പഠനമുറി

പഠനമുറി

ശ്രീ മാതാജിയുടെ എല്ലാ പൈതൃകങ്ങളിലും, ഏറ്റവും മഹത്തരമായത് ഒരുപക്ഷേ ശ്രീ മാതാജിയുടെ അമൃത വാണികൾ, പത്രങ്ങൾക്കുള്ള അഭിമുഖങ്ങൾ, പ്രഭാഷണങ്ങൾ, പുസ്തകങ്ങൾ, സർഗ്ഗാത്മകമായ സൃഷ്ടികൾ എന്നിവയുടെ വിപുലമായ ശേഖരമാണ് - ഭാവി തലമുറയുടെ പ്രയോജനത്തിനായി അവയെല്ലാം ഇപ്പോൾ കംപ്യൂട്ടർ സാങ്കേതിക വിദ്യയിൽ സംരക്ഷിച്ചിരിക്കുന്നു.

1970-മുതൽ 2011-ൽ മരണം വരെ ശ്രീ മാതാജി ആറ് ഭൂഖണ്ഡങ്ങളിലൂടെ സഞ്ചരിച്ചു, ആളുകളുടെ പശ്ചാത്തലമോ അവരുടെ ആത്മീയ ആഭിമുഖ്യമോ പരിഗണിക്കാതെ എല്ലാവർക്കും ആത്മസാക്ഷാത്ക്കാരം പ്രാപ്യമാണെന്ന സന്ദേശം പ്രചുരമാക്കി. ശ്രീ മാതാജിയുടെ മാതൃത്വം തുളുമ്പുന്ന വ്യക്തിത്വം, വിരസവും കർക്കശവുമായ ഒരു പാരമ്പര്യ ഗുരുവിന്റെ മാതൃകയിൽ നിന്ന് വളരെ അകലെയായിരുന്നു, എന്നുമാത്രമല്ല ശ്രീ മാതാജി എപ്പോഴും സ്നേഹത്തോടെയാണ് തന്റെ അറിവുകൾ പകർന്നു നൽകിയത്. ശ്രീമാതാജിയുടെ സംഭാഷണങ്ങളും രചനകളും, ജ്ഞാനപൂർണ്ണമായിരുന്നു എന്നുമാത്രമല്ല കുട്ടികളെ വളർത്തുന്നത് മുതൽ കൃഷി, സാമ്പത്തിക അച്ചടക്കം, ആത്മീയ പരിണാമത്തിനുള്ള മഹത്തായ മനുഷ്യ സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക മാർഗനിർദ്ദേശം നൽകുന്നവയുമായിരുന്നു.

Shri Mataji in India
Shri Mataji in India

സമ്പന്നവും സമൃദ്ധവുമായ ഈ ഗ്രന്ഥശേഖരത്തിൽ നിന്നുള്ള ഏതാനും ഉദ്ധരണികളാണ് ഇത്. ശ്രീ മാതാജിയുടെ അതുല്യവും അലിഖിതവുമായ ഭാഷ ഒരു തരത്തിലും തിരുത്തുകയോ പരിഷ്കരിക്കുകയോ ചെയ്തിട്ടില്ലെന്ന് വായനക്കാർ ശ്രദ്ധിച്ചേക്കാം.

Explore this section