി ഒരാൾക്ക് വില നൽകാൻ ആവില്ലെന്നും അതിനാൽ ആത്മസാക്ഷാത്കാരം എല്ലായ്‌പ്പോഴും സൗജന്യമായി തന്നെ നൽകുകയും തുടർന്നുകൊണ്ടു പോകുകയും ചെയ്യപ്പെടുന്നു.

ആത്മസാക്ഷാത്കാരത്തെ കുറിച്ചുള്ള പൂർണ്ണമായ അവബോധത്തോടെയാണ് ശ്രീ മാതാജി ജനിച്ചത്, മാത്രമല്ല ചെറുപ്പം മുതൽ തന്നെ ഈ വിലയേറിയ സംഭാവന എല്ലാവരുമായും പങ്കിടാൻ ശ്രീ മാതാജി ആഗ്രഹിച്ചു. പിതാവാണ് ഈ ആത്മീയ പ്രതിഭയെ തിരിച്ചറിയുകയും മാനവരാശിയുടെ നന്മക്കായി ലോകം മുഴുവൻ വ്യാപിച്ചുക്കിടക്കുന്ന പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രീ മാതാജിയെ പ്രാപ്തമാക്കിയ സമഗ്രമായ ആത്മസാക്ഷാത്കാരത്തിനുള്ള ഒരു മാർഗ്ഗം കണ്ടെത്താൻ ആദ്യം ഉപദേശിക്കുകയും ചെയ്തത്. ആളുകൾക്കിടയിൽ ജീവിക്കുകയും ഇടപഴകുകയും ചെയ്തു കൊണ്ട്, നാൽപ്പത്തിയേഴ് വർഷക്കാലം മനുഷ്യരെ കുറിച്ച് പഠിക്കാൻ ഇത് ശ്രീ മാതാജിയെ പ്രേരിപ്പിച്ചു. മനുഷ്യ മനസ്സിന്റെ എല്ലാ പരിവർത്തനങ്ങളെക്കുറിച്ചും സംയോജനങ്ങളെക്കുറിച്ചും പൂർണ്ണമായി മനസ്സിലാക്കിയതിനുശേഷം മാത്രമാണ്, ജനസമൂഹത്തിന് കൂട്ടമായി ആത്മസാക്ഷാത്കാരം നൽകുന്നതിനും, അതിനെ വികസിപ്പിക്കുന്നതിനും,സഹജ യോഗ പരിശീലിപ്പിക്കുന്നതിനും വേണ്ടിയുള്ള തന്റെ ജീവിതദൗത്യം നിറവേറ്റാൻ വേണ്ടി സ്വന്തം സഹസ്രാര ചക്രം (ശിരസ്സിനു മുകളിലുള്ള ഏഴാമത്തെ ആത്മീയ ചക്രം) തുറക്കാൻ ശ്രീമാതാജി അന്തിമമായി തീരുമാനം എടുത്തത്.

1970 മെയ് 5, മാനവരാശിയുടെ ആത്മീയ പരിണാമത്തിലെ ചരിത്രപരമായ ഒരു വഴിത്തിരിവായിരുന്നു. ആത്മസാക്ഷാത്കാരത്തിലൂടെയും യഥാർത്ഥ ധ്യാനത്തിലൂടെയും ആത്മിയ ഉണർവിലേക്കുള്ള പ്രവേശനം ഇനി യോഗയിലെ ചില പ്രഗത്ഭരിൽ മാത്രമായി പരിമിതമാകുന്നില്ല, എന്നാൽ ഉയർന്ന ആത്മീയ അവബോധം നേടുന്നതിന് ഉത്തരം തേടുന്ന ആർക്കും അത് പ്രാപ്യമാകും. ആദ്യ ദിവസം തന്നെ ലഭിക്കുന്ന ആത്മസാക്ഷാത്കാരത്തിന്റെ അനുഭവമായിരുന്നു യോഗഭ്യാസത്തിൽ ശ്രീ മാതാജി കൊണ്ടുവന്ന അതുല്യമായ വ്യത്യാസം. മുമ്പ്, ഒരു ഗുരുവിന്റെ മാർഗ്ഗനിർദ്ദേശത്തിൽ, വർഷങ്ങളോളം അല്ലെങ്കിൽ ദശാബ്ദങ്ങളോളം കഠിനമായ യോഗാഭ്യാസത്തിനു ശേഷവും ഇത് വളരെ അപൂർവമായി മാത്രമേ സാധ്യമായിരുന്നുള്ളൂ. മനുഷ്യന്റെ അവബോധം, പരിണാമ പ്രക്രിയയിൽ അത്യുന്നതങ്ങളിൽ എത്തിയെന്നും സ്വതസിദ്ധമായ ആത്മസാക്ഷാത്കാരം ലഭിക്കാൻ പാകത്തിൽ പക്വത പ്രാപിച്ചിട്ടുണ്ടെന്നും ശ്രീ മാതാജി വെളിപ്പെടുത്തി. ഉറങ്ങിക്കിടക്കുന്നതും ആദിമവുമായ ആത്മീയ ഊർജ്ജമായ കുണ്ഡലിനി-ശക്തിയെ (സംസ്കൃതത്തിൽ നട്ടെല്ലിന്റെ അടിവശത്ത് ചുരുണ്ടു കിടക്കുന്ന ദിവ്യമായ ഊർജ്ജം എന്ന് അറിയപ്പെടുന്നു) സർവ്വവ്യാപിയായ ദിവ്യശക്തിയുമായി ചേർക്കാൻ ഒരു അംഗീകൃത ഗുരുവിന്റെ സാന്നിധ്യത്തിൽ സാധ്യമാകുന്നു.

