ഒരു സുപ്രധാന നിമിഷം
പരിശുദ്ധമായ പരിവർത്തനത്തിന്റെ ശാശ്വതമായ മുഹൂർത്തം
1970 മെയ് 5-ന്, മുംബൈയ്ക്ക് സമീപമുള്ള ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത്, നർഗോൾ എന്ന കടൽത്തീര പട്ടണത്തിൽ,മനുഷ്യന്റെ മൂർദ്ധാവിൽ സ്ഥിതമായിട്ടുള്ള ഊർജ്ജ കേന്ദ്രമായ സഹസ്രാരം തുറക്കപ്പെടുകയും,ആ അദ്വിതീയമായ പ്രതിഭാസം സംഭാവ്യമാവുകയും ചെയ്തു.
ഈ സംഭവത്തിന്റെ പ്രാധാന്യം വർണ്ണനകൾക്കുമുപരിയാണ്. ശ്രീ മാതാജിയുടെ ആത്മീയ ജീവിത പൻഥാവിൽ ഈ സംഭവം പിന്നീട് ലോകം കണ്ട അത്ഭുതങ്ങളുടെ ഒരു നാന്ദി കുറിക്കലായിരുന്നു.സുപ്രധാനമായ ഒരു ശാസ്ത്രീയ കണ്ടുപിടിത്തം പോലെ,അല്ലെങ്കിൽ മനോഹരമായ ഒരു കലാസൃഷ്ടി പോലെ, ഇദംപ്രഥമമായ ആ മുന്നേറ്റം വർഷങ്ങളായി ജന ഹൃദയങ്ങളെ സ്വാധീനിച്ചുകൊണ്ടേയിരിക്കുന്നു. ശ്രീ മാതാജിയുടെ ആത്മീയവും, ദാർശനീകവുമായ പ്രവർത്തികളിൽ ആരൊക്കെ ഭാഗമായിട്ടുണ്ടോ,അവരൊക്കെത്തന്നെ അതിൽ ആകൃഷ്ടരായിട്ടുണ്ട്.
ശ്രീ മാതാജിയുടെ കണ്ടെത്തൽ അന്നും ഇന്നും അതുല്യമാണ്. സഹസ്രാരം തുറക്കപ്പെടുക എന്നത് ആത്മീയമായി നമ്മളിൽ സംഭവിക്കുന്ന പരമമായ പരിണാമത്തിന്റെ മുഹൂർത്തമാണ്, മാത്രമല്ല അത് മനുഷ്യർക്ക് അവരുടെ പരിമിതികൾക്കപ്പുറത്തേക്ക് എത്താനും, പരമമായ സത്യത്തോട് ചേർന്ന് നിൽക്കാനുമുള്ള ഒരു ഉപാധിയായി മാറുകയും ചെയ്യുന്നു. അത് നൽകിയ ഫലത്തിനും അവബോധത്തിനും വേണ്ടിയാണ് ശ്രീ മാതാജി കാത്തിരുന്നത്.
ശ്രീ മാതാജി വിശദീകരിക്കയാണ്,“ഞാൻ വഴികളും രീതികളും തേടുകയായിരുന്നു,എന്റെ സ്വന്തം ശൈലിയിലുള്ള ധ്യാനത്തിലൂടെ ഞാൻ കാര്യങ്ങൾ രൂപപ്പെടുത്തുകയായിരുന്നു.അതിനായി സാധ്യമായ എല്ലാ പരിവർത്തനങ്ങളും, പുനഹ് സംഗലനങ്ങളും നടത്തികൊണ്ടിരുന്നു. ഓരോ വ്യക്തിയെ കാണുമ്പോഴും ആ വ്യക്തിയുടെ പ്രശ്നങ്ങളെ പറ്റി ഞാൻ അപഗ്രഥിക്കും, തുടർന്ന് ആ വ്യക്തിക്ക് തന്നെ ആ പ്രശ്നങ്ങളെ എങ്ങിനെ മറികടക്കാൻ സാധിക്കും എന്ന കാര്യം, ആ വ്യക്തിയെ ആന്തരീകമായി പഠിച്ചുകൊണ്ട് ഞാൻ മനസ്സിലാക്കാൻ ശ്രമിക്കുമായിരുന്നു.”
