വിശുദ്ധി ചക്രം
ആശയവിനിമയം, ആത്മാഭിമാനം, നയതന്ത്രകുശലത
ഫലപ്രദമായ ആശയവിനിമയ കഴിവുകളിലുടെ മനുഷ്യ സമൂഹത്തിന്റെ പരിണാമം തലമുറകളായി രൂപപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരു വ്യക്തി എന്ന നിലയിലുള്ള നമ്മുടെ അവബോധത്തിൽ നിന്ന് ഒരു കൂട്ടായ അവബോധത്തിലേക്ക് പരിണമിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന കേന്ദ്രമാണ് വിശുദ്ധി ചക്രം. ഈ ചക്രം മറ്റുള്ളവരുമായി ബന്ധപ്പെടാനും സഹജീവികളോടുള്ള നമ്മുടെ സംവേദനക്ഷമത വളർത്തിയെടുക്കുവാനും സഹായിക്കുന്നു. വ്യക്തിഗത നേട്ടത്തേക്കാൾ കൂട്ടായ പരോപകാര തത്പരതയുടെ പ്രാധാന്യം തിരിച്ചറിയാനും, നാമെല്ലാവരും ഒന്നാണ് എന്ന് മനസ്സിലാക്കാനും ഈ ചക്രം നമ്മെ പഠിപ്പിക്കുന്നു.
വിശുദ്ധിചക്രം ഉണരുമ്പോൾ, നമ്മുടെ വ്യക്തിത്വത്തിൽ പ്രകാശിക്കുന്ന മറ്റൊരു മഹത്തായ ഗുണം നയതന്ത്രജ്ഞ ബോധമാണ്. നയതന്ത്രജ്ഞർ എന്ന നിലയിൽ, സ്വാധീനശക്തിയുള്ള ആശയവിനിമയ കലയിൽ നമ്മൾ പ്രാവീണ്യം നേടുന്നു, എന്നാൽ അത് ചില നിസ്സാരമായ വ്യക്തിപര നേട്ടങ്ങൾക്കോ അധികാരത്തിനോ പണത്തിനോ വേണ്ടിയല്ല, മറിച്ച് ഉന്നതമായ നന്മയ്ക്കുവേണ്ടിയാണ്. നമ്മുടെ ധ്യാനവും ആത്മപരിശോധനാശ്രദ്ധയും ഈ അഞ്ചാമത്തെ(വിശുദ്ധി) ചക്രത്തിലേക്ക് വരുമ്പോൾ, എല്ലാ തരത്തിലുമുള്ള ബന്ധങ്ങളിലും നമുക്ക് സ്വതസിദ്ധമായും വ്യക്തമായും ഇടപെടാൻ സാധിക്കുന്നു.
സ്ഥാനം:
വിശുദ്ധി ചക്രം നമ്മുടെ കഴുത്തിന്റെ പിൻഭാഗത്ത് നട്ടെല്ലിൽ ഏകദേശം നമ്മുടെ തോളുകളുടെ അതേ തലത്തിലാണ് സ്ഥിതി ചെയ്യുന്നത്. വിശുദ്ധി ചക്രത്തിൽ നിന്നുള്ള സ്പന്ദനങ്ങൾ നമ്മുടെ രണ്ടു കൈകളിലെയും ചൂണ്ടുവിരലുകളിൽ അനുഭവപ്പെപ്പെടുന്നു. ഇടത് ചൂണ്ടുവിരൽ ഇടത് വിശുദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു, വലത് ചൂണ്ടുവിരൽ വലത് വിശുദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
നിറം:
വിശുദ്ധി ചക്രത്തെ പ്രതിനിധീകരിക്കുന്നത് ഇളം നീല നിറമാണ്. സൂക്ഷ്മാകാശത്തിന്റെ ശുദ്ധീകരണ ഘടകവുമായി ഇത് വിന്യസിച്ചിരിക്കുന്നു.
