ആത്മസാക്ഷാത്ക്കാരത്തിന്റെ സ്വാനുഭവം

നിങ്ങളുടെ ആത്മസാക്ഷാത്കാരത്തെ അനുഭവിച്ചറിയൂ

നിങ്ങളിൽ ശുദ്ധ ഇച്ഛ ഉണ്ടാവണം എന്ന് മാത്രം

 പരിണാമത്തിന്റെ ഈ അവസ്ഥ കൈവരിക്കുന്നത് നമ്മൾ ഓരോരുത്തരുടെയും അവകാശമാണ്, ഇതിന് ആവശ്യമായതെല്ലാം നമ്മളിൽ അന്തർലീനമാണ്… എന്നാൽ നിങ്ങളുടെ സ്വാതന്ത്ര്യത്തെ ഞാൻ ബഹുമാനിക്കുന്നതിനാൽ, ഈ അവസ്ഥ കൈവരിക്കാനുള്ള ആഗ്രഹം നിങ്ങൾക്കുണ്ടായിരിക്കണം, അത് നിങ്ങളുടെമേൽ അടിച്ചേൽപ്പിക്കാൻ ആവില്ല.

ആയിരക്കണക്കിന് പൊതു പരിപാടികളിൽ,ലോകമെമ്പാടും സമഗ്രമായ ആത്മസാക്ഷാത്കാരത്തിന്റെ അനുഭവം നൽകിയ മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏക ആത്മീയ ഗുരുവാണ് ശ്രീമാതാജി.. ദശലക്ഷക്കണക്കിന് ആളുകൾക്ക് ഈ അനുഭവം അവരുടെ ജീവിതത്തിന്റെ ഒരു വഴിത്തിരിവായി മാറി.ശ്രീമാതാജിയുടെ പൊതുപരിപാടികളിൽ പങ്കെടുത്ത സത്യാന്വേഷികൾക്ക് അവരുടെ ആത്മസാക്ഷാത്കാര അനുഭവങ്ങൾ വിവിധമായിരുന്നു. പൂർണ്ണമായ ആന്തരിക നിശബ്ദത, ശാരീരിക അസ്തിത്വത്തിൻ്റെ ശാന്തമായ അവസ്ഥ, പലപ്പോഴും കൈപ്പത്തിയിലും ചിലപ്പോൾ മുഴുവൻ ശരീരത്തിലും ചൂടുള്ളതോ തണുത്തതോ ആയ ഇളംകാറ്റ് എന്നിങ്ങനെയുള്ള അനുഭവങ്ങളായിരുന്നു.

ആത്മസാക്ഷാത്കാര അനുഭവത്തിനായി തയ്യാറെടുക്കാൻ ഇനി പറയുന്ന രീതികൾ നിങ്ങളെ സഹായിക്കും.നിങ്ങൾ സുഖമായി നിവർന്ന് ഇരിക്കുക,നിങ്ങളുടെ പാദരക്ഷകൾ അഴിച്ചുവെക്കുന്നത് ഗുണം ചെയ്യും, കാരണം ഭൂമി മാതാവ് നമ്മുടെ പാദങ്ങളിലൂടെയാണ് എല്ലാ വിപരീത ശക്തികളെയും വലിച്ചെടുക്കുന്നത്.

നിങ്ങളുടെ രണ്ട് കൈപ്പത്തികളും മടിയിൽ മലർത്തി വയ്ക്കുക. നിങ്ങളുടെ അലഞ്ഞുതിരിയുന്ന ശ്രദ്ധയെ ശാന്തമാക്കാൻ ശ്രീ മാതാജിയുടെ ചിത്രത്തിലേക്ക് നോക്കുക. സ്വയം ഒരു ശാന്തമായ അവസ്ഥയിലേക്ക് എത്തിയ ശേഷം, നിങ്ങളുടെ ചിന്തകളെ നിരീക്ഷിക്കാൻ ശ്രമിക്കുക.

നിങ്ങൾക്ക് പൂർണ്ണമായ ആന്തരിക നിശബ്ദത അനുഭവപ്പെടുന്നുണ്ടെങ്കിൽ,അഥവാ നിങ്ങളുടെ കൈപ്പത്തികളിലൂടെയോ സഹസ്രാരത്തിലൂടെയോ മൃദുവായ തണുത്ത കാറ്റ് വീശുന്നതായി അനുഭവപ്പെടുകയാണെങ്കിൽ,നിങ്ങൾ ഒരു സാക്ഷാത്കരിച്ച ആത്മാവാണെന്നും നിങ്ങളുടെ ആത്മസാക്ഷാത്കാരത്തെ നിങ്ങൾ സഹജമായി യാഥാർത്ഥ്യമാക്കിയെന്നും അറിയുക. ഇത് ഒരു
നല്ല തുടക്കമാണ്, തുടർന്നുള്ള ഘട്ടങ്ങൾ നിങ്ങളുടെ ധ്യാനാനുഭവങ്ങളെ കൂടുതൽ ആഴത്തിലാക്കാൻ സഹായിക്കും.

