സാംസ്കാരിക ഏകീകരണം
ഒരു സ്ഥായിയായ സംസ്ക്കാരത്തിലേക്ക്
ചരിത്രത്തിലുടനീളം എല്ലാ പ്രവാചകന്മാരും വിശുദ്ധന്മാരും സംസാരിച്ചിരുന്നത്, ഓരോരുത്തരും സ്വന്തം ആത്മാവിനെ അറിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണെന്ന് സെമിനാറുകളിലും, പത്രസമ്മേളനങ്ങളിലും,അനൗപചാരിക പ്രഭാഷണങ്ങളിലും ശ്രീ മാതാജി എപ്പോഴും പറയാറുണ്ടായിരുന്നു.""അതാണ് നമ്മൾ ചെയ്യേണ്ടത്, നമ്മുടെ ആത്മാവിന്റെ ധർമ്മം വളർത്തുക,""എന്ന് ശ്രീ മാതാജി പറഞ്ഞു. മതങ്ങളുടെ വളർച്ചയെ, ധാരാളം പുഷ്പങ്ങളുള്ള, ഒറ്റത്തടിയായ ഒരു വലിയ വൃക്ഷത്തോടാണ് ശ്രീ മാതാജി താരതമ്യപ്പെടുത്തിയത്. അറിവില്ലായ്മ കൊണ്ട് ജനങ്ങൾ, ഈ പൂക്കളെല്ലാം ഒരേ വൃക്ഷത്തിൽ നിന്നുള്ളതാണെന്ന കാര്യം മറന്നു കൊണ്ട്, അവ പറിച്ചെടുത്ത് പരസ്പരം പൊരുതുവാനായി ഉപയോഗിക്കുന്നു.
ഒരു പൊതു പരിപാടിയിൽ വെച്ച്, ഉത്കൺഠാകുലനായ ഒരു ശ്രോതാവ് ശ്രീ മാതാജിയോട് ചോദിച്ചു, "അമ്മേ, അങ്ങയുടെ സന്ദേശം മറ്റുള്ള ആളുകൾ എങ്ങനെ മനസ്സിലാക്കും?" ശ്രീ മാതാജി പുഞ്ചിരിയോട് കൂടി പറഞ്ഞു, "എല്ലാവരും സ്നേഹം മനസ്സിലാക്കുന്നു, ശരി അല്ലേ?" സഹജയോഗ ധ്യാനത്തിലൂടെ, വ്യത്യസ്ത സംസ്കാരങ്ങളിലും മതങ്ങളിലും ഉള്ള ആളുകൾക്കിടയിൽ സമന്വയം കൈവരിക്കുന്നതിനുള്ള ഒരു രീതി ശ്രീ മാതാജി വെളിപ്പെടുത്തി: മനസ്സ് പരിപൂർണ്ണമായും ശാന്തമാവുമ്പോൾ, സമന്വയ ശക്തിയായി മാറുന്ന അവബോധത്തിന്റെ ആ അവസ്ഥയെ സാമൂഹിക അവബോധം എന്നറിയപ്പെടുന്നു.

സാമൂഹിക അവബോധത്തെ കുറിച്ച് കാൾ ജംഗ് വിവരിച്ചിരിക്കുന്നത് ഇങ്ങനെയാണ്, "തികച്ചും വ്യക്തിഗത സ്വഭാവമുള്ളതും, അനുഭവസിദ്ധവുമായ ചിത്തമെന്ന് നമ്മൾ വിശ്വസിക്കുന്നതുമായ നമ്മുടെ പ്രബുദ്ധമായ ബോധത്തിന് പുറമേ, സാർവത്രികവും, വ്യക്തിപരമല്ലാത്തതും ആയ രണ്ടാമതൊരു ആത്മീയവ്യവസ്ഥിതിയുണ്ട്. അത് എല്ലാ വ്യക്തികളിലും ഒരു പോലെയാണ്.”[1] സഹജയോഗ ധ്യാനം ഒരാളുടെ അവബോധത്തെ ഗഹനമായ തലത്തിൽ സജീവമാക്കുന്നു, സ്വതന്ത്ര നാഡീവ്യൂഹത്തിന്റെ വേരുകളിൽ നിന്നു തന്നെ അത് സജീവമാകുന്നു. മനസ്സിന്റെ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ചിന്തകളും, ദീർഘനാളത്തെ മുൻവിധികളും ശാന്തമാകുമ്പോൾ, സാംസ്കാരിക വ്യത്യാസങ്ങൾ ബാഹ്യമായ തലത്തിൽ മാത്രമാണ് സംഭവിക്കുന്നതെന്ന് ഒരാൾക്ക് തിരിച്ചറിയാൻ സാധിക്കുന്നു."സാർവത്രികവും, വ്യക്തിപരമല്ലാത്ത സ്വഭാവവും” ഒന്നുതന്നെയാണ്.
