അന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്ര യോഗ ദിനം

പ്രസ്സ് റിലീസ്, 2015 ജൂൺ 21, മിലാൻ

യോഗ എന്ന ഈ പുരാതന തന്ത്രത്തിന്റെ യഥാർത്ഥ പൊരുളിനെ സഹജയോഗ അന്താരാഷ്ട്ര യോഗ ദിനത്തിൽ അഭിവാദ്യം ചെയ്യുന്നു.

വർദ്ധിച്ചുവരുന്ന പ്രക്ഷുബ്ധതയെയും അനിശ്ചിതത്വത്തെയും ഇന്ന് ലോകം അഭിമുഖീകരിക്കുന്ന സമയത്താണ് ഈ പുരാതനമായ യോഗ തന്ത്രം ആഘോഷിക്കപ്പെടുന്നത്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും പാരിസ്ഥിതിക പ്രശ്‌നങ്ങളും ജനസംഖ്യാ സമ്മർദ്ദങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും ആഴത്തിലുള്ള അസ്വസ്ഥതയുടെ ഒരു കാലഘട്ടം സൃഷ്ടിച്ചിരിക്കുന്നു. അതിനാൽ നമ്മുടെ ആത്മീയ പാരമ്പര്യത്തിന്റെ വേരുകളിലേക്ക് മടങ്ങേണ്ടത് ആവശ്യമാണെന്ന് പലരും മനസ്സിലാക്കിയിരിക്കുന്നു.

യഥാർത്ഥ ആധികാരികമായ യോഗ ഏതാനും മന്ത്രങ്ങൾക്കും ശാരീരികമായി ചെയ്യുന്ന ചില അഭ്യാസങ്ങൾക്കും അപ്പുറമാണ്. ഇത് ഒരു വ്യക്തിയുടെ ധാരണകളിൽ അടിസ്ഥാനപരമായ മാറ്റം വരുത്തുന്നു. അവബോധത്തിന്റെ യഥാർത്ഥ ഉണർവാണിത്. സഹജയോഗ പരിശീലനത്തിലൂടെ ലഭ്യമാകുന്ന ഈ ഉണർവ്വ് ഇത്ര ശക്തമായി മറ്റൊരു രീതികളിലൂടെയും അനുഭവയോഗ്യമാകുന്നില്ല. സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് രണ്ടുതവണ നാമനിർദ്ദേശം ചെയ്യപ്പെട്ട, ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ആത്മീയ ആചാര്യന്മാരിൽ ഒരാളായ ശ്രീ മാതാജി നിർമ്മല ദേവിയാണ് (www.shrimataji.org), 1970-ൽ അതുല്യമായ ഈ ധ്യാനം ലോകത്തിന് പരിചയപ്പെടുത്തിയത്. പ്രബുദ്ധമായ ആത്മജ്ഞാനത്തിന്റെ ശക്തി ലോകത്തിലേക്ക് കൊണ്ടുവരാൻ ശ്രീ മാതാജി തന്റെ ജീവിതം സമർപ്പിച്ചു.

പണം ഈടാക്കുന്ന മറ്റ് പരിശീലനങ്ങളിൽ നിന്ന് വ്യത്യസ്തമായി സഹജയോഗ, പുസ്തകങ്ങളിലോ വിലയേറിയ കോഴ്‌സുകളിലോ അല്ല, മറിച്ച് ധ്യാനത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എങ്ങനെ ധ്യാനിക്കാമെന്നും നിർവിചാരിത കൈവരിക്കാമെന്നുമുള്ള അടിസ്ഥാനകാര്യങ്ങൾ പഠിച്ച ശേഷം, ഓരോ പരിശീലകനും വ്യക്തിഗത ധ്യാന പ്രയാണത്തിലൂടെ ശാരീരികവും മാനസികവും വൈകാരികവുമായ ക്ഷേമം കണ്ടെത്തുന്നു. പരീക്ഷകളോ ടൈംടേബിളുകളോ ആകർഷകമായ മാർക്കറ്റിംഗ് മുദ്രാവാക്യങ്ങളോ ഇവിടെ ഇല്ല, ധ്യാനവും അത് നൽകുന്ന ആഴമേറിയതും ആന്തരികവുമായ നിശ്ശബ്ദത മാത്രം.

