നാഡികളും മൂന്ന് വൈകാരിക അവസ്ഥകളും
സന്തുലനാവസ്ഥ കൈവരിക്കുന്നത്
ശരീരത്തിലുടനീളം സൂക്ഷ്മമായ ഊർജ്ജത്തിന്റെ പ്രവാഹം സാധ്യമാക്കുന്ന ആയിരക്കണക്കിന് ചാനലുകൾ (മാർഗ്ഗങ്ങൾ) ഉൾക്കൊള്ളുന്ന, അതിസങ്കീർണമായ ഒന്നാണ് മനുഷ്യന്റെ സൂക്ഷ്മ ശരീരം. സൂക്ഷ്മശരീരത്തിനുള്ളിലെ ചാനലുകളിലൂടെ പ്രവഹിക്കുന്ന സൂക്ഷ്മ ഊർജ്ജത്തിന്റെ പ്രത്യേക സ്ഥലങ്ങളെ “ചക്രങ്ങൾ” എന്ന് പറയും (സംസ്കൃതത്തിൽ 'ചക്രങ്ങൾ' എന്നാണ് അർത്ഥമാക്കുന്നത്). നമ്മുടെ മുഴുവൻ സൂക്ഷ്മ ശരീരവും നിയന്ത്രിക്കുന്നത്,സംസ്കൃതത്തിൽ "നാഡികൾ" എന്ന് വിളിക്കപ്പെടുന്ന മൂന്ന് പ്രാഥമിക ലംബമായ ഊർജ്ജ ചാനലുകളാണ് (മാർഗ്ഗങ്ങളാണ്). അത് ഏഴ് പ്രധാന ചക്രങ്ങളിലൂടെ സമ്പർക്കം സ്ഥാപിക്കുന്നു.
കുണ്ഡലിനിയെ ഉണർത്തുന്നതിലൂടെ നമ്മുടെ സൂക്ഷ്മശരീരം പൂർണ്ണമായി സജീവമാകുന്നത് ആത്മസാക്ഷാത്കാരത്തിലൂടെ മാത്രമാണ്, അത് മുഴുവൻ സൂക്ഷ്മ വ്യവസ്ഥയെയും ശുദ്ധീകരിക്കുകയും സന്തുലിതമാക്കുകയും നമ്മുടെ ഉള്ളിലെ ചക്രങ്ങളുടെ ശുദ്ധമായ ഗുണങ്ങളെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.
ഓരോ ഊർജ്ജ നാഡികളും നമ്മുടെ ചില മാനസിക അവസ്ഥകളുമായോ സൂക്ഷ്മ ശരീരത്തിലെ ഗുണങ്ങളുമായോ യോജിച്ചിരിക്കുകയും, പക്വമായ വ്യക്തിത്വത്തിന്റെ പൂർണ്ണമായ വികാസത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിൽ, നമ്മുടെ ആഗ്രഹങ്ങളെയും വികാരങ്ങളെയും നിയന്ത്രിക്കുന്ന ഇടതു ചാനലിനെയോ (സംസ്കൃതത്തിൽ "ഇട നാഡി "എന്നു വിളിക്കുന്നു), അല്ലെങ്കിൽ നമ്മുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന വലത് ചാനലിനെയോ (സംസ്കൃതത്തിൽ "പിംഗള നാഡി" എന്ന് വിളിക്കുന്നു) നമ്മൾ ഉപയോഗിക്കുന്നു. നമ്മുടെ ജീവിതശൈലിയിലുണ്ടാവുന്ന അമിതമായ പ്രവണതകൾ പലപ്പോഴും നമ്മുടെ നാഡികളിലെ സ്വാഭാവികമായ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും, ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾ അനുഭവിക്കാൻ ഇടയാക്കുകയും ചെയ്യുന്നു. ഇടത് വലത് നാഡികൾക്കിടയിൽ മധ്യഭാഗത്ത് കിടക്കുന്ന മൂന്നാമത്തെ ഊർജ്ജ നാഡിയായ സുഷുമ്‌ന, കുണ്ഡലിനി ഉയർന്ന് ആത്മസാക്ഷാക്കാരത്തിലൂടെ നമ്മുടെ എല്ലാ നാഡികളേയും ചക്രങ്ങളേയും പ്രകാശമാനമാക്കുമ്പോൾ മാത്രമേ സജീവമാവുകയുള്ളു, ഇത് നമ്മെ ആന്തരിക സന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നു.
ഈ സൂക്ഷ്മ ചാനലുകൾ നമ്മുടെ സുഷുമ്നാ നാഡിയിൽ രൂപപ്പെടുക മാത്രമല്ല, അത് ഒരു സമഗ്രമായ ചേതന നാഡി വ്യവസ്ഥയും (sympathetic nervous system) അനുചേതന നാഡീവ്യവസ്ഥയുമായി (parasympathetic nervous system) സ്വയം പ്രകടമാകുകയും ചെയ്യുന്നു. കൂടാതെ, അത് നമ്മുടെ ശരീരത്തിലെ കൈകളിലും കാലുകളിലും ഉള്ള പ്രത്യേക കേന്ദ്രങ്ങളുമായി യോജിക്കുന്നു.

ആത്മസാക്ഷാത്ക്കാരത്തിനു ശേഷം,നമ്മുടെ നാഡികളിലും ചക്രങ്ങളിലും ഉള്ള അസന്തുലനം വളരെ വ്യക്തമായി നമുക്ക് ബോധപ്പെടുന്നു.ഇത് ചൂട്, കഠിനമായ തണുപ്പ് അല്ലെങ്കിൽ മരവിപ്പ് എന്നിവയായി സുഷ്മ്നാനാഡിയിലും,കൈകാലുകളുടെ വിരൽത്തുമ്പുകളിലും ചക്രങ്ങൾക്ക് അനുസൃതമായ സ്ഥാനങ്ങളിൽ അനുഭവിക്കാൻ കഴിയുന്നു.
നാഡികളിലും ചക്രങ്ങളിലുമുള്ള ചില തടസ്സങ്ങൾ നീക്കി അവയെ സ്വാഭാവികമായ സന്തുലിതാവസ്ഥയിലേക്ക് കൊണ്ടുവരാൻ ഭൂമി, ജലം,അഗ്നി,വായു,ആകാശം തുടങ്ങിയ ഒന്നോ അല്ലെങ്കിൽ മറ്റൊരു ഘടകം (പഞ്ച ഭൂതങ്ങൾ) ഉപയോഗിച്ചുള്ള വിവിധ ചികിത്സാ രീതികൾ ശ്രീ മാതാജി വിശദമായി വിവരിച്ചിട്ടുണ്ട്.