ആധ്യാത്മിക വളർച്ചയുടെ ചാതുര്യം

ആധ്യാത്മിക വളർച്ചയുടെ ചാതുര്യം

നിങ്ങളിൽ അന്തർലീനമായ ശക്തിയെ തിരിച്ചറിയുക

ബാഹ്യമായ നിങ്ങളുടെ വളർച്ച നിങ്ങൾ സ്വയം കാണുന്നതുപോലെ, ആന്തരിക വളർച്ച ഉണ്ടായിരിക്കണം. ഒരു മരം ഉയരങ്ങളിലേക്ക് വളരുമ്പോൾ, അതിന്റെ വേരുകളും വളരണം.

സഹജയോഗയിൽ നമ്മുടെ ആന്തരിക വളർച്ച തികച്ചും സ്വാഭാവികവും സ്വതസിദ്ധവുമാണ്. നമ്മുടെ മനസ്സിന്റെയോ ബുദ്ധിയുടെയോ ബലപ്രയോഗത്തിലൂടെയോ സ്വാധീനത്തിലൂടെയോ ഈ ആന്തരിക വളർച്ചയെ നിയന്ത്രിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യകളൊന്നും തന്നെ ഇല്ല. വിത്ത് ചെടിയാകുന്നതും, പൂവ് കായയാകുന്നതും തുടങ്ങി പ്രകൃതിയിലെ ഈ സംഭവങ്ങളെല്ലാം ഭൂമി മാതാവ് സ്വയമേവ നടത്തുന്നതാണ്, അല്ലാതെ ഇതിൽ ശാസ്ത്രീയമായ വിദ്യകളൊന്നും തന്നെയില്ല. നമ്മുടെ ആത്മീയ അവബോധം പൂർണ്ണമായി വികസിപ്പിക്കുന്നതിന് ചക്രങ്ങളുടെയും നാഡികളുടെയും സങ്കീർണ്ണ ശൃംഖലയായ മുഴുവൻ സൂക്ഷ്മമായ സംവിധാനത്തെയും പ്രാവർത്തികമാക്കുന്നത് നമ്മുടെ ഉള്ളിലെ മാതൃത്വ പരിപോഷണ ശക്തിയായ നമ്മുടെ കുണ്ഡലിനി മാതാവാണ്.

നമ്മുടെ ശരീരം, മനസ്സ്, വികാരം, ബുദ്ധി എന്നിവയെ സമഗ്രമായി സമന്വയിപ്പിക്കുന്ന നമ്മുടെ യഥാർത്ഥ ആന്തരിക ശേഷിയുമായി നാം ഒന്നായിത്തീരുന്നത് പൂർണ്ണമായ ആത്മീയ അവബോധത്തിലൂടെയാണ്. ആത്മസാക്ഷാത്കാരത്തിന് മുമ്പ്, നമ്മുടെ ഹൃദയം എന്തെങ്കിലും ആഗ്രഹിക്കുന്നു, നമ്മുടെ ബുദ്ധി മറ്റെന്തെങ്കിലും ചിന്തിക്കുന്നു, നമ്മുടെ ശരീരം വ്യത്യസ്തമായി പ്രതികരിക്കുന്നു. പതിവായ സഹജയോഗ ധ്യാന പരിശീലനത്തിലൂടെ, നമ്മുടെ ഹൃദയം, ശ്രദ്ധ, മനസ്സ്, ശരീരം, ബുദ്ധി എന്നിവയുടെ സൂക്ഷ്മമായ ബന്ധം സ്ഥാപിക്കപ്പെടുന്നു. അത് നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഒരു ഉത്കൃഷ്ടമായ പ്രവാഹം അനുഭവിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു.

ഈ ആന്തരിക ഐക്യം കൈവരിക്കുന്നതിലൂടെ, അത് നമ്മുടെ ചുറ്റുപാടുകളെ, അതായത് ജോലിസ്ഥലമായാലും കുടുംബമായാലും നാം ജീവിക്കുന്ന സമൂഹമായാലും ആഴത്തിൽ സ്വാധീനിക്കുന്നു. നാം ഒരു പ്രത്യേക രീതിയിൽ ചിന്തിക്കുകയോ എന്തെങ്കിലും പ്രത്യേകമായി പറയുകയോ ചെയ്യേണ്ടതില്ല, മറിച്ച് നമ്മുടെ ആത്മീയ പ്രഭാവലയങ്ങൾ (നമ്മുടെ ഹൃദയത്തിനും ചക്രങ്ങൾക്കും ചുറ്റും ഏഴ് പ്രഭാവലയങ്ങളുണ്ട്) യഥാർത്ഥത്തിൽ പ്രബുദ്ധമാകുകയും നമ്മുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള എല്ലാ കാര്യങ്ങളിലും ചലനാത്മകമായി സമ്പർക്കം പുലർത്തുകയും ചെയ്യുന്നു.

കുണ്ഡലിനിയുടെ ആരോഹണത്തിലൂടെ നേടിയെടുക്കുന്നത് നമ്മുടെ വേരുകളുടെ ആന്തരിക വളർച്ചയല്ലാതെ മറ്റൊന്നുമല്ല. അതിനാൽ, നിങ്ങൾ ധ്യാനത്തിന് കുറച്ച് സമയം നൽകുകയും, സഹജയോഗ കൂട്ടായ്മയിൽ പങ്കുകൊള്ളുകയും ചെയ്യുന്നത് പുരോഗമനത്തിന് വളരെ പ്രധാനമാണ്.

Explore this section