ശ്രീ മാതാജി നിർമ്മല ദേവി

മാനവരാശിക്ക് വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതം

ശ്രീ മാതാജി നിർമ്മല ദേവി സൗമ്യമായി, ജീവിതങ്ങളെ രൂപാന്തരപ്പെടുത്തി. വംശമോ മതമോ സാഹചര്യമോ പരിഗണിക്കാതെ എല്ലാവർക്കും ആത്മ സാക്ഷാത്കാരത്തിന്റെ അനുഭവവും, സൗജന്യമായി പൊതു പ്രഭാഷണങ്ങളും വാഗ്ദാനം ചെയ്തു കൊണ്ട് നാൽപ്പത് വർഷത്തിലേറെ, അവർ അന്താരാഷ്ട്രതലത്തിൽ യാത്ര ചെയ്തു. ഈ വിലയേറിയ അനുഭവം മറ്റുള്ളവരിലേക്ക് കൈമാറ്റം ചെയ്യാൻ അവർ ആളുകളെ പ്രാപ്തരാക്കുക മാത്രമല്ല, സഹജയോഗ എന്നറിയപ്പെടുന്ന ആവശ്യമായ ധ്യാനരീതിയിലൂടെ അതിനെ നിലനിർത്താൻ അവരെ പഠിപ്പിക്കുകയും ചെയ്തു.

ഓരോ മനുഷ്യനിലും സഹജമായ ഒരു ആത്മീയ സാധ്യതയുണ്ടെന്നും അത് സ്വയമേവ ഉണർത്താൻ കഴിയുന്നതാണെന്നും ശ്രീ മാതാജി സമർത്ഥിച്ചു.ആത്മസാക്ഷാത്കാരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ അവബോധം വിലയ്‌ക്ക് വാങ്ങാൻ കഴിയാത്തതാണെന്ന് അവർ ഊന്നി പറഞ്ഞു. ആത്മസാക്ഷാത്കാരം എന്ന അനുഭവം നേടുന്നതിനോ, സഹജയോഗ ധ്യാനം പഠിപ്പിക്കുന്നതിനോ പണം ഇന്നുവരെ ഈടാക്കിയിട്ടില്ല, ഒരിക്കലും ഈടാക്കുകയും ഇല്ല.

സഹജയോഗ ധ്യാനപരിശീലനത്തിലൂടെ കൈവരുന്ന ആന്തരിക സന്തുലിതാവസ്ഥയും, സമ്മർദ്ദത്തിലുള്ള കുറവും, ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് ഇതിനകം തന്നെ അതിന്റെ പ്രയോജനം ലഭ്യമായിട്ടുണ്ട്. നമ്മുടെ ഉള്ളിൽ അന്തർലീനമായ, ആത്മീയ ഊർജ്ജത്തെ വേഗത്തിലും എളുപ്പത്തിലും ഉണർത്തുവാനുള്ള കഴിവ് – ഒപ്പം അതിന്റെ പ്രയോജനങ്ങൾ അനുഭവിക്കുക – ഇവ സഹജയോഗയെ മറ്റ് ധ്യാനരീതികളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. പരിശീലനത്തിലൂടെ, വ്യക്തികൾക്ക് അവരുടെ സ്വന്തം ഊർജ്ജത്തെ നിയന്ത്രിക്കാൻ കഴിയുന്നു എന്നുമാത്രമല്ല, മാനസികവും ശാരീരികവും വൈകാരികവുമായ അസന്തുലിതാവസ്ഥകളെ പരിഹരിക്കുന്നതിലൂടെ, ക്ഷേമവും സ്വച്ഛതയും ആത്മനിർവൃതിയും കൈവരിക്കാൻ കഴിയുന്നു.

ഇപ്പോൾ 100-ലധികം രാജ്യങ്ങളിൽ സ്ഥാപിതമായ സഹജയോഗയ്ക്ക് പുറമേ, ശ്രീ മാതാജി നിർധനരായ സ്ത്രീകൾക്കും കുട്ടികൾക്കുമായി ഒരു സർക്കാരിതര സ്ഥാപനം, സമഗ്രമായ പാഠ്യപദ്ധതി പിന്തുടരുന്ന നിരവധി അന്താരാഷ്ട്ര സ്കൂളുകൾ, സഹജയോഗ ധ്യാന രീതികളിലൂടെ ചികിത്സ നൽകുന്ന ആരോഗ്യ ക്ലിനിക്കുകൾ, നൃത്തം, സംഗീതം, പെയിന്റിംഗ് എന്നീ കഴിവുകൾ പുനരുജ്ജീവിപ്പിക്കാൻ ഉതകുന്ന ഒരു കലാ വിദ്യാപീഠവും സ്ഥാപിച്ചു.

സഹജയോഗ

അവരുടെ അതുല്യമായ കണ്ടെത്തൽ

ആന്തരിക പരിവർത്തനത്തിൽ
നിന്നും
ആഗോള പരിവർത്തത്തിലേക്ക്

കൂടുതൽ അറിയുക.

