Shri Mataji

ശ്രീ മാതാജി

ഒരു ആജീവനാന്ത നിശ്ചയദാർഢ്യത്തിന്റെ ജീവചരിത്രം

ലോകത്തിലുള്ള വിദൂര ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കും മഹാനഗരങ്ങളിലേക്കും ആയിരക്കണക്കിന് മൈലുകൾ അശ്രാന്തമായി സഞ്ചരിക്കുകയും യഥാർത്ഥ ആത്മീയ പ്രബുദ്ധതയുടെ അതുല്യമായ കണ്ടെത്തലായ ആത്മസാക്ഷാത്കാരത്തിന്റെ അനുഭവം, നിസ്വാർത്ഥമായി ദശലക്ഷക്കണക്കിന് ആളുകളുമായി പങ്കുവെക്കുകയും, ആന്തരികമായ പരിവർത്തനത്തെ അടിസ്ഥാനമാക്കി സാമൂഹിക മാറ്റത്തിൽ വിപ്ലവം സൃഷ്ടിക്കുകയും, കൂടാതെ അത്തരത്തിലുള്ള നിരവധി അമൂല്യമായ നിമിഷങ്ങൾ മനുഷ്യരാശിയുടെ ക്ഷേമത്തിനായി സമർപ്പിക്കപ്പെട്ട ശ്രീ മാതാജിയുടെ ആജീവനാന്ത പരിശ്രമത്തിന്റെ ഒരു നേർക്കാഴ്ച്ചയാണ് നൽകുന്നത്.

ശ്രീ മാതാജി നിർമ്മലാ ദേവി എന്ന ബഹുമതി നാമത്തിൽ അറിയപ്പെടുന്ന നിർമ്മല ശ്രീവാസ്തവ, 1923 മാർച്ച് 21 ന് ഇന്ത്യയിലെ ചിന്ദ്വാരയിൽ, ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് ജനിച്ചത്. ശ്രീ മാതാജിയുടെ മാതാപിതാക്കളായ പ്രസാദും കൊർണേലിയ സാൽവെയും "പരിശുദ്ധമായ " എന്നർത്ഥമുള്ള നിർമ്മല എന്ന പേര് തിരഞ്ഞെടുത്തു. അഭിഭാഷകനും പതിനാല് ഭാഷകളിൽ പ്രാവീണ്യവുമുള്ള പണ്ഡിതനായ ശ്രീ മാതാജിയുടെ പിതാവ് ഖുറാൻ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തു. ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ ഇന്ത്യയിലെ ആദ്യത്തെ വനിതയായിരുന്നു അമ്മ കൊർണേലിയ.

വളരെ ചെറുപ്പം മുതൽ ശ്രീ മാതാജി ചുറ്റുമുള്ള ലോകത്തിൽ നടക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയിരുന്നു. ശ്രീ മാതാജിയുടെ മാതാപിതാക്കൾ ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്തിരുന്നു, അതിനാൽ ശ്രീ മാതാജി ഒരു കൊച്ചുകുട്ടിയായിരിക്കെ തന്നെ, കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ചെറുപ്പം തൊട്ട് മഹാത്മാഗാന്ധിയുടെ ആശ്രമം പതിവായി സന്ദർശിച്ചിരുന്ന ശ്രീ മാതാജിയിൽ ഒരു ആത്മീയ പ്രതിഭയെ ഗാന്ധിജി തിരിച്ചറിഞ്ഞു. അവിടെ നടന്നിരുന്ന ദൈനംദിന പ്രാർത്ഥനകളിൽ ഗാന്ധിജി പലപ്പോഴും ശ്രീ മാതാജിയോട് കൂടി ആലോചിക്കുമായിരുന്നു. സ്കൂളിലെ സുഹൃത്തുക്കളും ഉപദേശത്തിനും പിന്തുണക്കും വേണ്ടി ശ്രീ മാതാജിയെ ആശ്രയിച്ചിരുന്നു.

ശ്രീ മാതാജി ലുധിയാനയിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലും, ലാഹോറിലെ ബാലക്രം മെഡിക്കൽ കോളേജിലും വൈദ്യശാസ്ത്രം പഠിച്ചു. ഒരു യുവതിയായിരിക്കെ, ശ്രീ മാതാജി സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും ക്വിറ്റ് ഇന്ത്യാ സമരത്തിൽ കോളേജിൽ സഹപാഠികളെ നയിക്കുകയും ചെയ്തു. പ്രസ്ഥാനത്തിൽ പങ്കെടുത്തതിന് 1942-ൽ ശ്രീ മാതാജി ജയിലിലായി.