വിശുദ്ധി ചക്രത്തിന്റെ ഗുണങ്ങളിൽ ഇവ ഉൾപ്പെടുന്നു:
• സുനിശ്ചിതമായ ബന്ധങ്ങൾ
• ഫലപ്രദമായ ആശയവിനിമയം
• മര്യാദ
• നയതന്ത്രകുശലത
• സാമൂഹിക ബോധം
• പ്രസന്നമായ വ്യക്തിത്വം
വിശുദ്ധി ചക്രം നൽകുന്ന അടിസ്ഥാന ഗുണങ്ങളിൽ, ഫലപ്രദമായ ആശയവിനിമയവും സമൂഹബോധവും ഉൾപ്പെടുന്നു. നമ്മുടെ വിശുദ്ധി സന്തുലിതമാകുമ്പോൾ, മുഴുവൻ മനുഷ്യരാശിയുമായി നമുക്ക് ഐക്യം അനുഭവപ്പെടുന്നു.
പതിവായ ധ്യാനത്തിലൂടെ വിശുദ്ധി ചക്രം തുറക്കുമ്പോൾ, നമ്മുടെ നയതന്ത്ര കഴിവുകൾ വികസിക്കുകയും, സൗമ്യവും സൗഹൃദപരവുമായി ആശയവിനിമയങ്ങൾ വളരെ സ്വാഭാവികമായി നമ്മളിൽ വളരുകയും ചെയ്യുന്നു. ഈ വിഷയങ്ങളിൽ പ്രത്യേകിച്ച് ഒരു പരിശീലനം ആവശ്യമില്ലെന്ന് നമ്മൾ മനസ്സിലാക്കുന്നു. ഈ ചക്രം കൂടുതൽ വികസിക്കുമ്പോൾ, കുറ്റബോധമില്ലാതെ നമ്മുടെ പോരായ്മകളും വെല്ലുവിളികളും നമുക്ക് സ്വീകരിക്കാനുള്ള കഴിവ് ഉണ്ടാകുകയും, ഉചിതവും ഉപകാരപ്രദവുമായ പരിഹാരം കണ്ടെത്താൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
അനുഭവവും നേട്ടങ്ങളും:
വിശുദ്ധി ചക്രം നിങ്ങളുടെ കഴുത്ത്, തൊണ്ട, കൈകൾ, മുഖം, ചെവി, വായ, പല്ലുകൾ എന്നിവയെ നിയന്ത്രിക്കുന്നു. ഇത് നിങ്ങളുടെ ആശയവിനിമയ കഴിവുകളെയും നിയന്ത്രിക്കുന്നു.
വിശുദ്ധി ചക്രം സന്തുലിതമാണെങ്കിൽ, നിങ്ങളുടെ ജീവിതത്തിലെ അനുഭവങ്ങളെ കുറിച്ച് നിങ്ങൾക്ക് സന്തുലിതമായ ഒരു വീക്ഷണമുണ്ടാവുന്നു. കൂടുതൽ ശാന്തതയോടെ വെല്ലുവിളികളെ നേരിടാൻ പറ്റുന്നു. തടുക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽപ്പോലും നിങ്ങൾക്ക് ശുഭാപ്തിവിശ്വാസം തോന്നും. ബാഹ്യമായിട്ടുള്ള സംഭവങ്ങൾ നിങ്ങളുടെ പുറമെ തന്നെയാണ് നിലകൊള്ളുന്നത് എന്ന് തിരിച്ചറിയാൻ നിങ്ങളെ വിശുദ്ധി ചക്രം സഹായിക്കുന്നു. തൽഫലമായി, നിങ്ങൾക്ക് ശാന്ത മനോഭാവത്തോടെ ദൃക്സാക്ഷിയാവാൻ കഴിയുന്നു.
നിങ്ങളുടെ ആത്മീയ ഉന്നതിക്ക് സന്തുലിതമായ വിശുദ്ധി അത്യാവശ്യമാണ്. മറ്റുള്ളവരുമായുള്ള പരമവും ഓജസ്കരവുമായ ബന്ധങ്ങളുടെ വളർച്ചയ്ക്ക് ഇത് അത്യന്താപേക്ഷിതമാണ്. ഈ ചക്ര ത്തിന്റെ ഊർജ്ജത്താൽ നയതന്ത്രകുശലതയും ബഹുമാന്യതയും രണ്ടും വർദ്ധിക്കുന്നു. സഹജയോഗയിലെ ധ്യാന പരിശീലനങ്ങൾ കൊണ്ട് നിങ്ങളുടെ ഇടതും വലതും വിശുദ്ധി ചക്രത്തെ ചൈതന്യവത്താക്കാനും സംരക്ഷിക്കാനും നിങ്ങൾക്ക് സാധിക്കുന്നു. നിങ്ങൾ ഹൃദയത്തിൽ നിന്ന് സംസാരിക്കുകയും, വിമർശിക്കുന്നതിനേക്കാൾ പ്രശംസിക്കുകയും ചെയ്യുമ്പോൾ ഈ ചക്രം സചേതനമാകുന്നു.
