House and Home

വീടും കുടുംബവും

ലോകം ഒരു കുടുംബമായിരിക്കുന്ന ഇടം (വസുധൈവ കുടുംബകം)

ശ്രീ മാതാജി ഇംഗ്ലണ്ടിലെ സംഗീതജ്ഞർക്കൊപ്പം
ശ്രീ മാതാജി ഇംഗ്ലണ്ടിലെ സംഗീതജ്ഞർക്കൊപ്പം

ശ്രീ മാതാജിയുടെ ഇളയ സഹോദരൻ ഹേമന്ത് പ്രസാദ് റാവു ("എച്ച്.പി.") സാൽവെ തന്റെ അക്കൗണ്ടൻസി പരീക്ഷകൾക്ക് തയ്യാറെടുക്കുമ്പോൾ പലപ്പോഴും ശ്രീ മാതാജിയോടൊപ്പം താമസിച്ചിരുന്നു. അക്കാലത്ത് തന്റെ സഹോദരി തനിക്ക് നൽകിയ പരിചരണവും ശ്രദ്ധയും മിസ്റ്റർ സാൽവെ അനുസ്മരിച്ചു.അർദ്ധരാത്രി ഒരു കപ്പ് ചായ കുടിക്കുന്ന തന്റെ പതിവു ശീലം അറിയുന്ന സഹോദരി അത് തയ്യാറാക്കുവാനായി വൈകി ഉണർന്നിരുന്നതും അയാൾ അനുസ്മരിച്ചു . ശ്രീമാതാജി ആദ്യം തന്റെ പെൺമക്കളെ ഉറങ്ങാൻ കിടത്തും, “പിന്നെ ... ഏകദേശം ഒരു മണിക്കൂറോ മറ്റോ എന്റെ തല തിരുമ്മിയതിനു ശേഷം പോയി ഒരു കപ്പ് ചൂടുള്ള ചായ തയ്യാറാക്കി എനിക്ക് തരും.” [1]

锡吕·玛塔吉与弟弟 Babamama- HP Salve
ശ്രീ മാതാജിയും ബാബാമാമയും (എച്ച്‌.പി സാൽവെ)

പരീക്ഷയ്ക്ക് ശേഷം, ശ്രീ മാതാജി തന്റെ സഹോദരനെ പ്രമുഖ സംഗീതജ്ഞരുടെ കച്ചേരികൾക്ക് കൊണ്ടുപോയി. സംഗീത പരിപാടികൾ പ്രോത്സാഹിപ്പിക്കുന്ന ഒരു സാംസ്കാരിക സംഘടനയായ സുർ സിംഗാർ സംസദിന്റെ ആദ്യകാല വൈസ് പ്രസിഡന്റും (അവ ഇപ്പോൾ ഫേസ്ബുക്കിൽ ലഭ്യമാണ്), അതുപോലെ തന്നെ മ്യൂസിക് ക്ലബ് ഓഫ് ബോംബെയിലെ അംഗവുമായിരുന്നു, കൂടാതെ പലപ്പോഴും വിവിധ കച്ചേരികളിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു. ബിസ്മില്ലാ ഖാൻ, അമീർ ഖാൻ, ഭീം സെൻ ജോഷി, ശിവകുമാർ ശർമ്മ, വിലായത്ത് ഖാൻ തുടങ്ങിയ മഹാരഥന്മാരെ കേൾക്കാനുള്ള മഹത്തായ അവസരങ്ങളെ കുറിച്ച് സാൽവെ അനുസ്മരിച്ചു.വർഷങ്ങൾക്ക് ശേഷം, അംജദ് അലി ഖാൻ, ഹരിപ്രസാദ് ചൗരസ്യ, ദേബു ചൗധരി തുടങ്ങിയ പ്രശസ്തരായ നിരവധി സംഗീതജ്ഞർ ശ്രീ മാതാജിക്ക് വേണ്ടി വ്യക്തിപരമായി കച്ചേരികൾ നടത്തി.

1961-ൽ, യുവാക്കളിൽ ദേശീയവും സാമൂഹികവും ധാർമ്മികവുമായ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി, ശ്രീ മാതാജി 'യൂത്ത് സൊസൈറ്റി ഫോർ ഫിലിംസ്' ആരംഭിച്ചു. മുംബൈയിലെ ഫിലിം സെൻസർ ബോർഡ് അംഗവുമായിരുന്നു.

1970-കളിൽ മുംബൈയിൽ നടന്ന ഫിലിംഫെയർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുന്ന ശ്രീ മാതാജി
1970-കളിൽ മുംബൈയിൽ നടന്ന ഫിലിംഫെയർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുന്ന ശ്രീ മാതാജി
മുംബൈയിലെ ഫിലിം അവാർഡ് ബോർഡ് അംഗങ്ങൾക്കൊപ്പം ശ്രീ മാതാജി
മുംബൈയിലെ ഫിലിം അവാർഡ് ബോർഡ് അംഗങ്ങൾക്കൊപ്പം ശ്രീ മാതാജി

