പൊതുജീവിതം
ലോകത്തിനായി സമർപ്പിക്കുന്നു
മക്കൾ വളർന്ന് അവരുടെ ജീവിതം വ്യവസ്ഥിതപ്പെടുത്തിയതിനു ശേഷം, നിർമ്മല ശ്രീവാസ്തവയ്ക്ക് തന്റെ ശ്രദ്ധയും കൂടുതൽ സമയവും പൊതുമേഖലയിൽ നിക്ഷേപിക്കാൻ കഴിഞ്ഞു. അവരുടെ ഭർത്താവ് ലണ്ടനിലെ യു. എൻ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ തലവനായിരിക്കെ, അവിടെയുള്ള ഒരു ചെറിയ കൂട്ടം ആളുകളിൽ അവർ തന്റെ ആത്മീയ പ്രവർത്തനം ആരംഭിച്ചു. പ്രഭാഷണങ്ങളും ആത്മസാക്ഷാത്കാരത്തിന്റെ അനുഭവവും നൽകി അവർ രാജ്യപര്യടനം തുടങ്ങി. 'ആദരണീയയായ അമ്മ' എന്നർത്ഥമുള്ള ശ്രീ മാതാജി എന്ന ബഹുമതി നാമത്തിൽ നിർമ്മല ഉടനെ അറിയപ്പെടാൻ തുടങ്ങി. അവരിൽ നിറഞ്ഞു തുളുമ്പുന്ന ആത്മീയതയും മാതൃത്വത്തിന്റെ ഗുണങ്ങളും അവരെ അടുത്തറിഞ്ഞവർ തിരിച്ചറിഞ്ഞു.
ഈ പ്രഭാഷണങ്ങൾക്കോ ആത്മസാക്ഷാത്കാരത്തിനോ ശ്രീ മാതാജി ഒരിക്കലും പണം ഈടാക്കിയിരുന്നില്ല, എല്ലാ മനുഷ്യരുടെയും ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ആത്മീയ ഊർജ്ജത്തിന്റെ ഉണർവ് അവരുടെ ജന്മാവകാശമാണെന്നും അതിനാൽ അതിന് പണം ഈടാക്കാനാകില്ലെന്നും അവർ ശഠിച്ചു. ശ്രീ മാതാജി വികസിപ്പിച്ച ആത്മസാക്ഷാത്കാരത്തിലൂടെയുള്ള ധ്യാന രീതി സഹജയോഗ എന്ന പേരിലാണ് അറിയപ്പെട്ടത്. യുണൈറ്റഡ് കിംഗ്ഡത്തിൽ ആദ്യം തന്റെ ശ്രമങ്ങൾ കേന്ദ്രീകരിച്ച്, ചെറിയ പട്ടണങ്ങളിലും വലിയ നഗരങ്ങളിലുമുള്ള പ്രേക്ഷകരിലേക്ക് അവർ തന്റെ സന്ദേശം എത്തിച്ചു. രാജ്യത്തിലുടനീളം യാത്ര ചെയ്ത് റേഡിയോ, ടെലിവിഷൻ എന്നീ മാധ്യമങ്ങളിൽ അഭിമുഖങ്ങൾ നൽകി, പൊതു മന്ദിരങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി, പ്രേക്ഷകരുടെ ഇടയിൽ നിന്നും വരുന്ന വ്യക്തികളുടെ കൂടെ മണിക്കൂറുകൾ ചെലവഴിച്ച്, അവരുടെ കഥകളും പ്രശ്നങ്ങളും ക്ഷമയോടെ കേൾക്കുകയും ഉപദേശം നൽകുകയും ചെയ്തു.
1980-കളിൽ ശ്രീ മാതാജി ഈ മാതൃകയിലായിരുന്നു യൂറോപ്പ്, ഓസ്‌ട്രേലിയ, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ പര്യടനം ആരംഭിച്ചത്.ആധുനിക കാലത്ത് ആത്മീയതയുടെ പങ്കിനെക്കുറിച്ച് സജീവമായ സംവാദങ്ങളിലും ചോദ്യോത്തര സഭായോഗങ്ങളിലും ശ്രീ മാതാജി പങ്കെടുത്തിരുന്നു.താൽപ്പര്യമുള്ള എല്ലാവർക്കും സഹജയോഗ സൗജന്യമായി പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു.
1990-കളിൽ ശ്രീ മാതാജിയുടെ യാത്രകൾ തെക്കേ അമേരിക്ക, കിഴക്കൻ യൂറോപ്പ്, ഏഷ്യ, പസഫിക് മേഖല എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു.

ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളിൽ നിന്ന് നിരവധി ഓണററി അവാർഡുകളും ഡോക്ടറേറ്റുകളും ശ്രീ മാതാജിക്ക് ലഭിച്ചു. 1995-ൽ ബീജിംഗിൽ നടന്ന നാലാമത് ലോക വനിത സമ്മേളനത്തെ ശ്രീ മാതാജി അഭിസംബോധന ചെയ്തു. ഐക്യരാഷ്ട്രസഭയിൽ ലോകസമാധാനത്തെക്കുറിച്ചും അവർ സംസാരിക്കുകയുണ്ടായി.
1997-ൽ ക്ലേസ് നോബൽ ശ്രീ മാതാജിയോടും സഹജയോഗയോടുമുള്ള തന്റെ ആദരവ് പ്രകടമാക്കി. "ശരിയും തെറ്റും നിർണ്ണയിക്കുന്നതിനുള്ള ഒരു അടയാളം" എന്നും, "മനുഷ്യരാശിയുടെ പ്രതീക്ഷയുടെ ഉറവിടം" എന്നും അദ്ദേഹം അതിനെ വിശേഷിപ്പിച്ചു.