പുസ്തകശാല

പുസ്തകശാല

ശ്രീ മാതാജിയുടെ അമൃതവാണികൾ

ശ്രീ മാതാജി പൈതൃകമായി ലോകത്തിന് നൽകിയതിൽ 3000-ലധികം വീഡിയോ,ഓഡിയോ സംഭാഷണങ്ങളുടെ ഒരു ലൈബ്രറി ഉൾപ്പെടുന്നു. ഈ സംഭാഷണങ്ങളിൽ ആത്മീയതയും മനുഷ്യാവസ്ഥയുമായി ബന്ധപ്പെട്ട വിപുലമായ വിഷയങ്ങൾ ഉൾക്കൊള്ളുന്നു.

shri-mataji-speaking-near-rahuri-in-india-02-02-1982

പ്രഗത്ഭയായ ഒരു എഴുത്തുകാരി എന്ന നിലയിൽ,ശ്രീ മാതാജിയുടെ ഏറ്റവും ജനപ്രിയമായ കൃതിയാണ്,” മെറ്റാ മോഡേൺ ഇറ”- അതിൽ ഇന്നത്തെ ലോകത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരണവും അതിനെ തരണം ചെയ്യുന്നതിനുള്ള വിശദമായ പരിഹാരങ്ങളും നിർദ്ദേശിച്ചിരിക്കുന്നു.

ശ്രീ മാതാജിയുടെ കാഴ്ചപ്പാടിനെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും ഒരു ധാരണ രൂപപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം ശ്രീ മാതാജിയുടെ അമൃതവാണി (പ്രസംഗം) കാണുകയോ കേൾക്കുകയോ ചെയ്യുക എന്നതാണ്. ഈ പ്രഭാഷണങ്ങൾ - ദൈർഘ്യമേറിയതോ ഹ്രസ്വമോ, അല്ലെങ്കിൽ ഔപചാരികമോ അനൗപചാരികമോ, അല്ലെങ്കിൽ പൊതുവായതോ വ്യക്തിപരമോ എന്തായാലും, അതെല്ലാം തന്നെ ശ്രീ മാതാജിയുടെ വിഖ്യാതമായ നർമ്മവും ജ്ഞാനവും നിറഞ്ഞവയാണ്. ശ്രീ മാതാജിയുടെ ശൈലി ലളിതമാണ്, അവ ഓരോന്നും കാതലായ രണ്ട് തത്വങ്ങളെ ചുറ്റിപ്പറ്റിയാണ്: ഒന്ന് ആത്മജ്ഞാനവും, രണ്ടാമത്തേത് നമ്മുടെ സഹജമായ ആത്മീയ പ്രകൃതത്തിനെ കുറിച്ചുള്ള അനാദിയായ സത്യവും.

അനശ്വരമല്ലാത്തതെല്ലാം ക്ഷണികമാണ്. വർത്തമാനകാലം ശാശ്വതമാണ്, ബാക്കിയുള്ളവയെല്ലാം ഉപേക്ഷിക്കപ്പെടുന്നു. ഇത് എവിടെയും നിലക്കാത്ത ഒരു ഒഴുകുന്ന നദി പോലെയാണ്. ഒഴുകുന്ന നദി ശാശ്വതമാണ്, ബാക്കിയുള്ളവയെല്ലാം മാറിക്കൊണ്ടിരിക്കുന്നു. നിങ്ങൾ ശാശ്വതമായ തത്ത്വത്തിലാണെങ്കിൽ, ശാശ്വതമല്ലാത്തതെല്ലാം മാറുകയും ഉപേക്ഷിക്കപ്പെടുകയും, അലിഞ്ഞില്ലാതാവുകയും ചെയ്യുന്നു. നിങ്ങൾ അനശ്വരതയുടെയും, ദൈവീക സ്നേഹത്തിന്റെയും, നിങ്ങളാകുന്ന ഈ സാർവത്രിക സത്തയുടെയും ശക്തിയെ ആസ്വദിക്കണം.

Explore this section

SHARE PAGE