![mother-ocean mother-ocean](https://sp-ao.shortpixel.ai/client/to_auto,q_glossy,ret_img,w_721,h_541/https://shrimataji.org/test/wp-content/uploads/2018/07/media_originals/images/shri-mataji-portraits/mother-ocean.jpg)
മനുഷ്യന്റെ ധർമ്മസങ്കടങ്ങൾ മനസ്സിലാക്കുന്നതിനുള്ള പോംവഴി, സൂക്ഷ്മശരീരത്തെക്കുറിച്ചുള്ള പുരാതന അറിവിലാണെന്ന് ശ്രീ മാതാജിക്ക് അറിയാമായിരുന്നു.ഭൗതികതയ്ക്കപ്പുറമുള്ള ഈ സൂക്ഷ്മ ശരീരമാണ് യാഥാർഥ്യമായിട്ടുള്ളത്.അതാകട്ടെ നാഡികൾ, ഊർജ്ജ കേന്ദ്രങ്ങൾ, കുണ്ഡലിനി എന്നറിയപ്പെടുന്ന ആ പ്രാഥമിക ഊർജ്ജ സ്രോതസ്സ് എന്നിവ ഉൾപ്പെട്ടവയാണ്. ഇതിന്റെ പ്രവർത്തനങ്ങളും ഘടനയും ശാസ്ത്രത്തിന്റെ അറിവിന് തുല്യമായ ഭൗതികഘടനയാണെങ്കിലും,അത് സൂക്ഷ്മ തലത്തിൽ പ്രവർത്തിക്കുന്നു.
"ചുറ്റിലും നടക്കുന്ന എല്ലാ കാര്യങ്ങളും ഞാൻ കാണുന്നുണ്ടായിരുന്നു,"ശ്രീ മാതാജി ഓർത്തു."ആ ദിവസം എന്തു തന്നെ ആയാലും," ഞാൻ പറഞ്ഞു "അവസാനത്തെ ചക്രം തുറക്കുക തന്നെ വേണം." എന്ന്
ഈ ചക്രം അല്ലെങ്കിൽ ഊർജ്ജ കേന്ദ്രം സംസ്കൃതത്തിൽ ‘സഹസ്രാരം’ എന്നാണ് അറിയപ്പെടുന്നത്, തലച്ചോറിന്റെ മദ്ധ്യത്തിലായി, മൂർദ്ധാവിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സഹസ്രാരം തുറക്കുന്നതിലൂടെ സർവവും ചലിതമായിത്തീരുകയും, പരമമായ സത്യത്തിലേക്കുള്ള വാതായനം തുറക്കപ്പെടുകയും ചെയ്യുന്നു.
![shri-mataji-looking shri-mataji-looking](https://sp-ao.shortpixel.ai/client/to_auto,q_glossy,ret_img,w_721,h_541/https://shrimataji.org/test/wp-content/uploads/2018/07/media_originals/images/shri-mataji-portraits/shri-mataji-looking.jpg)
“ഞാൻ ഒറ്റയ്ക്കായിരുന്നു,എനിക്ക് വളരെ സുഖം തോന്നി.ഒരു വാക്കുപോലും പറയാൻ ചുറ്റിലും ആരുമുണ്ടായിരുന്നില്ല.ആ ധ്യാനാവസ്ഥയിൽ,സഹസ്രാരം തുറക്കേണ്ട സമയം വന്നതായി എനിക്ക് തോന്നി.സഹസ്രാരം തുറക്കാൻ ഞാൻ ആഗ്രഹിച്ച നിമിഷത്തിൽ,കുണ്ഡലിനി എന്റെ ഉള്ളിൽ ഒരു ദൂരദർശിനി പോലെ ഉയർന്ന്, ഒന്നിനുപുറകെ ഒന്നായി എല്ലാം തുറന്നുകൊണ്ട് മുകളിലേക്ക് നീങ്ങുന്നതായി ഞാൻ അനുഭവിച്ചറിഞ്ഞു.അതിന്റെ നിറം തിളയ്ക്കുന്ന ഉരുകിയ ചൂടുള്ള ഇരുമ്പു പോലെ ചുവപ്പായിരുന്നു.“
“അപ്പോൾ, ഉയർന്നുകൊണ്ടിരിക്കുന്ന കുണ്ഡലിനിയുടെ ബാഹ്യഘടന ഞാൻ ശ്രദ്ധിച്ചു,അത് ഓരോ ചക്രത്തിലും ശബ്ദങ്ങൾ സൃഷ്ടിച്ചു.ബ്രഹ്മരന്ദ്രത്തെ തുളക്കുന്നതിനായി കുണ്ഡലിനി ഉയർന്നു”.
