വിശാലമായികൊണ്ടിരിക്കുന്ന വൃത്തം

വിശാലമായികൊണ്ടിരിക്കുന്ന വൃത്തം

മാറ്റത്തിന്റെ കാറ്റ്

1964 മെയ് 27 ന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അന്തരിച്ചു. സർ സി.പി. യു.കെ-യിൽ ഒരു ഷിപ്പിംഗ് കോൺഫറൻസിൽ പങ്കെടുക്കുകയായിരുന്നു. ജൂൺ 2 ചൊവ്വാഴ്ച, കോൺഗ്രസ് പാർട്ടിയുടെ പുതിയ നേതാവായി ലാൽ ബഹാദൂർ  ശാസ്ത്രിയെ തിരഞ്ഞെടുത്തുവെന്നും ഉടൻ തന്നെ ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുമെന്നുമുള്ള വാർത്ത വന്നു.

സർ സി.പി. യു കെയിൽ നിന്ന് മുംബൈയിലേക്ക് മടങ്ങി എത്തിയപ്പോഴേക്കും, ശാസ്ത്രി രോഗബാധിതനാണെന്ന് പത്രങ്ങളിൽ വാർത്തകൾ വന്നു.ശ്രീ മാതാജി തന്റെ ഭർത്താവിനോട് ശ്രീ ശാസ്ത്രിയെ സേവിക്കുന്നതിനായി ഉടൻ ന്യൂഡൽഹിയിലേക്ക് പോകാൻ ആവശ്യപ്പെട്ടു. ലാൽ ബഹാദൂർ ശാസ്ത്രിക്ക് തന്റെ ഭർത്താവിൽ വിശ്വാസമുണ്ടായിരുന്നതിനാൽ, സാധ്യമായ വിധത്തിൽ അദ്ദേഹത്തെ സഹായിക്കേണ്ടത് സർ സി.പിയുടെ കടമയാണെന്ന് ശ്രീ മാതാജിയ്ക്ക് ശക്തമായി തോന്നി.

കുറച്ച് ദിവസങ്ങൾക്ക് ശേഷം, ന്യൂഡൽഹിയിൽ ഒരു യോഗത്തിൽ പങ്കെടുക്കുമ്പോൾ, സർ സി.പിക്ക് സുഖം പ്രാപിച്ചുവരുന്ന ശ്രീ ശാസ്ത്രിയെ സന്ദർശിക്കാൻ സാധ്യമായി.

Šri Matadži predstavuje Lal Bahadur Šastrimu hostí, v Bombaji
Shri Mataji introducing guests to Lal Bahadur Shastri in Mumbai

ഈ ആകസ്മികമായ കൂടിക്കാഴ്ചയിലാണ് ലാൽ ബഹാദൂർ ശാസ്ത്രി ശ്രീ മാതാജിയുടെ ഭർത്താവിനോട്, ഇന്ത്യൻ രാഷ്ട്രത്തിന്റെ സേവനത്തിൽ തന്റെ പക്ഷത്ത് പ്രവർത്തിച്ചുകൊണ്ട്, പ്രധാനമന്ത്രിയുടെ ജോയിൻറ് സെക്രട്ടറിയാകാൻ അഭ്യർത്ഥിച്ചത്.

"ലാൽ ബഹാദൂർ ശാസ്ത്രി, രാഷ്ട്രീയത്തിൽ ഒരു സത്യമായ ജീവിതം" എന്ന തലക്കെട്ടിലുള്ള, തന്റെ ജീവചരിത്രത്തിൽ, സർ സി.പി. അനുസ്മരിക്കുന്നു, “ഞങ്ങൾ രണ്ടുപേരും പ്രധാനമന്ത്രി ശാസ്ത്രിയെ സന്ദർശിച്ചപ്പോൾ, അദ്ദേഹം പലപ്പോഴും അവരോട് (ശ്രീ മാതാജിയോട്), വിശുദ്ധന്മാരെയും ഋഷിമാരെയും കുറിച്ചും മതത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും ആണ് സംസാരിച്ചിരുന്നത്. ഈ മേഖലകളിൽ അവരുടെ (ശ്രീ മാതാജി)അറിവ് മികച്ചതായിരുന്നു. ഇന്ത്യൻ കോൺഗ്രസ് പാർട്ടിയിൽ ചേരാൻ അദ്ദേഹം നിർമ്മലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും, നിർമ്മല ആത്മീയതയിലേക്കാണ് കൂടുതൽ ചായ്‌വ് കാണിച്ചത്, രാഷ്ട്രീയത്തോട് ചായ്‌വ് കാണിച്ചിരുന്നില്ല."