ലോകമെമ്പാടുമുള്ള, പതിനായിരക്കണക്കിന് സഹജയോഗ പരിശീലകർ ആത്മാവിനെ കൂട്ടായ അവബോധവുമായി ബന്ധിപ്പിക്കുന്ന ധ്യാന മാർഗ്ഗത്തിലൂടെ ആന്തരികമായ സമാധാനം കണ്ടെത്തുന്നു. ഓരോ ആഴ്‌ചയും ആയിരക്കണക്കിന് ആളുകൾ 126 രാജ്യങ്ങളിലെ സൗജന്യ പ്രതിവാര ക്ലാസുകളിൽ പങ്കെടുക്കുകയും, ഓരോ ദിവസവും ഏതാനും മിനിറ്റ് നേരത്തെ ധ്യാനം കൊണ്ട് അവരവരുടെ ജീവിതത്തിൽ എങ്ങിനെ പരിവർത്തനം വരുത്താമെന്ന് പ്രത്യക്ഷത്തിൽ മനസ്സിലാക്കുന്നു. ക്ലാസുകൾക്കായി ഒരിക്കലും പണമൊന്നും ഈടാക്കാറില്ല. കൂടാതെ, ഈ ആഴമേറിയ ധ്യാനാനുഭവം അവരവർക്കാവുന്ന വേഗതയിൽ പര്യവേക്ഷണം ചെയ്യാൻ ഓരോ പരിശീലകനെയും പ്രോസ്താഹിപ്പിക്കുകയും ചെയ്യുന്നു.

യഥാർത്ഥ യോഗയ്ക്ക് വ്യക്തിഗത ജീവിതത്തെ മാത്രമല്ല, മുഴുവൻ സമൂഹത്തിനെയും മാറ്റാനുള്ള ശക്തിയുണ്ട്. ലോകമെമ്പാടുമുള്ള അധസ്ഥിതാവസ്ഥ അനുഭവിക്കുന്ന പ്രദേശങ്ങളെ സഹായിക്കാൻ സഹജയോഗയുടെ കാര്യപരിപാടികൾ പോലെ പ്രത്യക്ഷമായ മറ്റൊന്നില്ല. ഉത്തരേന്ത്യയിലെ ദരിദ്രമായ കൃഷിയിടങ്ങൾ മുതൽ, യുദ്ധത്തിൽ തകർന്ന മിഡിൽ ഈസ്റ്റിലെ അഭയാർത്ഥി ക്യാമ്പുകളിൽ വരെ, സഹജയോഗ ധ്യാന പരിപാടികൾ കൊണ്ട് മാറ്റമുണ്ടാക്കാനും ക്ലേശകരമായ ജീവിതങ്ങളിൽ സമാധാനവും പരിഷ്ക്കാരങ്ങളും കൊണ്ടുവരാനും ശ്രമിക്കുന്നതായി നിങ്ങൾക്ക് കാണാൻ കഴിയും. ആത്മാർത്ഥമായ സ്നേഹവും മാനവികതയും പുനഃസ്ഥാപിക്കുന്നതിന് ആത്മീയതയുടെ ആവശ്യകത ഉള്ളയിടത്തെല്ലാം ശ്രീ മാതാജിയുടെ പ്രവർത്തനവും കാഴ്ചപ്പാടും തുടരുന്നു.

ഇറ്റലിയിലെ മിലാനിൽ നടക്കുന്ന എക്‌സ്‌പോ 2015 ആഘോഷത്തിൽ, സന്ദർശകർക്ക് കൂടുതൽ വിവരങ്ങൾ, ഇന്ത്യ ബസ്മതി സ്റ്റാൻഡിൽ നിന്നോ, 2015-ലെ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നതിനായി നടക്കുന്ന ഓൺലൈൻ ആമുഖ സെമിനാർ live.sahajayoga.it സന്ദർശിക്കുന്നതിലൂടെയോ കണ്ടെത്താനാകും.