Uniting the Nations

രാഷ്ട്രങ്ങളെ തമ്മിൽ ഒന്നിപ്പിക്കുന്നു

ആഗോള പരിവർത്തനം - അതിരുകൾക്കപ്പുറം

ഡാഗ് ഹാമ്മർസ്‌ജോൾഡ് ഓഡിറ്റോറിയത്തിൽ കാണികൾ കുറവായിരുന്നു. അൻപതോളം ജീവനക്കാർ വൈകുന്നേരത്തോടെ ആ മധ്യവലിപ്പമുള്ള തിയേറ്ററിൽ ഒത്തുകൂടി. ഒരു പുതിയ സഹജയോഗ ധ്യാന സമാജം രണ്ട് ദിവസം മുമ്പ് ഐക്യരാഷ്ട്രസഭ അംഗീകരിക്കുകയും അനുവദിക്കുകയും ചെയ്തിരുന്നു, ഇപ്പോൾ, അംഗങ്ങൾ അവരുടെ മുഖ്യപ്രഭാഷികയെ കേൾക്കാൻ ഒത്തുകൂടിയിരിക്കുകയാണ്.

ഇത് അവരുടെ ജോലി സംബന്ധമായ എഴുത്തുകുത്തുകൾ, മീറ്റിംഗുകൾ, ആഗോള ആശങ്കകൾ എന്നിവയിൽ നിന്നുള്ള ഇടവേളയായിരുന്നു. ശ്രീ മാതാജി നിർമ്മല ദേവിയുടെ വാക്കുകൾ കേൾക്കാനുള്ള ഒരു അവസരമായിരുന്നു, സ്വയം ഉള്ളിലേക്ക് വീക്ഷിക്കാനുള്ള ഒരു അവസരം.. ആത്മീയ പ്രബുദ്ധത, ആഗോള സമാധാനം, മെച്ചപ്പെട്ട ലോകം എന്നിവയായിരുന്നു വിഷയങ്ങൾ. 1990 ജൂൺ ആറിനായിരുന്നു അത്. ന്യൂയോർക്ക് സിറ്റിയിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമായിരുന്നു വേദി.

ആ ദിവസം, ഐക്യരാഷ്ട്രസഭ ജീവനക്കാരുടെ മനസ്സിൽ സോവിയറ്റ് യൂണിയൻ യൂറോപ്പിലേക്ക് നൽകുന്ന ആയുധങ്ങളുടെ ശേഖരം കുറയ്ക്കും എന്ന വാഗ്ദാനത്തെ കുറിച്ചായിരുന്നിരിക്കാം, അല്ലെങ്കിൽ ലൈബീരിയയിൽ പൊട്ടിപ്പുറപ്പെട്ട മറ്റൊരു ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യു.എൻ ഉദ്യോഗസ്ഥരുടെ പലായനത്തിന് ചിലർ സഹായം നൽകുന്നു എന്ന ചിന്തകളായിരുന്നിരിക്കാം.

shri-mataji-nirmala-devi-portrait-smiling

ലോകം പ്രക്ഷുബ്ധവും മാറിക്കൊണ്ടിരിക്കുന്നതുമായ ഒരു അവസ്ഥയിലായിരുന്നു. ബെയ്ജിംഗിലെ ടിയാനൻമെൻ സ്ക്വയറിൽ നടന്ന പ്രകടനങ്ങളുടെയും കൂട്ടക്കൊലയുടെയും ഒന്നാം വാർഷികം ദിവസങ്ങൾക്ക് മുമ്പേയാണ് ആചരിച്ചിട്ടുണ്ടായിരുന്നത്. അടുത്തത് എന്തായിരിക്കുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയുമായിരുന്നില്ല.