സത്യസന്ധമായി പറഞ്ഞാൽ, മനുഷ്യരുടെ ഉള്ളിലും പുറത്തും സമാധാനമില്ല. ദരിദ്രരും ധനികരും ഒരുപോലെ അസന്തുഷ്ടരാണ്. എല്ലായിടത്തും ആളുകൾ പരിഹാരങ്ങൾക്കായി നെട്ടോട്ടമോടുന്നു. ബുദ്ധിജീവികൾക്ക് കൃത്രിമമായി, ആപത്ഘട്ടങ്ങളിൽ നമുക്ക് ചുറ്റും കാണുന്ന കാര്യങ്ങളിൽ ചില പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞേക്കാം. പക്ഷേ, ചില പ്രശ്‌നങ്ങൾ ഈ രീതിയിൽ പരിഹരിക്കപ്പെടുമ്പോൾ, മറ്റുള്ളവ ഉടലെടുക്കുന്നു. യഥാർത്ഥ പരിഹാരം നിലകൊള്ളുന്നത് മനുഷ്യരുടെ പുറത്തുള്ള ഭൗതിക സാഹചര്യങ്ങളിലല്ല, മറിച്ച് മനുഷ്യരുടെ ഉള്ളിലാണ്, മനുഷ്യരുടെ ഉള്ളിൽ തന്നെയാണ്. മനുഷ്യരുടെ ആന്തരികവും സാമൂഹികവുമായ പരിവർത്തനത്തിലൂടെ മാത്രമേ നിലവിലുള്ള അസുഖങ്ങൾക്ക് യഥാർത്ഥവും ശാശ്വതവുമായ പരിഹാരം കണ്ടെത്താൻ കഴിയൂ. അത് അസാധ്യമായ കാര്യമല്ല. വാസ്തവത്തിൽ, അത് ഇതിനകം തന്നെ സംഭവിച്ചു കഴിഞ്ഞു.

ഫീച്ചറുകൾ

ശ്രീ മാതാജി

വളരെ ചെറുപ്പം മുതൽ ശ്രീ മാതാജി ചുറ്റുമുള്ള ലോകത്തിൽ നടക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയിരുന്നു.ശ്രീ മാതാജിയുടെ മാതാപിതാക്കൾ ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്തിരുന്നു,അതിനാൽ ശ്രീ മാതാജി ഒരു കൊച്ചുകുട്ടിയായിരിക്കെ തന്നെ, കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.ചെറുപ്പം തൊട്ട് മഹാത്മാഗാന്ധിയുടെ ആശ്രമം പതിവായി സന്ദർശിച്ചിരുന്ന ശ്രീ മാതാജിയിൽ ഒരു ആത്മീയ പ്രതിഭയെ ഗാന്ധിജി തിരിച്ചറിഞ്ഞു.

കൂടുതൽ അറിയുക.

സാമൂഹികപരിവർത്തനം

…ഒരു ആത്മീയ ജീവി എന്ന നിലയിൽ തങ്ങളുടെ യഥാർത്ഥ ആന്തരിക ശേഷിയെക്കുറിച്ചുള്ള അജ്ഞതയാണ് മാനുഷികമായ പ്രശ്നങ്ങൾ ഉടലെടുക്കാൻ കാരണമെന്നും, ആത്മസാക്ഷാത്കാരത്തിലൂടെ ആ സാധ്യതകൾ എളുപ്പത്തിൽ പ്രയോജനപ്പെടുത്താനാവുമെന്നും ശ്രീമാതാജി തിരിച്ചറിഞ്ഞിരുന്നു…
ശ്രീ മാതാജി ആരംഭിച്ച എല്ലാ ആഗോള സർക്കാരിതര സംഘടനകളിലും, സാമൂഹിക പരിവർത്തനത്തിന്റെ താക്കോലായ ആന്തരിക പരിവർത്തനം, അടിസ്ഥാനശിലയായി വർത്തിച്ചു.

കൂടുതൽ അറിയുക.

അവരുടെ പൊതുപരിപാടികൾ

സന്ദർശനം ഉറപ്പു നൽകാൻ കഴിയാത്തത്ര വിദൂരമോ പ്രാധാന്യമല്ലാത്തതോ ആയ ഒരു സ്ഥലവും ഉണ്ടായിരുന്നില്ല.ഹിമാലയത്തിന്റെ താഴ്വരകൾ തൊട്ട് ഓസ്‌ട്രേലിയയുടെ ജനവാസമില്ലാത്ത പ്രദേശങ്ങൾ വരെ; ലണ്ടനിൽ നിന്ന് ഇസ്താംബുൾ പിന്നെ ലോസ് ഏഞ്ചൽസ്, ആത്മസാക്ഷാത്കാരത്തിന്റെ അനുഭവം ആഗ്രഹിക്കുന്ന എല്ലാവരുമായും അത് പങ്കിടാൻ ശ്രീ മാതാജി തന്റെ സമയം നീക്കിവച്ചു.

കൂടുതൽ അറിയുക.