Thoughtless Awareness

നിർവിചാര അവബോധം

1994 മാർച്ച് 27-നും, 1998 ജൂലൈ 5-നും, 1994-ലെ ഒരു അന്താരാഷ്‌ട്ര സെമിനാറിലും ശ്രീ മാതാജി നൽകിയ പ്രഭാഷണങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ.

നിങ്ങൾക്ക് അവബോധമുണ്ട്, പക്ഷേ നിങ്ങൾ ചിന്താശൂന്യരാണ്. അവിടെ നിങ്ങൾ വർത്തമാനത്തിലും സമാധാനത്തിലും ഇരിക്കുന്നു. നിങ്ങൾ ആത്മീയമായി വളരുന്ന അവസ്ഥയാണിത്.

ചിന്താശൂന്യമായ അവബോധമാണ് നിങ്ങൾ നേടേണ്ട ആദ്യത്തെ മനോഹരമായ അവസ്ഥ. അത് നിങ്ങൾക്ക് സമാധാനവും സാക്ഷി ഭാവവും നൽകുന്നു. ഈ അവസ്ഥയിൽ നിങ്ങൾക്ക് ജീവിതമാകുന്ന നാടകം ആസ്വദിക്കാനും, വ്യത്യസ്തരായ ആളുകളുടെ സമ്പർക്കത്തിന്റെ ആനന്ദാനുഭൂതി അനുഭവിക്കാനും കഴിയുന്നു.

മനോഹരമായി സൃഷ്ടിക്കപ്പെടുന്നതെന്തും നിങ്ങൾ ആസ്വദിക്കുന്നു. നിങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. നിങ്ങൾ പ്രതികരിക്കുന്നില്ല. ആനന്ദമാണ് നിങ്ങളുടെ പ്രതികരണം. എത്ര മനോഹരമാണത്! ആരാണ് ഇത് നിർമ്മിച്ചതെന്ന് നിങ്ങൾ ചിന്തിക്കുന്നില്ല, അതിന് എത്രമാത്രം വിലവരും - അതുമില്ല. നിങ്ങൾ നിർവിചാര സ്ഥിതിയിലായിത്തീരുന്നു. ചിന്താശൂന്യമായ അവബോധം, ആനന്ദം ചൊരിയുന്ന ഒരു വികാരമല്ലാതെ മറ്റൊന്നുമല്ല - സന്തോഷമോ അസന്തുഷ്ടിയോ അല്ല, മറിച്ച് ആനന്ദമെന്ന ഏകവചനമാണ്.