Shri Mataji in Delhi, ca. 09.02.1983

1947-ൽ ശ്രീ മാതാജി ചന്ദ്രിക പ്രസാദ് ശ്രീവാസ്തവയെ വിവാഹം കഴിച്ചു. അന്തരിച്ച ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയായിരുന്ന ശ്രീ സി. പി. ശ്രീവാസ്തവ തുടർച്ചയായി നാല് തവണ യുഎൻ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ചു. അവർക്ക് രണ്ട് പെൺമക്കളുണ്ടായിരുന്നു. ഈ സമയത്ത് ശ്രീ മാതാജി തന്റെ പെൺമക്കളെ വളർത്തുകയും തന്റെ പ്രഗത്ഭനായ ഭർത്താവിന്റെ ഔദ്യോഗികജീവിതത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നതോടൊപ്പം, തന്റെ ചുറ്റുമുള്ള ലോകകാര്യങ്ങളിൽ പരോപകാരതത്പരത പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു. വ്യത്യസ്‌ത രാജ്യങ്ങൾ, സംസ്‌കാരങ്ങൾ, വരുമാന നിലവാരങ്ങൾ, പശ്ചാത്തലങ്ങൾ എന്നിവയിൽ നിന്നുള്ള നിരവധി ആളുകളുമായി ശ്രീ മാതാജി മുഖാമുഖം കാണുകയും, അവരോട് ആത്മാർത്ഥമായ ആദരവോടെ ബന്ധപ്പെടുകയും ചെയ്തു. പ്രധാന നേതാക്കളുമായി സംസ്ഥാന വിഷയങ്ങൾ ചർച്ച ചെയ്യുമ്പോഴായാലും, ഒരു ടാക്സി ഡ്രൈവറുമായി കുടുംബ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുമ്പോഴായാലും, ശ്രീ മാതാജി എപ്പോഴും അവരെ കേൾക്കാനും മനസ്സിലാക്കാനും തയ്യാറായിരുന്നു. ശ്രീ മാതാജി മുൻവിധികൾക്ക് എതിരായിരുന്നു, ആവശ്യമുള്ളവർക്ക് സംരക്ഷണം വാഗ്ദാനം ചെയ്തു, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു, സംഗീതത്തിലൂടെയും സിനിമയിലൂടെയും സംസ്കാരത്തെ പ്രോത്സാഹിപ്പിച്ചു, ഭൂമിയിൽ കൃഷി ചെയ്തു, അങ്ങനെ തിരക്കേറിയ കുടുംബ ജീവിതം നയിച്ചു. ശ്രീ മാതാജി സ്നേഹനിധിയായ ഒരു ഭാര്യയും അമ്മയും സഹോദരിയുമായിരുന്നു, പിന്നീട് അവർ ഒരു മുത്തശ്ശിയുമായി.

ശ്രീ മാതാജി, മനുഷ്യപ്രകൃതത്തെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് ഗഹനമാക്കാനും, മനുഷ്യരെ അവരുടെ കഴിവിന്റെ പരമാവധിയിലേക്ക് ഉയരാൻ സഹായിക്കുന്നതിനുതകുന്ന, ഏറ്റവും ശ്രേഷ്ഠമായ മാർഗ്ഗത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എല്ലാവരിലും അടങ്ങിയിരിക്കുന്ന അന്തർനിർമ്മിതമായ (കുണ്ഡലിനി) എന്ന് വിളിക്കപ്പെടുന്ന) സൂക്ഷ്മമായ ഊർജ്ജത്തിന്റെ സജീവമായ പ്രക്രിയയിലൂടെ സംഭവിക്കുന്ന ആത്മസാക്ഷാത്കാരത്തിലൂടെ മാത്രമേ ഒരു പരിവർത്തനം സംഭവിക്കുകയുള്ളൂവെന്ന് ശ്രീ മാതാജി മനസ്സിലാക്കി. ഈ ഊർജ്ജത്തിന്റെ ഉണർവ് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനായി തന്റെ ജീവിതം സമർപ്പിക്കുന്നതിന് മുമ്പ്, ശ്രീമാതാജി അത് സ്വയം അനുഭവിച്ചറിഞ്ഞിരുന്നു.