"... ശ്രീ മാതാജി ലഖ്‌നൗവിൽ ഒരു വീട് പണിയാൻ തുടങ്ങിയിരുന്നു," എച്ച്. സാൽവെ അനുസ്മരിച്ചു. മാർബിൾ മൊത്തമായി വാങ്ങുന്നതിനായി ശ്രീ മാതാജി ജബൽപൂരിലേക്ക് പോകുമ്പോൾ,അദ്ദേഹം പലപ്പോഴും ശ്രീ മാതാജിയെ അനുഗമിക്കുമായിരുന്നു. ഉയർന്ന നിലവാരമുള്ളതും സൗന്ദര്യാത്മകവുമായ വസ്തുക്കൾ അവയുടെ ഉറവിടത്തിൽ നിന്ന് മികച്ച വിലയ്ക്ക് വാങ്ങിക്കാനുള്ള ശ്രീ മാതാജിയുടെ പ്രായോഗിക കഴിവ് അദ്ദേഹം ശ്രദ്ധിച്ചു. ഒരുപാട് വീടുകളുടെ നിർമ്മാണത്തിനും നവീകരണത്തിനും ശ്രീ മാതാജി മേൽനോട്ടം വഹിക്കുമായിരുന്നതിനാൽ ഈ വൈദഗ്ദ്ധ്യം വർഷങ്ങളോളം ഉപയോഗപ്രദമായിത്തീർന്നു. ദേഹാസ്വാസ്ഥ്യമുള്ള വ്യക്തികളെ തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്യാനും അവരെ സന്തുലിതാവസ്ഥയിലേക്കും ആരോഗ്യത്തിലേക്കും തിരികെ കൊണ്ടുവരാനും സഹായിക്കുന്നതിന് സമാനമായി, ജീർണിച്ച വസ്‌തുക്കൾ ഏറ്റെടുക്കുന്നതും അവ നന്നാക്കുന്നതും ശ്രീ മാതാജിയുടെ പിന്നീടുള്ള ജീവിതത്തിന്റെ ഒരു സവിശേഷതയായി മാറി.

പൂനെയിലെ പ്രതിഷ്ഠാനിലുള്ള ശ്രീ മാതാജിയുടെ വീട്
പൂനെയിലെ പ്രതിഷ്ഠാനിലുള്ള ശ്രീ മാതാജിയുടെ വീട്
പൂനെയിലെ പ്രതിഷ്ഠാനിലുള്ള ശ്രീ മാതാജിയുടെ വീട്
പൂനെയിലെ പ്രതിഷ്ഠാനിലുള്ള ശ്രീ മാതാജിയുടെ വീട്

സാൽവെ തന്റെ ഓർമ്മക്കുറിപ്പുകളിൽ എഴുതി,“മാർബിൾ ഓർഡർ ചെയ്തതിന് ശേഷം ഞങ്ങൾ ഒരു ബന്ധുവിനെ കാണാൻ പോയി.അവരുടെ മകൾ അവിടെയുള്ള റോബർട്ട്‌സൺ കോളേജിലെ ഒരു പ്രൊഫസറുടെ വിദ്യാർത്ഥിനിയായിരുന്നു.അദ്ദേഹം ആത്മീയ പ്രഭാഷണങ്ങൾ നടത്തുമായിരുന്നു.ആത്മീയതയോടുള്ള ശ്രീ മാതാജിയുടെ താത്പര്യം അറിയാവുന്നതു കൊണ്ട് എന്റെ ബന്ധു ശ്രീ മാതാജിയും പ്രൊഫസറും തമ്മിൽ ഒരു കൂടിക്കാഴ്ച ഏർപ്പാട് ചെയ്തു.ശ്രീ മാതാജിയെ കണ്ടയുടനെ,അദ്ദേഹം ശ്രീ മാതാജിയുടെ നേരെ കൈകൾ ഉയർത്തി ഓടി, ഉറക്കെ വിളിച്ചു പറഞ്ഞു : 'അമ്മേ, .. ഞാൻ നിങ്ങളെ കാണാൻ വളരെക്കാലമായി കാത്തിരിക്കുകയായിരുന്നു! ഇന്ന് എന്റെ സ്വപ്നം പൂർത്തീകരിക്കപ്പെട്ടു.' അങ്ങനെ പറഞ്ഞുകൊണ്ട് അദ്ദേഹം ശ്രീ മാതാജിയുടെ പാദങ്ങളിൽ സാഷ്ടാംഗം നമസ്ക്കരിച്ചു. ഇതിനെല്ലാം ഞാൻ സ്വയം സാക്ഷിയായിരുന്നു, അതുപോലെ എന്റെ ബന്ധുവും അവരുടെ മകളും.”

1961-ലായിരുന്നു ഇത്,ആ സമയം ശ്രീ മാതാജി തന്റെ ആത്മീയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നില്ല.സ്‌നേഹവും അർപ്പണബോധവുമുള്ള ഭാര്യയും അമ്മയുമായ ശ്രീ മാതാജി തന്റെ രണ്ട് പെൺമക്കൾ വളർന്ന് വിവാഹിതരാകുന്നതുവരെ കാത്തിരുന്നു.

"ലോകത്തെ ക്രമപ്പെടുത്തുന്നതിന്,നാം ആദ്യം രാഷ്ട്രത്തെ ക്രമപ്പെടുത്തണം;രാഷ്ട്രത്തെ ക്രമപ്പെടുത്തുന്നതിന്,നാം കുടുംബത്തെ ക്രമീകരിക്കണം;കുടുംബത്തെ ക്രമീകരിക്കാൻ,നാം നമ്മുടെ വ്യക്തിജീവിതം പരിപോഷിപ്പിക്കണം; വ്യക്തിപരമായ ജീവിത സംസ്‌കരണത്തിന് , നമ്മൾ ആദ്യം നമ്മുടെ ഹൃദയങ്ങളെ ശുദ്ധമാക്കണം."
കൺഫ്യൂഷ്യസ്

1. ^ എച്. പി. സാൽവേ, 'മൈ മെമോയർസ്' ന്യൂ ഡൽഹി: ലൈഫ് ഇറ്റേർണൽ ട്രസ്റ്റ്‌, 2000.