സ്വയം വിലയിരുത്തൽ:
നിങ്ങളുടെ വിശുദ്ധി ചക്രം സന്തുലിതമല്ലെങ്കിൽ, നിങ്ങൾക്ക് ആത്മാഭിമാനക്കുറവും കുറ്റബോധവും അനുഭവപ്പെട്ടേക്കാം. അമിതമായ പ്രതികരണത്തിന്റെയും, വിരുദ്ധമായ ആശയവിനിമയത്തിന്റെയും ഒരു വേള നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. അമിതമായ സംസാരമോ ആക്രോശമോ ചിലപ്പോൾ വലതു വിശുദ്ധി ചക്രത്തിൽ ഒരു തടസ്സം ഉണ്ടാക്കിയേക്കാം. നിങ്ങളുടെ ചെവിയിലോ പല്ലുകളിലോ ഉള്ള വേദനയോ അണുബാധയോ, വിശുദ്ധി ചക്രത്തിന്റെ തടസ്സത്തെ സൂചിപ്പിക്കുന്നു. കുറ്റബോധങ്ങൾ, തോളിലും കഴുത്തിലുമുള്ള പിരിമുറുക്കങ്ങളായി പ്രത്യക്ഷപ്പെടാം. ഇത് നിങ്ങളുടെ ഇടത് വിശുദ്ധിയുടെ അസന്തുലിതാവസ്ഥയെ സൂചിപ്പിക്കുന്നു. കൂടെക്കൂടെയുള്ള ജലദോഷം, സൈനസ്, ബ്രോങ്കിയൽ അണുബാധകൾ എന്നിവ നിങ്ങളുടെ വലത് വിശുദ്ധിയുടെ അസന്തുലിതാവസ്ഥയെ സൂചിപ്പിക്കുന്നു. തെറ്റായ അല്ലെങ്കിൽ അവിഹിതമായ ബന്ധങ്ങൾ വിശുദ്ധി ചക്രത്തിൽ അസന്തുലിതാവസ്ഥ ഉണ്ടാക്കാം.
അസന്തുലിതാവസ്ഥയ്ക്കുള്ള കാരണങ്ങൾ::
- കുറ്റബോധവും ആത്മാഭിമാനമില്ലായ്മയും.
- അമിതവും അനാവശ്യവുമായ വൈരം നിറഞ്ഞ സംസാര ശൈലി.
- പരിഹാസം, കോപം നിറഞ്ഞ അലർച്ച, കാപട്യമുള്ള വർത്തമാനം.
എങ്ങനെ സന്തുലനം കൈവരിക്കാം:
വിശുദ്ധി ചക്രം സന്തുലിതമാക്കാൻ നിങ്ങളുടെ വലതു കൈ വിശുദ്ധി ചക്രത്തിനു മുന്നിലായി കുറച്ച് അകലത്തിൽ പിടിക്കുക. നിങ്ങളുടെ കൈപ്പത്തി ഉള്ളിലേക്ക് അഭിമുഖമായിരിക്കണം. കയ്യിലൂടെ ഊർജ്ജം ഒഴുകുന്നതായി അനുഭവപ്പെടുമ്പോൾ, കൈപ്പത്തി വിശുദ്ധിയുടെ ചുറ്റും ഘടികാരദിശയിൽ തിരിക്കുക. ഇത് നിരവധി തവണ ആവർത്തിക്കുക.
ഇടത് വിശുദ്ധി ശുദ്ധമാക്കാൻ, നിങ്ങളുടെ കഴുത്തും ഇടതു തോളും കൂടുന്ന ഭാഗത്തിൽ നിന്ന് കുറച്ച് അകലത്തിൽ ഒരു മെഴുകുതിരി കത്തിച്ച് പിടിക്കുക. ആ മെഴുകുതിരി ജ്വാല ചക്രത്തിന് ചുറ്റും വളരെ മിതമായി ഘടികാരദിശയിൽ ചുഴറ്റുക.