1970 മെയ് 5 ന്, ശ്രീ മാതാജി തന്റെ ആത്മീയ ജീവിത പ്രവർത്തനങ്ങൾ ആരംഭിച്ചു. നാല്പത്തിയേഴാമത്തെ വയസ്സിൽ ശ്രീ മാതാജി അതിനായി ഒരു വഴി കണ്ടെത്തി. വൻതോതിൽ ആത്മസാക്ഷാത്കാരം പ്രാപ്തമാക്കാനുള്ള ഒരു രീതി വികസിപ്പിച്ചെടുത്തു. ആളുകൾക്ക് രൂപാന്തരപ്പെടാനും സ്വയം സുഖപ്പെടുത്താനും സഹായിക്കുന്ന ഒരു യഥാർത്ഥ അനുഭവം നൽകാൻ ശ്രീ മാതാജി ആഗ്രഹിച്ചു. സത്യാന്വേഷികളായ ആളുകളെ ചൂഷണം ചെയ്തിരുന്ന പല ഗുരുക്കന്മാരിൽ നിന്നും വ്യത്യസ്തമായി, ഈ അറിവ് ഉപയോഗിച്ച് അന്വേഷകനെ സ്വയം ശാക്തീകരിക്കാനാണ് ശ്രീ മാതാജി ആഗ്രഹിച്ചത്. അത്തരം എല്ലാ വ്യാജ ഗുരുക്കന്മാരെയും ശ്രീ മാതാജി അപലപിക്കുകയും ജീവിതത്തിലുടനീളം വഞ്ചനാപരവും ദുരുപയോഗം ചെയ്യുന്നതുമായ ആത്മീയ ആചാരങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ശ്രീ മാതാജിയുടെ ഭർത്താവ് യുഎൻ മാരിടൈം ഓർഗനൈസേഷന്റെ സെക്രട്ടറി ജനറലായപ്പോൾ ശ്രീ മാതാജി അദ്ദേഹത്തോടൊപ്പം ലണ്ടനിലേക്ക് താമസം മാറുകയും ഒരു ചെറിയ കൂട്ടം ആളുകളുമായി ആത്മീയ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ശ്രീ മാതാജി യുണൈറ്റഡ് കിംഗ്ഡം മുഴുവനും പര്യടനം നടത്തി, പ്രഭാഷണങ്ങളും സ്വയം തിരിച്ചറിവിന്റെ അനുഭവങ്ങളും പങ്കുവച്ചു. ഈ പരിപാടികൾക്കായി ശ്രീ മാതാജി ഒരിക്കലും പണം ഈടാക്കിയിട്ടില്ല, എല്ലാ മനുഷ്യരുടെയും ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ഈ ആത്മീയ ഊർജ്ജത്തെ ഉണർത്തുന്നത് അവരുടെ ജന്മാവകാശമാണെന്നും അതിനാൽ പണം വാങ്ങാനാവില്ലെന്നും ശഠിച്ചു. ചുറ്റുമുള്ളവർ ശ്രീ മാതാജിയുടെ അസാധാരണമായ ആത്മീയവും മാതൃത്വവുമായ ഗുണങ്ങൾ തിരിച്ചറിയാൻ തുടങ്ങിയപ്പോൾ, താമസിയാതെ ശ്രീ മാതാജിയെ "ബഹുമാനപ്പെട്ട അമ്മ" എന്നർത്ഥമുള്ള "ശ്രീ മാതാജി" എന്ന ബഹുമതി നൽകി ആദരിച്ചു.

ശ്രീ മാതാജി വികസിപ്പിച്ച ആത്മസാക്ഷാത്കാരത്തിലൂടെയുള്ള ധ്യാന രീതിയെ സഹജ യോഗ എന്നാണ് വിളിച്ചിരുന്നത്. 1980-കളിൽ ശ്രീ മാതാജി യൂറോപ്പ്, ഓസ്‌ട്രേലിയ, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ തുടർച്ചയായും വിശ്രമമില്ലാതെയും പര്യടനം നടത്തി, താൽപ്പര്യമുള്ളവർക്ക് ഈ രീതി സൗജന്യമായി പഠിപ്പിച്ചു. 1990-കളിൽ ശ്രീ മാതാജിയുടെ യാത്രകൾ തെക്കേ അമേരിക്ക, ആഫ്രിക്ക, റഷ്യ, കിഴക്കൻ യൂറോപ്പ്, ഏഷ്യ, പസഫിക് എന്നീ മേഖലകളിലേക്ക് വ്യാപിച്ചു.

