പിംഗള നാഡി
പ്രവർത്തികളും ബുദ്ധിയും
സംസ്കൃതത്തിൽ പിംഗള നാഡി എന്ന് വിളിക്കപ്പെടുന്ന, നമ്മുടെ വലത് ഊർജ്ജ നാഡി ആരംഭിക്കുന്നത് രണ്ടാമത്തെ ഊർജ്ജ കേന്ദ്രമായ സ്വാധിഷ്ഠാന ചക്രത്തിൽ നിന്നാണ്. ഇത് സൂര്യനാഡി എന്ന പേരിലും അറിയപ്പെടുന്നു. നമ്മുടെ ശരീരത്തിന്റെ വലതുവശത്ത് കൂടി പിരിഞ്ഞുപിരിഞ്ഞ് മുകളിലേക്ക് ഉയർന്ന്, നമ്മുടെ തലച്ചോറിന്റെ ഇടത് അർദ്ധവൃത്തത്തിൽ ഒരു ബലൂൺ പോലെ അത് അവസാനിക്കുന്നു.
ഈ ബലൂണിനെ ശ്രീ മാതാജി വിശേഷിപ്പിക്കുന്നത് അഹങ്കാരത്തിന്റെ മാനസിക പ്രകടനമായിട്ടാണ്. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ ഒരു വ്യക്തിത്വബോധവും, ഒപ്പം 'അഹം' എന്ന ഒരു സ്വാർത്ഥചിന്തയും നമുക്ക് അത് നൽകുന്നു. ഈ അഹങ്കാരമാണ് നമ്മളെ "ഞാൻ" അല്ലെങ്കിൽ "എന്നെ" എന്ന് സ്വയം പരാമർശിക്കുവാൻ അനുവദിക്കുന്നത്.
വലതു ഊർജ്ജ നാഡിയുമായി ബന്ധപ്പെട്ട അവശ്യ ഗുണങ്ങളാണ് പ്രവൃത്തിയും ആസൂത്രണവും. ഈ സ്വഭാവങ്ങൾ തലച്ചോറിന്റെ ഇടത് അർദ്ധവൃത്തത്തിലെ സിരാബന്ധങ്ങളായും പ്രത്യക്ഷമാകുന്നു. അവ നമ്മുടെ മാനസികവും ശാരീരികവുമായ പ്രവർത്തനങ്ങളെ നയിക്കുന്നു. എന്നിരുന്നാലും, ചിലപ്പോൾ വലത് നാഡിയുടെ ഊർജ്ജത്തിന്റെ ആവശ്യകത വളരെ കൂടുതലായേക്കാം, അപ്പോൾ ഇടത് നാഡി ദുർബലമാകും. അങ്ങനെ സംഭവിക്കുമ്പോൾ, ആനന്ദത്തിനായുള്ള നമ്മുടെ ആഗ്രഹം ഇല്ലാതാവുകയും, നമ്മൾ സ്വയം അസ്വസ്ഥരും പ്രകോപിതരും ആയിത്തീരുകയും ചെയ്യും. ചെറിയ കാര്യങ്ങൾക്ക് പോലും എല്ലാവരോടും ആക്രോശിക്കാൻ തോന്നുകയോ അല്ലെങ്കിൽ ചില ചെറിയ അബദ്ധങ്ങൾ പറ്റുമ്പോൾ കാര്യങ്ങൾ പിടി വിട്ടുപോകുന്നതായി പോലും നമുക്ക് തോന്നിയേക്കാം. അതിന്റെ ഫലമായി, പ്രതികൂലമായ ഊർജ്ജവും, സമ്മർദ്ദവും, ആക്രമണ സ്വഭാവവും വർദ്ധിച്ചു കൊണ്ടേയിരിക്കും. നമ്മുടെ ജോലിസ്ഥലത്തും സ്കൂളുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും നമ്മൾ പലപ്പോഴും സമ്മർദ്ദം നിറഞ്ഞ ചുറ്റുപാടുകളെ അഭിമുഖീകരിക്കുന്നു. ഇത്തരം സമ്മർദ്ദപൂരിതമായ സാഹചര്യങ്ങൾ ദീർഘകാലം നീണ്ടുനിന്നാൽ സമാധാനപരവും, സംരക്ഷണം നൽകുന്നതുമായ വീടുകളിലെ അന്തരീക്ഷത്തെ നിലനിർത്താൻ ചിലപ്പോൾ ബുദ്ധിമുട്ടായേക്കും.
ഭാഗ്യവശാൽ, നമ്മുടെ വലതു നാഡിയിലെ അത്തരം അസന്തുലിതാവസ്ഥകൾ പരിഹരിക്കാനുള്ള ആദ്യപടിയാണ് അവബോധം. സമാധാനവും സന്തോഷവും ഐക്യവും പുനഃസ്ഥാപിക്കുന്നതിനായി ധ്യാനം ചെയ്യുന്നതിലൂടേയും, നമ്മുടെ കുണ്ഡലിനി ഊർജ്ജം ഉപയോഗിക്കുന്നതിലുടേയും സ്വാഭാവികമായ സന്തുലിതാവസ്ഥ കണ്ടെത്താൻ വളരെ എളുപ്പത്തിൽ നമ്മെ സഹായിക്കുന്നു.
ചുരുക്കത്തിൽ, നമ്മുടെ പിംഗളനാഡി ഭാവി ആസൂത്രണം ചെയ്യാനും പ്രാവർത്തികമാക്കാനുമുള്ള നമ്മുടെ കഴിവിനെ നിയന്ത്രിക്കുന്നു. കോപം, ക്ഷോഭം, സമ്മർദ്ദം തുടങ്ങിയ പ്രതികൂല വികാരങ്ങളിലും ഇത് ഒരു പങ്കു വഹിക്കുന്നു. "ഞാൻ", "എന്റെ", "എനിക്ക്" എന്നിങ്ങനെ ചിന്തിക്കാനുള്ള കഴിവ് നൽകുന്നതും നമ്മുടെ പിംഗള നാഡിയാണ്. ഈ മനോഗതങ്ങളിൽ ഏതെങ്കിലുമൊന്നിൽ നാം അതിരുകടക്കുമ്പോൾ, നമ്മുടെ സാന്നിധ്യം മറ്റുള്ളവർക്ക് അസ്വസ്ഥതയുണ്ടാക്കുന്നു. എന്നിരുന്നാലും, പിംഗളനാഡിയിലുള്ള നമ്മുടെ ഊർജ്ജത്തിന്റെ അളവ് വളരെയധികം ഉയർന്നതാണെന്നും, അത് തണുപ്പിച്ച് സമനിലയിലേക്ക് തിരികെ കൊണ്ടു വരേണ്ട സമയമായി എന്നും നമുക്ക് ധ്യാനം ചെയ്യുന്നതിലൂടെ തിരിച്ചറിയാൻ കഴിയുന്നു.
ശ്രീ മാതാജി വളരെ ലളിതവും സുരക്ഷിതവുമായ സാങ്കേതിക വിദ്യകൾ നമുക്ക് നിർദ്ദേശിച്ചു തന്നിട്ടുണ്ട്. അതിലൂടെ നമുക്ക് പിംഗളനാഡിയെ എളുപ്പത്തിൽ സന്തുലിതാവസ്ഥയിലേക്ക് കൊണ്ടുവരാൻ കഴിയുന്നു.