പിന്നീടുള്ള വർഷങ്ങളിൽ, ഭർത്താവ് സംസ്ഥാന കാര്യങ്ങളിൽ തിരക്കിലായിരുന്നപ്പോൾ, ശ്രീ മാതാജി വളരെ നിശബ്ദയായ ഒരു സാമൂഹിക പ്രവർത്തകയായിരുന്നു. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിനടുത്തുള്ള ഒരു ആരോഗ്യമന്ദിരത്തിനായി ശ്രീ മാതാജി പണം ശേഖരിച്ചു. ‘ഫ്രണ്ട്സ് ഓഫ് ദി ബ്ലൈൻഡ്’ (അന്ധരുടെ സുഹൃത്തുക്കൾ) എന്ന സൊസൈറ്റിയുടെ പ്രെസിഡെന്റായി സ്ഥാനമേറ്റു. മീററ്റിൽ ശ്രീ മാതാജി ഒരു അഭയാർത്ഥി കേന്ദ്രം തുടങ്ങി, രോഗാതുരർക്ക് ഒരു വാസസ്ഥാനവും, കൂടാതെ ഒരു വലിയ കുഷ്ഠരോഗ അഭയകേന്ദ്രത്തെ സഹായിച്ചു വരുകയും ചെയ്തു.

1969 ഒക്ടോബറിൽ, ശ്രീ മാതാജിയുടെ ആദ്യ മകൾ, കൽപ്പനയെ, പ്രഭാത് ശ്രീവാസ്തവ്, മുംബൈയിൽ വിവാഹം കഴിച്ചു.

Šri Matadži s dcérou Kalpanou po svadbe.
Šri Matadži s dcérou Kalpanou po svadbe.
Šri Matadži s pánom C.P. a zaťom Prabhatom na svadbe dcéry Kalpany.
Šri Matadži s pánom C.P. a zaťom Prabhatom na svadbe dcéry Kalpany.

1970, ഒക്ടോബർ തുടക്കത്തിൽ ശ്രീ മാതാജിയുടെ സ്വന്തം അമ്മ ഗുരുതരമായി രോഗബാധിതയായി. അമ്മയെ കാണാൻ ഒരു വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശ്രീ മാതാജി ആശ്ചര്യകരമെന്നു പറയട്ടെ, സന്തോഷകരമായ ഒരു മാനസികാവസ്ഥയിൽ കഴിയുന്ന അമ്മയെയാണ് ദ൪ശിച്ചത്. അച്ഛൻ ആഗ്രഹിച്ചത് അവൾ കണ്ടെത്തിയോ എന്ന് ശ്രീ മാതാജിയുടെ അമ്മ അവരോട് ചോദിച്ചു. അപ്പോൾ, താൻ മൊത്തമായ സാക്ഷാത്കാരത്തിന്റെ രീതി കണ്ടെത്തി, എന്ന് ശ്രീ മാതാജി അമ്മയോട് പറഞ്ഞു. 1970 ഒക്‌ടോബർ 11 ഞായറാഴ്ച, ശ്രീ മാതാജിയുടെ അമ്മ കൊർണേലിയ കരുണ സാൽവെ നാഗ്പൂരിൽ വച്ച് അന്തരിച്ചു.

താമസിയാതെ, ശ്രീ മാതാജിയെ പാരീസിലേക്ക് എയർ ഇന്ത്യയുടെ ഒരു ഉദ്ഘാടന വിമാന യാത്രക്കായി ക്ഷണിച്ചു, അതിനുശേഷം അവർ തന്റെ ഇളയ സഹോദരൻ എച്ച്.പി.സാൽവെയെ കാണാൻ ടെഹ്‌റാനിലേക്ക് പോയി. അവിടെ എയർലൈനിൽ സാൽവെ നിയമിതനായിരുന്നു. [1]

ശ്രീ മാതാജിയോടൊപ്പം സമയം ചെലവഴിക്കുമ്പോൾ, എച്ച്.പി. തന്റെ മൂത്ത സഹോദരിയുടെ ഉള്ളിൽ എന്തോ മാറ്റം വന്നിട്ടുണ്ടെന്ന് ക്രമേണ മനസ്സിലാക്കി. വാസ്തവത്തിൽ, അപ്പോഴേക്കും ശ്രീമാതാജിക്ക് ഇന്ത്യയിൽ ഏകദേശം 12 അനുയായികൾ ഉണ്ടായിരുന്നു, അവർ ശ്രീ മാതാജിയെ തത്വോപദേഷ്ടാവായും ഗുരുവായും സ്വീകരിക്കുന്നതിൽ താൽപ്പര്യം പ്രകടിപ്പിച്ചു.