 

ShriMataji_BW

ശ്രീ മാതാജിയുടെയോ അവരുടെ ഫോട്ടോയുടെയോ സാന്നിദ്ധ്യത്തിൽ ചിലർ പൂർണ്ണമായ ആത്മസാക്ഷാത്കാരം അനുഭവിച്ചു എന്നത് വളരെ അപൂർവ്വമാണെങ്കിലും,ശ്രീ മാതാജി ലോകമെമ്പാടും ആയിരത്തിലധികം തവണ അവതരിപ്പിച്ചിട്ടുള്ള ആത്മസാക്ഷാത്കാരത്തിനുള്ള മാർഗ്ഗനിർദ്ദേശക ധ്യാനം ഉപയോഗിക്കുന്നത് പ്രയോജനകരമാണ്.

ശ്രീ മാതാജി മാർഗനിർദ്ദേശങ്ങൾ നൽകുന്ന ധ്യാന പരിപാടിയുടെ ഇതോടൊപ്പമുള്ള വീഡിയോ കൃത്യമായി അനുകരിക്കുന്നതിനായി,പടിപടിയായി ഈ ക്രിയ സ്വയം പരിചയിക്കുന്നത് സഹായകമാകും, കാരണം ഈ മുഴുവൻ അഭ്യാസവും കണ്ണുകൾ അടച്ചുകൊണ്ടാണ് ചെയ്യേണ്ടത്. കണ്ണുകൾ അടച്ചു വെക്കുമ്പോൾ നമ്മുടെ ആത്മസാക്ഷാത്കാരവും തുടർന്നുള്ള ധ്യാനാവസ്ഥയും കൂടുതൽ ആഴത്തിൽ അനുഭവിക്കാൻ സഹായകമാകുന്നു.ഇനി താഴെ ക്രമത്തിൽ കൊടുത്തിരിക്കുന്ന ചിത്രീകരണങ്ങളും വാക്യങ്ങളും കൈ ശരീരത്തിൽ വെക്കാനുള്ള സ്ഥാനവും ശ്രദ്ധാപൂർവ്വം പഠിക്കുക .ഓരോ സ്ഥാനങ്ങളിലും കൈവെച്ച് കൊണ്ടുള്ള പ്രതിജ്ഞകളോടുകൂടിയ ആത്മസാക്ഷാത്ക്കാരനുഭവത്തിലേക്ക് ശ്രീമാതാജി നിങ്ങളെ നയിക്കും.

താഴെ കൊടുത്തിരിക്കുന്ന രേഖാചിത്രങ്ങളിലെപ്പോലെ,ആത്മസാക്ഷാത്ക്കാരത്തിന്റെ പരിപാടിയിലുടനീളം,വലതു കൈ ഇടതുവശത്തുള്ള ഓരോ കേന്ദ്രങ്ങളിൽ വയ്ക്കുകയും, ഇടതു കൈപ്പത്തി മടിയിൽ തുറന്നു വെയ്ക്കുകയുമാണ് വേണ്ടത് .

Malayalam-1-01
Malayalam-2-01
Malayalam-3-01
Malayalam-4-01
Malayalam-5-01
Malayalam-6-01
Malayalam-7-01
Malayalam-8_01
Malayalam-9_01
YouTube player

ഈ മാർഗ്ഗനിർദ്ദേശക ധ്യാനത്തിന്റെ സമാപ്തിയിൽ, നിങ്ങൾ ഒന്നു ശ്രദ്ധിച്ചു നോക്കൂ, നിങ്ങൾ സ്വസ്ഥമായോ? നിങ്ങളുടെ ചിന്തകൾ ശാന്തമായി തുടങ്ങിയോ, അഥവാ ക്രമേണ ഇല്ലാതായി തുടങ്ങിയോ?എന്ന്. ഇതാണ് ധ്യാനത്തിന്റെ ആദ്യ അവസ്ഥ - ചിന്താശൂന്യമായ അവബോധം. നിങ്ങളെയും നിങ്ങളുടെ ചുറ്റുപാടുകളെയും കുറിച്ചുള്ള ശുദ്ധവും സമാധാനപരവുമായ ഒരു അവബോധ അവസ്ഥയാണിത്.