അടുത്ത നാല് ദശാബ്ദങ്ങളിൽ, ശ്രീ മാതാജി സഹജ യോഗ ധ്യാനം ലോകമെമ്പാടും സ്ഥാപിച്ചു. സാംസ്കാരികമോ മതപരമോ പ്രായമോ വിദ്യാഭ്യാസപരമോ ആയ പശ്ചാത്തലം പരിഗണിക്കാതെ ആർക്കും ഈ രീതിയിലുള്ള യോഗ ധ്യാനം എളുപ്പത്തിൽ പരിശീലിക്കാം. കൂടാതെ, സഹജ യോഗയിൽ സ്വയം നിലയുറപ്പിച്ച പലർക്കും, മറ്റ് മെഴുകുതിരികൾ ജ്വലിപ്പിക്കാൻ ഉപയോഗിക്കാവുന്ന ഒരു മെഴുകുതിരി പോലെ, ആത്മസാക്ഷാത്കാരത്തിന്റെ അഗാധമായ സമ്മാനം അനായാസമായി മറ്റുള്ളവർക്ക് കൈമാറാൻ കഴിയുന്നു. മറ്റുള്ളവർക്ക് ആത്മസാക്ഷാത്കാരം നൽകുന്നതിനും സഹജ യോഗയുടെ അറിവ് പഠിപ്പിക്കുന്നതിനും പണം ഈടാക്കാൻ കഴിയില്ലെന്ന് ശ്രീ മാതാജി പ്രത്യേകം ഊന്നിപ്പറഞ്ഞു, കാരണം ഈ ജന്മസിദ്ധമായ സമ്മാനം പങ്കിടുന്നതിന് വ്യക്തിപരമായി ഒരിക്കലും അവർ പണം ഈടാക്കിയിട്ടില്ല. ശ്രീ മാതാജി കുട്ടിയായിരുന്നപ്പോൾ, പിതാവ് വിഭാവനം ചെയ്ത യഥാർത്ഥ വൻതോതിലുള്ള ആത്മസാക്ഷാത്കാരത്തിന് ഇത് അടിസ്ഥാനമായി.

ആത്മസാക്ഷാത്കാരത്തിന്റെ സമയത്ത് അനുഭവിച്ച സഹജമായ ഉണർവ് നിലനിർത്താൻ ശ്രീ മാതാജി വികസിപ്പിച്ചെടുത്ത ലളിതവും അനായാസവുമായ ഒരു സാങ്കേതികതയാണ് സഹജ യോഗ ധ്യാനം. സഹജ എന്ന വാക്കിന്റെ അർത്ഥം 'സ്വാഭാവികം' എന്നും 'നിങ്ങളുടെ കൂടെ ജനിച്ചത്' എന്നും, എല്ലാ മനുഷ്യരിലും നിലനിൽക്കുന്ന ഈ സൂക്ഷ്മമായ ഊർജ്ജത്തെ (കുണ്ഡലിനി) വിവരിക്കുന്നു. ജനകീയ വിശ്വാസത്തിന് വിരുദ്ധമായി,യോഗ എന്നത് വ്യായാമങ്ങളുടെയോ അഗവിന്യാസങ്ങളുടെയോ ഒരു പരമ്പരയെ അല്ല സൂചിപ്പിക്കുന്നത്, എന്നാൽ വാസ്തവത്തിൽ ‘കൂടിചേരുക, ഒന്നിക്കുക, ലയിക്കുക' എന്നാണ് അത് അർത്ഥമാക്കുന്നത്. സ്വന്തം വ്യക്തിത്വത്തിന്റെ യഥാർത്ഥ പ്രകൃതത്തെക്കുറിച്ച് അതായത് "ആത്മാവിനെ" (സംസ്കൃതത്തിൽ ഇത് സർവ്വവ്യാപിയായ ശക്തിയുടെ പ്രതിഫലനത്തെ സൂചിപ്പിക്കുന്നു) കുറിച്ച് വ്യക്തിയെ ബോധവാന്മാരാക്കുകയും ഈ പുതിയ അവബോധവുമായി പൂർണ്ണമായ ഐക്യം നേടുകയുമാണ് യോഗയുടെ ലക്ഷ്യം. ഒരു തുള്ളി ജലം സമുദ്രത്തിൽ ലയിക്കുന്നതു പോലെ, വ്യക്തിയുടെ അവബോധം പരമചൈതന്യവുമായി ലയിക്കുന്നു എന്ന് പറയാം. ഈ കൂടിചേരൽ സംഭവിക്കുമ്പോൾ, കുണ്ഡലിനിയുടെ സമന്വയ ശക്തി ഓരോ വ്യക്തിയിലും സമൂഹത്തിലും സന്തുലിതാവസ്ഥയും സമാധാനവും കൊണ്ടുവരുന്നു.

‘സഹജ യോഗ’ എന്ന വാക്കിനെ വിഭജിച്ചാൽ അതിന്റെ അർത്ഥം നന്നായി മനസ്സിലാക്കാൻ കഴിയും: ‘സഹ’ എന്നാൽ ‘കൂടെ’ എന്നും ‘ജ’ എന്നാൽ ‘ജനിച്ചത്’ എന്നും അർത്ഥമാക്കുന്നു, ‘യോഗ’ എന്നാൽ ‘കൂടിച്ചേരൽ’ അല്ലെങ്കിൽ ‘വിദ്യ’. അതിനാൽ സഹജ യോഗ എന്നാൽ, നമ്മളിൽ ഓരോരുത്തരിലും ജന്മസിദ്ധമായി തന്നെ ഉള്ള പരിണാമത്തിന്റെ സാങ്കേതിക വിദ്യ എന്നാണർത്ഥം.

YouTube player

Explore this section