ഒരു ജ്ഞാനദീപ്തമായ വിദ്യാഭ്യാസം
ആത്മീയ സുസ്ഥിതിയെ പരിപോഷിപ്പിക്കുന്നതിനായി
"കുട്ടികളുടെ ബൗദ്ധികവും വൈകാരികവുമായ വളർച്ചയെ പരിപോഷിപ്പിക്കുന്നതോടൊപ്പം, അവരുടെ ആത്മീയ ക്ഷേമത്തിനുള്ള സംവിധാനവും വിദ്യാഭ്യാസത്തിൽ ഉൾക്കൊള്ളണം."
എന്നത്തേക്കാളും ഇപ്പോൾ, കുട്ടികൾക്ക് സമതുലിതമായ വിദ്യാഭ്യാസം ആവശ്യമാണ്, ഈ വിദ്യാഭ്യാസം ബുദ്ധിപരവും,വൈകാരികവുമായ വളർച്ചയെ പരിപോഷിപ്പിക്കുക മാത്രമല്ല, അവരുടെ ആത്മീയ ക്ഷേമത്തെ കൂടി അഭിസംബോധന ചെയ്യുന്നതാവണം. കുട്ടികൾക്ക് അവരുടെ ആന്തരിക ശേഷിയും ശക്തിയും മനസ്സിലാകുമ്പോൾ, ഏതൊരു പരിതസ്ഥിതിയിലും അഭിവൃദ്ധി നേടാൻ അവർ പ്രാപ്തരാകും.കേന്ദ്രീകൃത ശ്രദ്ധയും ആഗോള വീക്ഷണവുമാണ് ജ്ഞാനദീപ്തമായ വിദ്യാഭ്യാസത്തിനുള്ള മറ്റു രണ്ടു താക്കോലുകൾ.
ബാല്യകാല വിദ്യാഭ്യാസത്തിന് ഒരു ഉറച്ച അടിത്തറ അത്യന്താപേക്ഷിതമാണെന്ന് ശ്രീ മാതാജി ഊന്നി പറയുന്നു,കൂടാതെ അത് മാതാപിതാക്കളും അദ്ധ്യാപകരും പങ്കിടുന്ന ഒരു കൂട്ടായ പ്രക്രിയ ആകണമെന്നും ശ്രീ മാതാജി വിശ്വസിച്ചു. പ്രകൃതി പരിസ്ഥിതിയും അവരുടെ അധ്യാപനത്തിൽ പങ്ക് വഹിക്കുന്നു. കുട്ടികൾ സസ്യങ്ങളെയും, മൃഗങ്ങളെയും അവയുടെ സംരക്ഷണത്തെയും കുറിച്ച് പഠിക്കുമ്പോൾ, ഭൂമിമാതാവിനോടും പ്രകൃതി നൽകുന്ന അമൂല്യ സമ്പത്തുക്കളോടും ആദരവ് കൈവരിക്കുന്നു.
"ഗ്രന്ഥപരമായ വിദ്യാഭ്യാസത്തിന് ഒരു മൂല്യവുമില്ല, ഒരു നല്ല സ്വഭാവഗുണമുള്ള വ്യക്‌തിത്വത്തെ കെട്ടിപ്പടുക്കാനായില്ലെങ്കിൽ.”
മഹാത്മാഗാന്ധി

ആത്മാഭിമാനത്തിന്റെയും അന്തസ്സിന്റെയും ബോധം വളർത്തിയെടുക്കുന്നതിനായി ശ്രീ മാതാജി അച്ചടക്കത്തിന് വലിയ മൂല്യം നൽകി -സ്നേഹത്തിലും ബഹുമാനത്തിലും വേരൂന്നിയതായിരിക്കണം ആ അച്ചടക്കം.”നമ്മുടെ കുട്ടികളെ മഹാന്മാരായി വളർത്തുക എന്നത് നമ്മുടെ കർത്തവ്യമാണ്. അവർ നമ്മളെക്കാളും മഹാന്മാരാകണം.” ശ്രീ മാതാജി പറഞ്ഞു.”അവരാണ് ഈ ലോകത്തെ സംരക്ഷിക്കേണ്ടത്.”
തന്റെ കാഴ്ചപ്പാട് പ്രായോഗികമാക്കിക്കൊണ്ട്, സഹജ യോഗയെ അടിസ്ഥാനമാക്കിയുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായം ശ്രീ മാതാജി സൃഷ്ടിച്ചു.വെല്ലുവിളികൾ നിറഞ്ഞ വിദ്യാലയ പാഠ്യ പദ്ധതിയോടൊപ്പം,വിദ്യാർത്ഥികൾ പതിവായി ധ്യാനം ചെയ്യാൻ സമയം കണ്ടെത്തുന്നു.ഇത് അവരുടെ ശ്രദ്ധയും, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും മെച്ചപ്പെടുത്തുന്നതിന് സഹായകമാകുന്നു. അതോടൊപ്പം അവരുടെ ആത്മവിശ്വാസവും ആത്മബോധവും വർദ്ധിക്കുന്നു. ഇന്ത്യ, ഇറ്റലി, കാനഡ, ഓസ്ട്രിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ചെക്ക് റിപ്പബ്ലിക്, റഷ്യ, ഓസ്ട്രേലിയ എന്നിങ്ങനെ ലോകമെമ്പാടുമുള്ള ശ്രീ മാതാജിയുടെ വിദ്യാലയങ്ങളിൽ യുവജനത പുരോഗതി നേടുന്നു,അവർ അവിടെ ഗഹനമായ സംസർഗ്ഗം കെട്ടിപ്പടുക്കുന്നു.