ഇപ്പോൾ നിങ്ങൾ ഒന്നു നോക്കു,നിങ്ങളുടെ കൈപ്പത്തികളിലും തലയ്ക്ക് മുകളിൽ സഹസ്രാരത്തിലും മൃദുവായ ഒരു തണുത്ത കാറ്റ് അനുഭവപ്പെടുന്നുണ്ടോ എന്ന്.ചിലപ്പോൾ തുടക്കത്തിൽ ഒരു ഊഷ്മള കാറ്റ് അനുഭവപ്പെടും,അത് കുണ്ഡലിനി ശക്തി നിങ്ങളുടെ സൂക്ഷ്മ ശരീരത്തെ ശുദ്ധീകരിക്കുന്നു എന്നതിന്റെ സൂചനയാണ്.അത് ക്രമേണ തണുത്ത കാറ്റായി മാറും.ഈ ഒരു അവസ്ഥ സ്ഥിരീകരിക്കാൻ നിങ്ങളുടെ ഇടത് കൈപ്പത്തി സഹസ്രാരത്തിന്റെ അൽപ്പം മുകളിൽ വെച്ച് നോക്കുക, തുടർന്ന് വലത് കൈപ്പത്തിയും വെച്ചു നോക്കുക.

നിങ്ങൾക്ക് അത് അനുഭവിക്കാൻ കഴിയുന്നില്ലെങ്കിൽ,അത് പല കാരണങ്ങളാൽ ആകാം.ഏറ്റവും സാധാരണമായ ഒന്ന്, നമുക്ക് ക്ഷമിക്കാൻ കഴിയുന്നില്ല എന്നതാണ്. നിങ്ങളുടെ ഹൃദയത്തിൽ നിന്ന്, "അമ്മേ (അല്ലെങ്കിൽ ശ്രീ മാതാജി എന്ന് പറയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ), ഞാൻ എല്ലാവരോടും ക്ഷമിക്കുന്നു" എന്ന് കുറച്ച് തവണ പറഞ്ഞാൽ അത് സഹായിച്ചേക്കാം.നിങ്ങളുടെ തലയ്ക്ക് മുകളിൽ തണുത്ത കാറ്റ് അനുഭവപ്പെടുന്നുണ്ടോ എന്ന് വീണ്ടും പരിശോധിക്കുക.

ശാശ്വതമായ ഒരു ആത്മീയ സ്ഥിതിയുടെ പുതിയ മേഖലകളിലേക്കുള്ള നിങ്ങളുടെ ആന്തരിക യാത്രയുടെ തുടക്കമാണിത്,അത് നിങ്ങൾക്ക് ഇപ്പോൾ പൂർണ്ണമായ സമാധാനത്തിലും ഐക്യത്തിലും സൂക്ഷ്മനിരീക്ഷണം ചെയ്യാൻ കഴിയും. പതിവായ ധ്യാനത്തിലൂടെ ഈ പുതിയ അവബോധം നിലനിർത്തുകയും, നിങ്ങളുടെ സൂക്ഷ്മ ശരീരത്തിന്റെ അവസ്ഥയും, ചുറ്റുമുള്ള ആളുകളുടെ അവസ്ഥയും നിങ്ങൾക്ക് നിങ്ങളുടെ വിരൽതുമ്പുകളിലൂടെ അനുഭവിക്കാനും നിങ്ങളുടെ സ്വതസിദ്ധമായ ആത്മീയ ഊർജ്ജം (കുണ്ഡലിനി ശക്തി) ഉപയോഗിച്ച് അവരെ തിരുത്താനും കഴിയും.

സഹജയോഗ ധ്യാനത്തെക്കുറിച്ച് കൂടുതലറിയാനും,വീട്ടിൽ എങ്ങനെ ലളിതവും അനായാസവുമായി ധ്യാനം പരിശീലിക്കാമെന്നും ഇനിപ്പറയുന്ന ഭാഗങ്ങൾ നിങ്ങളെ സഹായിക്കും. സാമൂഹിക ധ്യാനത്തെക്കുറിച്ചുള്ള ഭാഗങ്ങൾ ശ്രീ മാതാജിയുടെ ഉപദേശപ്രകാരം കൂട്ടായ ധ്യാനത്തിന്റെ പ്രത്യേക വശങ്ങളെക്കുറിച്ച് നിങ്ങളെ പരിചയപ്പെടുത്തുകയും ലോകമെമ്പാടുമുള്ള സഹജയോഗ ധ്യാന കേന്ദ്രങ്ങൾ കണ്ടെത്തുവാൻ സഹായിക്കുകയും ചെയ്യും.