ലോകമെമ്പാടുമുള്ള സ്ഥാപനങ്ങൾ ശ്രീ മാതാജിക്ക് ഓണററി അവാർഡുകളും ഡോക്ടറേറ്റുകളും നൽകി ആദരിച്ചു. 1995-ൽ ബീജിംഗിൽ നടന്ന നാലാമത്തെ ലോക സ്ത്രീശാക്‌തീകരണ സമ്മേളനത്തിൽ ശ്രീ മാതാജി സംസാരിച്ചു. 1997-ൽ ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിൽ വെച്ച് ക്ലെസ് നോബൽ, ശ്രീ മാതാജിയുടെ പേര് സമാധാനത്തിനുള്ള നോബൽ സമ്മാന നാമനിർദ്ദേശ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് സംസാരിച്ചു. ശ്രീ മാതാജിയുടെയും സഹജ യോഗയുടെയും വലിയ ആരാധകനായ അദ്ദേഹം അതിനെ "മനുഷ്യരാശിയുടെ പ്രതീക്ഷയുടെ ഉറവിടം" എന്നും "ശരിയും തെറ്റും നിർണ്ണയിക്കുന്നതിനുള്ള ഒരു റഫറൻസ് പോയന്റ്" എന്നും പ്രഖ്യാപിച്ചു.

എന്റെ ജീവിതം ഇപ്പോൾ മനുഷ്യരാശിയുടെ ക്ഷേമത്തിനും നന്മയ്ക്കും വേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്നു; മുഴുവനായും; പൂർണ്ണമായും.

സമഗ്രമായ ആത്മസാക്ഷാത്കാരത്തിന്റെ സാധ്യതയും, വ്യക്തികളുടെ സ്വകാര്യവും സാമൂഹികവുമായ ജീവിതത്തിന് സഹജ യോഗ ധ്യാനത്തിന്റെ സമഗ്രമായ നേട്ടങ്ങളും, യഥാർത്ഥ സാമൂഹിക പരിവർത്തനത്തിനുള്ള ശ്രീ മാതാജി വിശ്വസിച്ചു. ഈ സവിശേഷമായ ആന്തരിക പരിവർത്തനത്തിന്റെ തത്വങ്ങളെ അടിസ്ഥാനമാക്കി ശ്രീ മാതാജി നിരവധി സർക്കാരിതര സംഘടനകൾ സ്ഥാപിച്ചു, അഗതികളായ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള അഭയകേന്ദ്രം, നിരവധി അന്താരാഷ്ട്ര സ്കൂളുകൾ, ഒരു ഹോളിസ്റ്റിക് ഹെൽത്ത് ആൻഡ് റിസർച്ച് സെന്റർ, ശാസ്ത്രീയ സംഗീതത്തെയും ലളിത കലകളെയും പ്രോത്സാഹിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര അക്കാദമി എന്നിവ അതിൽ ഉൾപ്പെടുന്നു.

2011 ഫെബ്രുവരി ഇരുപത്തിമൂന്നാം തീയതി, എൺപത്തിയേഴാമത്തെ വയസ്സിൽ ഇറ്റലിയിലെ ജെനോവയിൽ വച്ച് ശ്രീ മാതാജി തന്റെ ഇഹലോകവാസം വെടിഞ്ഞു.

സഹജ യോഗ പരിശീലിക്കുന്നവരുടെയും നൂറിലധികം രാജ്യങ്ങളിൽ സ്ഥാപിതമായ ധ്യാനകേന്ദ്രങ്ങളുടെയും സ്നേഹനിർഭരമായ പരിചരണത്തിൽ ആത്മസാക്ഷാത്കാരത്തിന്റെ അനുഭവം എണ്ണമറ്റ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നത് തുടരുന്നതിനാൽ ശ്രീ മാതാജിയുടെ പാരമ്പര്യം നിലനിന്നുപോരുന്നു.

തീരങ്ങളിൽ തിരകളായി അടിക്കുന്ന സമുദ്രം പോലെ, പിന്നെ ഈ തിരമാലകൾ പിന്നോട്ട് പോയി ഒരു ക്രമം നെയ്തെടുക്കുന്നു, അങ്ങനെയുള്ള ഒരു മനോഹരമായ അലങ്കാരമാതൃകയായിട്ടാണ് എന്റെ ജീവിത കാലത്തെ മുഴുവൻ എനിക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്. ആ മനോഹരമായ ബന്ധനം നിങ്ങൾക്ക് വാക്കുകളിൽ വിവരിക്കാൻ കഴിയില്ല.

Explore this section