നിങ്ങളിൽ അന്തർലീനമായ ശക്തി വെളിപ്പെടുന്നു
ആത്മജ്ഞാനത്തിലൂടെ
ഒരു വ്യക്തിയുടെ ശാക്തീകരണം എന്നത് അയാളുടെ ജീവിതത്തിൽ നിയന്ത്രണം ആർജ്ജിക്കാനും, വർദ്ധിപ്പിക്കാനും, കൂടുതൽ ശക്തി അല്ലെങ്കിൽ അയാളുടെ സ്വന്തം കഴിവിലുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കാനുമുള്ള പ്രക്രിയയായി നിർവചിക്കാമെങ്കിൽ, ശ്രീ മാതാജി വികസിപ്പിച്ചെടുത്ത ഈ സഹജയോഗ ധ്യാന രീതി സ്വയം ശാക്തീകരണത്തിനായുള്ള ആത്യന്തികമായ മാർഗ്ഗമാണ്. ഇതിലൂടെ വ്യക്തികൾക്ക് അവരുടെ അന്തർലീനമായ ശക്തി പുറത്തു കൊണ്ടു വരാൻ സാധിക്കുന്നു. ഒരിക്കൽ ഈ ശക്തിയെ ഉണർത്തിയാൽ യഥാർത്ഥമായ പരിവർത്തനം സാധ്യമാകുന്നു.
തൃപ്തികരമായ അവസ്ഥയിൽ മൊത്തത്തിലുള്ള പുരോഗതിയും, സമ്മർദ്ദത്തിനും, വിപരീത സാഹചര്യങ്ങൾക്കും എതിരെയുള്ള ഉയർന്ന പ്രതിരോധശക്തിയും പോലെയുള്ള അനുഗ്രഹങ്ങളെല്ലാം, സ്ഥിരമായി സഹജയോഗ ധ്യാനം പരിശീലിക്കുന്നത് കൊണ്ടുണ്ടാവുന്ന നേട്ടങ്ങളാണ്. ഇതിനു പുറമെ, അവരവരുടെ സൂക്ഷമശരീരം, സുപ്രധാന നാഡികളുടെയും ഊർജ്ജ കേന്ദ്രങ്ങളുടെയും ഒരു ശൃംഖലയാണെന്ന് മനസ്സിലാക്കാനും - ഒപ്പം തന്നെ ഉള്ളിൽ സന്തുലിതാവസ്ഥയും ശാന്തിയും പുനഃസ്ഥാപിക്കാനുള്ള ലളിതമായ വിദ്യകൾ അഭ്യസ്ഥമാക്കാനും സഹജയോഗ പരിശീലക്കുന്നവർക്ക് സാധിക്കുന്നു.
ആത്മസാക്ഷാത്കാരം ആരംഭിക്കുന്നത് ആത്മജ്ഞാനത്തിൽ നിന്നാണെന്ന് ശ്രീ മാതാജി ഉറപ്പിച്ചു പറയുന്നു. സഹജയോഗ ധ്യാനം പരിശീലിക്കുന്നവർക്ക്, ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ അവരുടെ ഉള്ളിൽ അഭൂതപൂർവ്വവും സൂക്ഷമവുമായ ഒരു ചൈതന്യ അവബോധം അനുഭവപ്പട്ടു തുടങ്ങും. ഇത് അവരുടെ ചുറ്റുപാടുകളിലെ ഊർജ്ജത്തിന്റെ സഹജസ്വഭാവം വിലയിരുത്തുന്നതിനും അവരുടെ സ്വന്തം ആന്തരിക അവസ്ഥ നിർണ്ണയിക്കുന്നതിനുമുള്ള കഴിവ് നൽകുന്നു. നമ്മുടെ കൈകളിലും ശരീരത്തിന്റെ ചില ഭാഗങ്ങളിലും അനുഭവപ്പെടുന്ന പ്രകടമായ സംവേദനങ്ങളെ അടിസ്ഥാനമാക്കി, പഞ്ചഭൂതങ്ങളായ, വായു, ജലം, അഗ്നി, ഭൂമി, ആകാശം എന്നിവയുടെ സഹായത്തോടെ, നിരവധി സാങ്കേതിക വിദ്യകളും ചികിത്സകളും പ്രയോഗിച്ച് നമ്മുടെ ഊർജ്ജത്തിലുള്ള ഏറ്റക്കുറച്ചിലുകൾ പരിഹരിക്കാൻ സാധിക്കും.
ഏറ്റവും പ്രധാനമായി, യഥാർത്ഥ ധ്യാനത്തിന്റെ അനുഭവമായി നിർവചിക്കപ്പെട്ടിരിക്കുന്ന ആന്തരികശാന്തിയും നിർവിചാരാവസ്ഥയും കൈവരിക്കുവാൻ കഴിയും, അത് അമിതമായ ചിന്തകളുടേയും ഉത്കണ്ഠകളുടേയും ഫലമായി സൃഷ്ടിക്കപ്പെടുന്ന അസന്തുലിതാവസ്ഥകളെ സമതുലിതമാക്കാൻ സഹായിക്കുന്നു. ഇത് സ്വയം നിയന്ത്രിക്കാനും, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെയും ആത്മാഭിമാനത്തെയും വർദ്ധിപ്പിക്കുന്നു.
കൂടുതൽ സമഗ്രമായ പരിശീലനത്തിലൂടെ ഒരു സഹജയോഗിക്ക് അവരുടെ സൂക്ഷ്മമായ ചൈതന്യ അവബോധം, തീരുമാനങ്ങളെടുക്കാനുള്ള ഉപാധിയായി മാറുന്നു, അത് ഏതൊരു സാഹചര്യത്തിന്റെയും എല്ലാ വശങ്ങളും കൂടുതൽ കൃത്യമായി വിലയിരുത്താനുള്ള കഴിവിനെ വർദ്ധിപ്പിക്കുന്നു. ധ്യാനവും അതിനോടനുബന്ധിച്ചു വരുന്ന സൂചനകളും, സാങ്കേതിക വിദ്യകളും, ക്രമേണ സ്വയം പരിവർത്തനം വരുത്തുന്നത് പോലെ തന്നെ ഒരാളുടെ ചുറ്റുപാടുകളെ ക്രിയാത്മകമായി സ്വാധീനിക്കാനുള്ള കഴിവ് പ്രാപ്തമാക്കാൻ സഹായിക്കുന്നു.
യഥാർത്ഥ സ്വയം ശാക്തീകരണം കൈവരിക്കുന്നത്, സഹജയോഗ ധ്യാന പരിശീലനത്തിലൂടെയാണ്. അത് നമ്മുടെ ഹൃദയത്തിൽ വസിക്കുന്ന അനശ്വരമായ ആത്മാവിനെ സർവ്വവ്യാപിയായ പ്രപഞ്ച ശക്തിയുടെ പ്രഭവസ്ഥാനവുമായി സ്വയമേവ ബന്ധിപ്പിക്കുന്നു.