പന്ത്രണ്ട് മാസത്തിനുള്ളിൽ,അതേ സോവിയറ്റ് യൂണിയൻ നിലവിലുണ്ടാവില്ല. ഒരു പുതിയ സ്വതന്ത്ര രാഷ്ട്രങ്ങളുടെ കൂട്ടായ്മ അതിനെ മാറ്റി സ്ഥാപിച്ചേക്കും. മു൯ വർഷം ബെർലിൻ മതിൽ പൊളിച്ചതിനെ തുടർന്ന് റൊമാനിയയിൽ നേരത്തെ തന്നെ സ്വതന്ത്ര തിരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞിരുന്നു. നാല് മാസത്തിനുള്ളിൽ കിഴക്കും പടിഞ്ഞാറൻ ജർമ്മനിയും തങ്ങളുടെ പുനരേകീകരണം പൂർത്തിയാക്കും. രണ്ട് മാസത്തിനുള്ളിൽ ഇറാഖ് കുവൈറ്റിനെ ആക്രമിക്കും. ഐക്യരാഷ്ട്രസഭയുടെ കെട്ടിടം താമസിയാതെ കൂടുതൽ തിരക്കുള്ള സ്ഥലമായി മാറും. താൽക്കാലികമായി ഇതിൽ നിന്നെല്ലാം മാറി നിന്നു കൊണ്ട് കേൾക്കാനുള്ള സമയമാണിപ്പോൾ.

ആ ബുധനാഴ്ച വൈകുന്നേരം ശ്രീ മാതാജി സദസ്സിനോട് ശാന്തമായി സംസാരിച്ചു. അവരുടെ സ്വരം വളരെ സൌഹാ൪ദ്ദപരമായിരുന്നു. പ്രേക്ഷകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ശ്രീ മാതാജി തന്റെ വാക്കുകൾ തിരഞ്ഞെടുത്തു, എല്ലായ്‌പ്പോഴും എന്നപോലെ, ആഗോളവും വ്യക്തിപരവുമായ പദങ്ങളിൽ അവർ സംസാരിച്ചു.

മനുഷ്യരാശിക്കുള്ള എന്റെ സന്ദേശം ഇതാണ്, നിങ്ങൾ എല്ലാവരും രൂപാന്തരപ്പെടണം, നിങ്ങൾ ആത്മാവാകണം, അങ്ങനെയാണ് നിങ്ങൾ സ്വയം അറിയുന്നത്.

തന്റെ പ്രസംഗത്തിൽ, ശ്രീ മാതാജി സത്യത്തെക്കുറിച്ചും ഐക്യരാഷ്ട്രസഭയുടെ കൂട്ടായ സിദ്ധാന്തം യാഥാർത്ഥ്യമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. അത് യാഥാർത്ഥ്യമാക്കുന്നതിൽ കുണ്ഡലിനിയുടെ പങ്കിനെക്കുറിച്ച് ശ്രീ മാതാജി സംസാരിച്ചു.

“നമ്മൾ പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്,” “ഈ പ്രശ്നം, ആ പ്രശ്നം, എന്നാൽ അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് നമ്മൾ ചിന്തിക്കുന്നില്ല. ഐക്യരാഷ്ട്രസഭക്ക് യാഥാർത്ഥ്യത്തിൽ നിന്നു കൊണ്ട് പ്രവർത്തിക്കണമെങ്കിൽ, ഐക്യരാഷ്ട്രസഭയിലെ ജനങ്ങൾ ആദ്യം അവരുടെ ആത്മസാക്ഷാത്കാരം നേടണം, അപ്പോൾ അവർ മനസ്സിലാക്കും അവർ ആരാണെന്ന്.... അവർക്ക് ഉപയോഗിക്കാൻ നിരവധി മാർഗങ്ങളുണ്ട്, അധികാരങ്ങളുണ്ട്. ഇതാണ് സ്നേഹത്തിന്റെ ശക്തി."

ശ്രീ മാതാജി തന്റെ പ്രസംഗത്തിന്റെ അവസാനം, സദസ്സ്യർക്ക് ആത്മസാക്ഷാത്ക്കാരം നൽകി. ആ അനുഭവം ലഭിക്കുന്നതിന് മുമ്പ് മിക്കവാറും ആരും ഹാളിൽ നിന്ന് ഇറങ്ങിപ്പോയിരുന്നില്ല, തുടർന്ന് ശ്രീ മാതാജിയെ അവർ വ്യക്തിപരമായി അഭിവാദ്യം ചെയ്തു. പിന്നീടുള്ള ക്ലാസുകളിൽ പങ്കെടുക്കാൻ മിക്കവരും തയ്യാറായിരുന്നു.

ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്യുന്നതിന് മുമ്പുള്ള ആഴ്ചയിൽ, ശ്രീ മാതാജി മിയാമിയിലും സാൻ ഡിയാഗോയിലും സമാനമായ പ്രഭാഷണങ്ങൾ നടത്തിയിരുന്നു. വർഷത്തിന്റെ തുടക്കത്തിൽ, ഓസ്‌ട്രേലിയ, ഇന്ത്യ, ഇറ്റലി, ന്യൂസിലാൻഡ്, റഷ്യ, സിംഗപ്പൂർ, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിലും ശ്രീ മാതാജി സംസാരിച്ചു. മോസ്‌കോയിൽ ഒരു മെഡിക്കൽ കോൺഫറൻസ്, കൽക്കട്ട, പെർത്ത്, മെൽബൺ, കെയിൻസ്, സിഡ്‌നി, ബാംഗ്ലൂർ, ഹൈദരാബാദ്, ജയ്പൂർ, ലെനിൻഗ്രാഡ്, ഓക്ക്‌ലൻഡ് എന്നിവിടങ്ങളിൽ പത്രസമ്മേളനങ്ങൾ നടത്തി- ആ വർഷം ജൂൺ മാസത്തിനകം ശ്രീ മാതാജിയുടെ പ്രഭാഷണ പരിപാടികൾ നൂറിനടുത്തെത്തിയിരുന്നു.

ആ, ഒരു വർഷം കഴിയുന്നതിന് മുമ്പ്, ലോകത്തെ 26 രാജ്യങ്ങളിലായി 200-ലധികം സദസ്സുകളിൽ, ശ്രീ മാതാജി പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ടാകും. 1990-ൽ ശ്രീ മാതാജിയുടെ യാത്രകൾ 135,000 കിലോമീറ്ററിലധികം ആയിരുന്നു- മിക്ക ആളുകളേയും തള൪ത്തുന്ന ഒരു യാത്ര. എന്നാൽ അത് അവിടെ നിന്നില്ല, കാരണം, നിശ്ചയിച്ചുറപ്പിച്ച ചർച്ചകൾക്ക് പുറമേ വീടുകളിലും വിമാനത്താവളങ്ങളിലും ഹാളുകളിലും സ്കൂളുകളിലും എണ്ണമറ്റ അനൗപചാരിക പരിപാടികൾ ഉണ്ടായിരുന്നു. ഓരോ സംഭാഷണവും ഓരോ പ്രഭാഷണവും വ്യത്യസ്തമായിരുന്നു. എന്നാൽ ഓരോന്നും സാമ്യമുള്ളതായിരുന്നു- ഉത്കണ്ഠയും ഉൾക്കാഴ്ചയും, നർമ്മവും സ്നേഹവും കൊണ്ട് പ്രമുഖമായിരുന്നു. ഓരോ സംസാരവും ഒരേ ലക്ഷ്യത്തോടെയായിരുന്നു. അത് ആത്മീയ ഉയർച്ചയുടെ ആവശ്യകതയെ അഭിസംബോധന ചെയ്തു.

മറ്റൊരാൾ പറയുമായിരിക്കും,"സ്വയം നന്നാവുക" എന്ന്. എന്നാൽ ശ്രീ മാതാജി അതിലും ഉന്നത തടത്തിലാണ് എത്തിയത്: "നിങ്ങളുടെ സത്യമായ അഹം ആവുക."

1990, അത് അസാധാരണമായ ഒരു വർഷമായിരുന്നില്ല. 1970-കളുടെ അവസാനം മുതൽ, 80-കളിലും, 90-കളിലും, പുതിയ നൂറ്റാണ്ടിലും,ശ്രീ മാതാജിയുടെ യാത്രകളും വ്യാപനവും, മെച്ചപ്പെട്ട ഒരു ലോകം സൃഷ്ടിക്കാനുള്ള അവരുടെ ശ്രമങ്ങളും തുടന്നുകൊണ്ടേയിരുന്നു. ശ്രീ മാതാജിയുടെ യാത്രകൾ ഏറെക്കുറെ വർത്തമാനപത്രങ്ങൾക്ക് അപരിചിതമായിരുന്നെങ്കിലും, മാറിക്കൊണ്ടിരിക്കുന്ന ആധുനിക ലോകത്ത് പ്രബുദ്ധത തേടുന്നവ൪ ശ്രീ മാതാജിയെ ശ്രദ്ധിക്കാതെപ്പോയില്ല.