ബ്രഹ്മരന്ദ്രം എന്നത്, തലയുടെ മുകൾ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മൂർദ്ധാവാണ്.ശ്രീ മാതാജി വിവരിച്ച അനുഭവം ആത്മസാക്ഷാത്കാരത്തിന്റെതായിരുന്നു.കുറേ അധികം സത്യാന്വേഷികളുടെ ഇച്ഛാ പൂർത്തീകരണത്തിന്റെ നാന്ദി, ബ്രഹ്മ ജ്ഞാനത്തിന്റെ,ശുദ്ധ വിദ്യയുടെ വസന്തം. ശ്രീ മാതാജി പറയുന്നത്, സത്യാന്വേഷികളുടെ പരമമായ ലക്ഷ്യത്തെ കുറിച്ചാണ്. കഠിനമായ പ്രയത്നത്താലും,സമ്പൂർണ ജീവിത സമർപ്പണത്താലും മാത്രം മനുഷ്യൻ എത്തിച്ചേരേണ്ട പരമപദം.
ശ്രീ മാതാജി പറയുകയാണ്,“ആ സമയത്ത് മുകളിൽ നിന്നുമുള്ള മുഴുവൻ ചൈതന്യവും,എല്ലാ ദിശകളിലിൽ നിന്നുമായി,ഒരു തണുത്ത വായുവിന്റെ സ്വഭാവത്തിൽ എന്റെ ഉള്ളിലേക്ക് പ്രവേശിച്ചതായി എനിക്ക് അനുഭവയോഗ്യമായി.എന്റെ സഹസ്രാരം പൂർണ്ണമായി തുറക്കുന്നതും, ആ സമയത്ത് കാറ്റ് ശക്തമായി എന്റെ തലയുടെ എല്ലാ ഭാഗത്തും പെയ്തിറങ്ങുന്നതായും ഞാൻ കണ്ടു. ഞാൻ സ്വയം നഷ്ടമായതായി എനിക്ക് തോന്നി.ഞാൻ ഇനി ഇല്ല.അവിടം മുഴുവൻ ആ പരമ കൃപയുടെ സാന്നിദ്യമായിരുന്നു.എന്നിൽ സംഭവിച്ചതൊക്കെ ഞാൻ നേരിട്ട് കണ്ടു അനുഭവിക്കുകയായിരുന്നു.”
ആത്മസാക്ഷാത്കാരത്തിന്റെ ഈ അനുഭവം,ഈ ദിവ്യമായ പരമോന്നതമായ അറിവ്,ലോകവുമായി പങ്കുവെക്കേണ്ടതുണ്ടെന്ന് ശ്രീ മാതാജിക്ക് അറിയാമായിരുന്നു.