"ധർമ്മശാലയിലെ നമ്മുടെ വിദ്യാലയത്തിലെ കുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്. അവരുടെ സ്വഭാവത്തിൽ അങ്ങേയറ്റം ആത്മവിശ്വാസവും വിനയവും കാണുന്നു.ഞാൻ അവരോട് ചോദിച്ചു,‘നിങ്ങൾ എന്താണ് ചെയ്യുന്നത്?’ അവർ പറഞ്ഞു,...”ഞങ്ങൾ വൈകുന്നേരവും രാവിലെയും ധ്യാനം ചെയ്യുന്നു.അത് ഞങ്ങളെ വളരെയധികം സഹായിക്കുന്നു.”
നോബൽ സമ്മാന ജേതാവായ എഴുത്തുകാരൻ രബീന്ദ്രനാഥ ടാഗോർ കുട്ടികളെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടു,"അവർ ജീവനുള്ളവരാണ് - തങ്ങൾക്ക് ചുറ്റും ശീലങ്ങളുടെ പുറംതോട് കെട്ടിപ്പടുത്ത മുതിർന്നവരേക്കാൾ കൂടുതൽ ജീവചൈതന്യം അവരിൽ കാണുന്നു.അതിനാൽ, വെറും വിദ്യാലയ പാഠപുസ്തകങ്ങളെ കൂടാതെ ഒരു ലോകം,അവിടെ വഴികാട്ടുന്ന ചൈതന്യമായ വ്യക്തിഗത സ്നേഹം ....അത് കുട്ടികളുടെ മാനസികാരോഗ്യത്തിനും വികാസത്തിനും അത്യന്താഅപേക്ഷിതമാണ്.”
ഇന്നത്തെ കുട്ടികൾ നാളെയുടെ ഭാവിയാണ്,മെച്ചപ്പെട്ട ഒരു വിദ്യാഭ്യാസ നിക്ഷേപം,ഒരു നന്മയേറിയ ലോകത്തിലേക്കുള്ള നിക്ഷേപത്തിന് തുല്യമാണ്. എന്നിരുന്നാലും, കുട്ടികളുടെ സാമൂഹികവും മാനസികവുമായ ക്ഷേമം വിദ്യാലയങ്ങളിൽ വളരെ കൂടുതലായി അവഗണിക്കപ്പെടുന്നു.ഓരോ വർഷവും, അഞ്ചിൽ ഒരു കുട്ടി അല്ലെങ്കിൽ ഒരു യുവാവ്/യുവതിയിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ പ്രകടമാകുന്നു.യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ,പത്തിൽ ഒരു കുട്ടി അല്ലെങ്കിൽ ഒരു യുവതി/ യുവാവിൽ വൈകല്യങ്ങൾ ഉണ്ടാക്കാൻ പര്യാപ്തമായ മാനസിക രോഗങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
സ്‌കൂളിലോ,ജോലിസ്ഥലത്തോ,വീട്ടിലോ ആകട്ടെ, നമ്മുടെ ദൈനംദിന ജീവിതത്തിലെ അസന്തുലിതാവസ്ഥയിൽ നിന്ന് ഉണ്ടാകുന്ന സമ്മർദ്ദത്തിന്റെ അനന്തരഫലങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള, തെളിയിക്കപ്പെട്ടതും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമായ ജൈവ-ആത്മീയ ഇടപെടലാണ് ധ്യാനം എന്ന് ശാസ്ത്രീയ ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു.സഹജ യോഗ ധ്യാനം (SYM) സ്വതസിദ്ധവും ലളിതവും ആയാസരഹിതവുമായതിനാൽ, അത് അദ്വിതീയമാണെന്ന് തെളിയുന്നു. സഹജയോഗ ധ്യാനത്തിന്റെ ഈ ഗുണവിശേഷങ്ങൾ അതിനെ കുട്ടികളിലും, സ്കൂൾ അധ്യാപകർക്കിടയിലും വളരെ സ്വീകാര്യവും ആസ്വാദ്യകരവും പ്രിയമുള്ളതും ആക്കിയിരിക്കുന്നു. അധ്യാപകർക്ക് ഫലപ്രദമായി തങ്ങളുടെ ജോലിയും ജീവിതവും സമതല സമീപനത്തോടെ കാണാനും, സമയപരിധിയിൽ ഗുണമേന്മയോടെ പാഠ്യപദ്ധതി നിറവേറ്റാനും,ഭാരിച്ച ചുമതല കൈകാര്യം ചെയ്യാനും കഴിയുന്നു.
ദി ഇന്നർ പീസ് പ്രോജക്‌റ്റ് (www.innerpeaceday.org), ധ്യാനധാര[2] (ഇന്ത്യ) തുടങ്ങിയ വിവിധ സംരംഭങ്ങൾ എല്ലാ വിദ്യാലയങ്ങളിലും സഹജയോഗ ധ്യാനത്തിലൂടെ കുട്ടികളുടെ വിദ്യാലയ ജീവിതത്തിന്റെയും ആരോഗ്യത്തിന്റെയും നേട്ടങ്ങൾ എത്തിക്കുന്നു.