സാമൂഹിക ധ്യാനം
പൂർണ്ണതയുടെ അവിഭാജ്യഘടകമായി തീരുക
സ്ഥലം,സമയം,ദ്രവ്യം എന്നീ മാനങ്ങൾക്കപ്പുറത്ത് ശാശ്വതമായി നിലനിൽക്കുന്ന ഒരു ജീവസുറ്റ ആത്മീയ പ്രപഞ്ചത്തിന്റെ (വിരാടിന്റെ) അവിഭാജ്യഘടകമാണ് നമ്മൾ എന്ന് ശ്രീ മാതാജി തന്റെ അമൃതവാണികളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ ശരീരത്തിലെ കോശങ്ങൾ ശരീരത്തിന്റെ ഭാഗമായിരിക്കുമ്പോൾ സംരക്ഷിക്കപ്പെടുകയും, ബാക്കിയുള്ളവയിൽ നിന്ന് വേർപെടുമ്പോൾ നിലനിൽക്കാതിരിക്കുകയും ചെയ്യുന്നതുപോലെ, നമ്മുടെ ആത്മീയ അവബോധത്തിന്റെ ശാശ്വതമായ വളർച്ച ഏറ്റവും നന്നായി സ്ഥാപിക്കപ്പെടുന്നത് നാം പൂർണ്ണതയുടെ ഭാഗമാണെന്ന ബോധം ഉള്ളിൽ വരുമ്പോഴും, സാമൂഹികമായ ധ്യാനം ചെയ്യുമ്പോഴുമാണ്.
ധാരാളം സൗകര്യങ്ങളും ആഡംബരങ്ങളുമുള്ള മുറികൾ നമുക്ക് ആവശ്യമില്ല. മറിച്ച് ലളിതമായ സ്ഥലം അനുയോജ്യമാണ്. ആത്മ സാക്ഷാത്ക്കാരം ലഭിച്ചവർ സാമൂഹികമായി ധ്യാനം ചെയ്യുമ്പോൾ ഉള്ളിൽ കുടികൊള്ളുന്ന ശാശ്വതമായ ചൈതന്യതോടൊപ്പം, ആ നിശബ്ദ ധ്യാനത്തിന്റെ ആനന്ദസാഗരം ആസ്വദിക്കണമെന്ന ലളിതവും ശുദ്ധവുമായ ഉദ്ദേശത്തോടുകൂടി അവിടെ വരുക എന്നതാണ് പ്രധാനം.
ഒരു പ്രദേശത്ത് താമസിക്കുന്ന ആളുകൾക്ക് സാമൂഹികമായി ധ്യാനം ചെയ്യുന്നതിനായി ഒത്തുചേരാൻ,എളുപ്പത്തിൽ എത്തിച്ചേരാവുന്ന ചില അനാഡംബരമായ സ്ഥലങ്ങൾ കണ്ടെത്താൻ ആത്മസാക്ഷാത്ക്കാരത്തിൽ സ്ഥാപിതരായ സഹജയോഗികളോട് ശ്രീ മാതാജി നിർദ്ദേശിച്ചിരുന്നു.
സത്യാന്വേഷികൾക്ക്,ആത്മസാക്ഷാത്കാരം ലഭിക്കുന്നതിനും ധ്യാനത്തിൽ നിലയുറപ്പിക്കുന്നതിനും വേണ്ടി, 1970 മുതൽ ലോകമെമ്പാടും ആയിരക്കണക്കിന് പ്രാദേശിക സഹജയോഗ ധ്യാന കേന്ദ്രങ്ങൾ, സഹജയോഗികൾ സ്വമേധയാ നടത്തിവരുന്നു. ശ്രീ മാതാജിയുടെ നിർദ്ദേശാനുസാരണം ആത്മസാക്ഷാത്കാരത്തിനും,സഹജയോഗ അഭ്യസിക്കുന്നതിനുള്ള അറിവ് നേടുന്നതിനുമായി സത്യാന്വേഷികളിൽ നിന്നും ഒരിക്കലും പണം ഈടാക്കുന്നില്ല.
ലോകമെമ്പാടുമുള്ള സഹജ യോഗ ധ്യാന കേന്ദ്രങ്ങൾ
ഇന്റററാക്ടിവ് മാപ്പ് ഉപയോഗിച്ച് നിങ്ങളുടെ അടുത്തുള്ള സഹജ യോഗ ധ്യാന കേന്ദ്രവും, ഓൺലൈൻ ധ്യാന കോഴ്സുകളും, പ്രോഗ്രാമുകളും നിങ്ങൾക്ക് കണ്ടെത്താനാകും. കൂടുതൽ വിവരങ്ങൾക്കായി സഹജയോഗ വെബ്സൈറ്റിലേക്കുള്ള ലിങ്കുകൾ ഉപയോഗിക്കുക.