1970 മെയ് അഞ്ചാം തിയതി ചൊവ്വാഴ്ച, തനിക്ക് ശക്തമായ ഒരു പരിവർത്തനം സംഭവിച്ചുവെന്ന് ശ്രീ മാതാജി സഹോദരനോട് വെളിപ്പെടുത്തിയ ശേഷം, സഹോദരന്റെ ആത്മീയമായി ചായ്‌വുള്ള, കുറച്ച് സുഹൃത്തുക്കൾക്ക് ആത്മസാക്ഷാത്കാരം നൽകാനുള്ള ആഗ്രഹം ശ്രീ മാതാജി പ്രകടിപ്പിച്ചു. ഷിറാസിലെ സന്ദർശന യാത്ര കഴിഞ്ഞ് ടെഹ്‌റാനിലേക്ക് മടങ്ങിയെത്തിയ ശേഷം, എച്ച്. പി. സാൽവെ തന്റെ കുറച്ച് സുഹൃത്തുക്കളെ ഫോണിൽ വിളിക്കുകയും, ശ്രീ മാതാജിയുമായി ഒരു അത്താഴം ഉൾപ്പെടുത്തിയ ആത്മീയ കൂടിക്കാഴ്ചക്ക് വേദി ഒരുക്കുകയും ചെയ്തു. അടുത്ത ദിവസം, ഏകദേശം 20 സുഹൃത്തുക്കൾ, പത്രമാധ്യമങ്ങളിൽ നിന്നുള്ള കുറച്ചു പേരും, എച്ച്. പി സാൽവെയുടെ വീട്ടിൽ അത്താഴത്തിനും, അതിലും പ്രധാനമായി, അവരുടെ ആത്മീയ ഉണർവിനും ആയി വന്നു.

എച്ച്.പി. സാൽവെ അനുസ്മരിച്ചു, “ഡോ. ദിവാൻ എന്ന ഒരു മാന്യന് ആത്മസാക്ഷാത്ക്കാരം ലഭിച്ചതിനു ശേഷം, അയാളുടെ തലയുടെ മുകളിൽ നിന്ന് ചന്ദനത്തിന്റെ സുഗന്ധം വമിക്കുന്നതായി അനുഭവപ്പെട്ടു. ഇത്രയും ദൂരത്തിരുന്ന് ശ്രീ മാതാജിക്ക് എങ്ങനെയാണ് ഒരാളുടെ ശരീരത്തിലേക്ക് ഇത്രയും സുഗന്ധം സംപ്രേക്ഷണം ചെയ്യാൻ കഴിഞ്ഞത് എന്നതിൽ ഞാൻ അത്ഭുതപ്പെട്ടു. അതിനിടയിൽ, കടുത്ത സന്ധിവാതം മൂലം ഊന്നുവടിയിൽ വന്ന ഒരു പാഴ്സി സ്ത്രീ, അവരുടെ ആത്മസാക്ഷാത്ക്കാരത്തിനു ശേഷം, ഊന്നുവടികളില്ലാതെയാണ് മടങ്ങി പോയത്. അടുത്ത ദിവസം അവർ കാർ ഓടിക്കുന്നത് കാണുകയുണ്ടായി."

അടുത്ത ദിവസം ടെഹ്‌റാനിലെ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങൾ സംഭവം വാർത്തയായി അച്ചടിച്ചു, എന്താണ് സംഭവിച്ചതെന്നതിന് സാക്ഷികളുണ്ടെന്ന് അവർ പറഞ്ഞു, അതിനുശേഷം നിരവധി ആളുകൾ ശ്രീ മാതാജിയെ ദർശിക്കാൻ കൂട്ടമായി എത്തി. ശ്രീ മാതാജിയുടെ സഹോദരൻ പറഞ്ഞതനുസരിച്ച്, "അവരുടെ ജനപ്രീതി വളരെ വലുതായിരുന്നു, ശ്രീ മാതാജി ആദ്യമായി ടെഹ്‌റാനിൽ വന്നപ്പോൾ ഞാൻ അവരെ എന്റെ സഹോദരിയായി പരിചയപ്പെടുത്തുകയായിരുന്നു, പക്ഷേ അവർ തിരിച്ചു പോയപ്പോൾ എന്നെ അവരുടെ സഹോദരനായി പരിചയപ്പെടുത്തുകയായിരുന്നു." അധികം താമസിയാതെ, എച്ച്. പി. സാൽവെയെ "അമ്മയുടെ സഹോദരൻ" എന്നതിന്റെ വാത്സല്യമുള്ള പദമായ 'ബാബ മാമ' എന്നാണ് അഭിസംബോധന ചെയ്യപ്പെട്ടത്.

"നമുക്ക് അനുഭവിക്കാൻ കഴിയുന്ന ഏറ്റവും മനോഹരമായ കാര്യം യോഗാത്മകദർശനമാണ്. ഇത് എല്ലാ യഥാർത്ഥ കലയുടെയും ശാസ്ത്രത്തിന്റെയും ഉറവിടമാണ്."
ആൽബർട്ട് ഐൻസ്റ്റീൻ

1. ^ എച്ച്.പി. സാൽവെ, 'മൈ മെമോർസ് 'ന്യൂ ഡൽഹി:ലൈഫ് എറ്റേർണൽ ട്രസ്റ്റ്, 2000.