ശ്രീ മാതാജി പറയുകയാണ്, "അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്,ഈ സംരംഭം തുടങ്ങുന്നതിൽ അപായമൊന്നുമില്ല എന്ന്.ആശയക്കുഴപ്പങ്ങൾ എല്ലാം തീർന്നിരിക്കുന്നു.മുഹൂർത്തം സമാഗതമായിരിക്കുന്നു.ദോഷമായതൊന്നും ഇവിടെ ഇല്ല.ഭൂമിയിലേക്കുള്ള എന്റെ വരവിന്റെ ഉദ്ദേശം തന്നെ മനുഷ്യരിൽ സാമൂഹിക ചേതന ഉണർത്തുക എന്നുള്ളതായിരുന്നു.ആത്മസാക്ഷാത്ക്കാരം ലഭിക്കാത്തിടത്തോളം, അഥവാ ‘സ്വം’ എന്ന സത്യം തിരിച്ചറിയാത്തിടത്തോളം കാലം ഈ പ്രവൃത്തി സഫലീകൃതമാകില്ല എന്ന് ഞാൻ മനസ്സിലാക്കി.പകരമായി മറ്റെന്തു വഴികൾ ഈ ലോകത്തിൽ പരീക്ഷിച്ചാലും, അത് ഫലപ്രാപ്തിയിൽ എത്തുമായിരുന്നില്ല”.
തന്റെ ആത്മീയ പ്രവർത്തനങ്ങൾ എങ്ങനെയാണ് ആരംഭിച്ചതെന്ന് ശ്രീ മാതാജി വിവരിക്കുകയാണ്, “എന്നെ നന്നായി അറിയാവുന്ന ഒരു വൃദ്ധയിലാണ് ഞാൻ ഈ വിദ്യ ആദ്യം പരീക്ഷിച്ചത്.അവർക്ക് ആത്മസാക്ഷത്കാരം ലഭിച്ചതിലൂടെ ഞാൻ തൃപ്തയായി.തുടർന്ന് മറ്റു പലർക്കും ഇത് ലഭ്യമാകാവുന്നതാണെന്ന് ഞാൻ മനസ്സിലാക്കി.ഒരു വ്യക്തിയെ,ആത്മസാക്ഷത്കാരി ആക്കുക എന്നത് കൂടുതൽ എളുപ്പമാണ്.പക്ഷെ സാമൂഹിക തലത്തിൽ ഒരു കൂട്ടായ്മ്മയ്ക്ക് അത് നൽകുക എന്നത് ശ്രമകരമായ കാര്യമായിരുന്നു.അതിനായി കുറച്ചുകൂടി പ്രവർത്തി പരീക്ഷണങ്ങൾ ആവശ്യമായിരുന്നു.”
“ആത്മസാക്ഷത്കാരത്തിന്റെ സൗഭാഗ്യം എല്ലാവരിലും,അത് ഒറ്റത്തവണ ലഭിക്കുമ്പോൾ തന്നെ പ്രാവർത്തികമാകണം.പക്ഷെ ഈ പ്രവൃത്തി ഇതിനുമുൻപ് സാമൂഹിക കൂട്ടായ്മയിൽ പരീക്ഷിക്കപ്പെട്ടിട്ടില്ല. ഞാൻ ഇത് സാധ്യമാക്കിയത് ധ്യാനത്തിലൂടെയാണ്.”
ശ്രീ മാതാജിയുടെ പ്രവർത്തനം അടിസ്ഥാനപരമായി നിശബ്ദതലത്തിൽ വർഷങ്ങളോളം തുടർന്നുകൊണ്ടേയിരുന്നു.”ആർക്കും തന്നെ എന്നിലെ ദിവ്യശക്തിയെക്കുറിച്ച് ഒരു തരത്തിലുമുള്ള അറിവും ഉണ്ടായിരുന്നില്ല.എന്നെക്കുറിച്ച് ആർക്കും തന്നെ ഒരു ധാരണയോ, സങ്കല്പമോ ഉണ്ടായിരുന്നില്ല”. ബഹുഭൂരിഭാഗം ജനങ്ങളും അവർ പറയുന്നത് ഉൾക്കൊള്ളാൻ സന്നദ്ധരുമായിരുന്നില്ല.ശ്രീ മാതാജിയുടെ വിപ്ലവാത്മകവും,നിർഭയവുമായ ഉത്ബോധനങ്ങൾ,മനുഷ്യരിൽ അതുവരെ സ്വയം ഉണ്ടായിരുന്ന തിരിച്ചറിവുകളെ മൗലീകമായി വെല്ലുവിളിക്കുന്ന തരത്തിൽ ഉള്ളതായിരുന്നു.