"അങ്ങനെ ജീവിതത്തിന്റെ ചില പൊതുതത്ത്വങ്ങളാൽ ബന്ധിക്കപ്പെട്ടവരാണ് നമ്മളെന്ന് മനസ്സിലാക്കേണ്ടതുണ്ട്," ശ്രീ മാതാജി വിശദീകരിച്ചു,"നമ്മുടെയെല്ലാം ഉള്ളിൽ കുണ്ഡലിനി ശക്തി ഉണ്ട്. എല്ലാ ആളുകളെയും,എല്ലാ മനുഷ്യരെയും അവർ ഏത് രാഷ്ട്രത്തിൽ നിന്ന് വന്നവരാണെങ്കിലും,ഏത് രാജ്യത്തെ പ്രതിനിധീകരിക്കുന്നവരാണെങ്കിലും, ഏത് നിറത്തിലുള്ളവരാണെങ്കിലും അവരെയെല്ലാം നമ്മൾ ബഹുമാനിക്കേണ്ടതുണ്ട്, കാരണം അവരുടെയെല്ലാം ഉള്ളിൽ അവരുടേതായ കുണ്ഡലിനി മാതാവ് ഉണ്ട്.”
തന്റെ യാത്രകളിൽ, ശ്രീ മാതാജി ഓരോ രാജ്യത്തിന്റെ കലകളിലും കരകൗശലവസ്തുക്കളിലും അതീവ താല്പര്യം കാണിച്ചിരുന്നു, അവ ആത്മാവിന്റെ സംസ്കാരത്തെ എങ്ങനെ പ്രതിഫലിപ്പിക്കുന്നുവെന്ന് നിരീക്ഷിച്ചിരുന്നു. “ഈ സംസ്കാരത്തിൽ നിന്ന് നമുക്ക് ആദായം ഒന്നും ഇല്ല കാരണം അത് ചിലവേറിയത് അല്ലെങ്കിൽ ആഡംബരത്തിനും പ്രദർശനത്തിനും പരസ്യത്തിനും വേണ്ടി ആണ്", എന്ന് ശ്രീ മാതാജി പറഞ്ഞു. "ഈ സംസ്കാരത്തിൽ നമ്മൾ കാണേണ്ടത്,അത് എത്രമാത്രം ആനന്ദം നൽകുന്നു എന്നതാണ്."
വർഷങ്ങളിലുടനീളം,വിവിധ രാജ്യങ്ങളിൽ നിന്നും,വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നും, വ്യത്യസ്ത മതങ്ങളിൽ നിന്നുമുള്ള കലാകാരന്മാരെ സാംസ്കാരിക ചടങ്ങുകളിൽ, പരിപാടികൾ അവതരിപ്പിക്കാൻ ശ്രീ മാതാജി ക്ഷണിച്ചിരുന്നു. ഈ കലകളുമായി പരിചയമില്ലാത്തവർക്കു വേണ്ടി ഖവാലി, രാഗം, വിവാൾഡി, കച്ചേരി അല്ലെങ്കിൽ ഭാരതിയ ശാസ്ത്രീയ നൃത്തം എന്നിവയുടെയെല്ലാം അർത്ഥം ശ്രീ മാതാജി വിശദീകരിക്കുമായിരുന്നു. കലാകാരന്മാരുടെ ഉപജീവനത്തെ പിന്തുണയ്ക്കുന്നതിനും, കലാപരമായ പാരമ്പര്യങ്ങൾ നിലനിർത്തുന്നതിനും വേണ്ടി മാത്രമല്ല, വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നും പശ്ചാത്തലങ്ങളിൽ നിന്നുമുള്ള കലകൾക്കും സംഗീതത്തിനും സാർവത്രികമായതും, എല്ലായിടത്തും ആസ്വാദ്യകരവുമായ ആത്മാവിന്റെ സംസ്കാരം പ്രകടമാക്കാൻ കഴിയുമെന്ന് കാണിക്കാനും കൂടി വേണ്ടിയാണ് ശ്രീ മാതാജി ഈ പരിപാടികൾ സംഘടിപ്പിച്ചിരുന്നത്.