![shri-mataji-nirmala-devi shri-mataji-nirmala-devi](https://sp-ao.shortpixel.ai/client/to_auto,q_glossy,ret_img,w_831,h_1080/https://shrimataji.org/test/wp-content/uploads/2018/07/media_originals/images/shri-mataji-portraits/shri-mataji-nirmala-devi-831x1080.jpg)
ശ്രീ മാതാജി ഓർക്കുകയാണ്, “ആ സ്ത്രീയിൽ, കുണ്ഡലിനി ഉണർന്നപ്പോൾ,അവരുടെ ഉള്ളിൽ പ്രത്യേകതരത്തിലുള്ള സൂക്ഷ്മമായ ഒരു ശക്തി പ്രവേശിച്ചതായി എനിക്ക് അനുഭവവേദ്യമായി.അതിനു ശേഷം പന്ത്രണ്ടോളം പേർക്ക് ആത്മസാക്ഷാത്കാരം ലഭിച്ചു.അവരുടെ കണ്ണുകളിലെ തിളക്കം കണ്ട് അവർ ആശ്ചര്യചകിതരായി.അവർ ആർജിച്ച സംവേദന ക്ഷമതയുടെ പ്രഭാവത്തിൽ കാര്യങ്ങൾ വ്യക്തമായി തിരിച്ചറിയുവാൻ അവർക്ക് സാധ്യമായി.കാര്യങ്ങൾ അനുഭവതലത്തിൽ അവർ മനസ്സിലാക്കി തുടങ്ങി.”
![shri-mataji-nirmala-devi-teaching-sahaja-yoga-meditation-in-india shri-mataji-nirmala-devi-teaching-sahaja-yoga-meditation-in-india](https://sp-ao.shortpixel.ai/client/to_auto,q_glossy,ret_img,w_721,h_541/https://shrimataji.org/test/wp-content/uploads/2018/07/media_originals/images/shri-mataji-teaching-sahaja-yoga/shri-mataji-nirmala-devi-teaching-sahaja-yoga-meditation-in-india.jpg)
ആത്മസാക്ഷാത്കാരത്തിലൂടെ,വ്യക്തികൾ "സ്വയം" എന്ന അവരുടെ യാഥാത്ഥ്യമായി തീർന്നു.മുൻപൊരിക്കലും അറിഞ്ഞിട്ടില്ലാത്ത ആ യാഥാർത്ഥ്യത്തെ അവർ തിരിച്ചറിഞ്ഞു.അവനവനെ മറ്റുള്ളവരിൽ കണ്ടെത്തുവാനുള്ള ക്ഷമത അവൻ ആർജിച്ചു.അതുവഴി പരമമായ യോഗാവസ്ഥ അവനിൽ സംജാതമായി.
“ഞാൻ ഒരു കാര്യം വ്യക്തമായി തിരിച്ചറിഞ്ഞു, ഈ പന്ത്രണ്ട് ആളുകൾക്കും പന്ത്രണ്ട് വ്യത്യസ്ത സ്വഭാവങ്ങളായിരുന്നുവെന്നും,എങ്ങിനെയെങ്കിലും അവരോടൊപ്പം ഇരുന്നുകൊണ്ട്, ആത്മ പ്രകാശത്തിന്റെ ശക്തി എങ്ങനെ സംയോജിപ്പിക്കണമെന്ന് അവരോട് പറയണം.” അവർ പറഞ്ഞു. “ഒരു സൂചി ഉപയോഗിച്ച് ഓരോ പൂക്കളെയും ചേർത്തുവച്ചു നമ്മൾ ഒരു മാല ഉണ്ടാക്കുന്നതുപോലെ… അവർക്ക് ആത്മസാക്ഷാത്കാരം ലഭിക്കുമ്പോൾ,ഞാൻ ശ്രദ്ധിച്ച ഒരു കാര്യം, അവരോരോരുത്തരുടെ ഉള്ളിലും അത് ഒന്നിന് പുറകെ മറ്റൊന്നായി ഒരു ചരട് കണക്കെ സമന്വയിക്കപ്പെടുന്നുണ്ടായിരുന്നു എന്ന്."